റൺബീർ കപൂർ ചിത്രം ഷംഷേര ഒടിടിയിൽ റിലീസ് ചെയ്തു. ചിത്രം ആമസോൺ പ്രൈം വീഡിയോയിൽ സ്ട്രീമിങ് തുടങ്ങി. റിലീസ് തിയതി പ്രഖ്യാപിക്കാതെയാണ് ചിത്രം സ്ട്രീം ചെയ്ത് തുടങ്ങിയത്. കരൺ മൽഹോത്ര സംവിധാനം ചെയ്ത ചിത്രം തിയേറ്ററുകളിൽ വൻ പരാജയമായിരുന്നു എന്ന് തന്നെ പറയാം. വാണി കപൂറും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സഞ്ജയ് ദത്ത് ആണ് ഷംഷേരയിൽ വില്ലനായെത്തിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

യാഷ് രാജ് ഫിലിംസിന്റെ ബാനറിൽ ആദിത്യ ചോപ്രയാണ് ചിത്രം നിർമ്മിച്ചത്. യഷ് രാജ് ഫിലിംസ് തന്നെയായിരുന്നു ചിത്രം വിതരണം ചെയ്തതും. അശുതോഷ് റാണ, സൗരഭ് ശുക്ല, റോണിത് റോയ്, ത്രിധ ചൗധരി, അസ്ഹര്‍ ​ഗധിയ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ജൂലൈ 22നാണ് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്തത്. നിരവധി തിയേറ്ററുകളിൽ ചിത്രത്തിന് പ്രേക്ഷകർ ഇല്ലാതിരുന്നതിനെ തുടർന്ന് നിരവധി ഷോകൾ റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. രൺബീർ തന്‍റെ കരിയറിലെ ആദ്യ ഇരട്ട വേഷം അവതരിപ്പിക്കുന്നു എന്നതായിരുന്നു ചിത്രത്തിന്റെ പ്രധാന ആകർഷണം. 


സാങ്കൽപ്പിക നഗരമായ കാസയിലാണ് ഷംഷേരയുടെ കഥ നടക്കുന്നത്. ബ്രിട്ടീഷുകാരുടെ അടിമ തൊഴിലാളിയിൽ നിന്ന് തന്‍റെ കൂടെയുള്ള വലിയ വിഭാഗം ജനങ്ങളുടെ രക്ഷകനായി മാറുന്ന നായകനായാണ് രൺബീർ കപൂർ ഈ ചിത്രത്തിൽ എത്തിയത്. 1871ലാണ് ചിത്രത്തിന് ആസ്പദമായ കഥ നടക്കുന്നത്. തനിക്ക് വേണ്ടപ്പെട്ടവരുടെ രക്ഷയ്ക്കായി രൺബീർ സമ്പന്നരുടെ പണം കൊള്ളയടിച്ച് പാവപ്പെട്ടവർക്ക് നൽകുന്നു. മലയാളത്തിലെ കായംകുളം കൊച്ചുണ്ണിയെ അനുസ്മരിപ്പിക്കുന്ന കഥാപാത്രം ആണ് രൺബീറിന്‍റേത് എന്ന് പറയാം.


Also Read: Shamshera Movie Review: എത്ര കിട്ടിയാലും പഠിക്കാതെ ബോളീവുഡ്; കാത്തിരുന്ന് റിലീസായ ഷംഷേരയും നിരാശ


 


ബ്രഹ്മാസ്ത്രയ്ക്കും വളരെ മുൻപ് ഷൂട്ടിങ്ങ് പൂർത്തിയായ ഷംഷേര 2019 ഡിസംബർ 20 ന് പുറത്തിറക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ സൽമാൻ ഖാന്‍റെ ദബങ്ങ് 3 റിലീസ് ഉള്ളതിനാൽ ഇത് മാറ്റിവച്ചു.  2020 ൽ ചിത്രം റിലീസ് ചെയ്യാനായി ചർച്ചകൾ പുരോഗമിച്ചപ്പോഴായിരുന്നു കൊവിഡ് മഹാമാരി ലോകമെമ്പാടും പടർന്ന് പിടിക്കുന്നത്. തുടർന്ന് 2 വർഷത്തോളം ചിത്രം പുറത്തിറക്കാൻ യാഷ് രാജ് പ്രൊഡക്ഷൻസിന് സാധിച്ചില്ല. തുടർന്നാണ് ചിത്രം ജൂലൈ 22 ന് റിലീസ് ചെയ്തത്.


ചിത്രത്തിൽ കുറച്ചെങ്കിലും ആസ്വാദകരമായത് രൺബീർ കപൂറിന്‍റെയും സഞ്ജയ് ദത്തിന്‍റെയും പ്രകടനമാണ്. ഐറ്റം ഡാൻസിൽ ശരീര പ്രകടനവുമായി ഒതുങ്ങിപ്പോകാതെ തന്‍റെ കരിയറിലെ ഒരു മികച്ച പ്രകടനം കാഴ്ച്ച വയ്ക്കാൻ വാണി കപൂറിനും സാധിക്കുന്നുണ്ട്. കരൺ മൽഹോത്ര തന്‍റെ മുൻ ചിത്രങ്ങളായ ബ്രദേഴ്സിനും അഗ്നിപഥിനും സമാനമായി മികച്ച രീതിയിൽ ചിത്രം സംവിധാനം ചെയ്തിട്ടുണ്ടെങ്കിലും വ്യത്യസ്തമായ കഥയുടെയും ശക്തമായ തിരക്കഥയുടെയും അഭാവത്തിലാണ് ചിത്രം പരാജയപ്പെടുന്നത്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.