Shamshera Movie Review: എത്ര കിട്ടിയാലും പഠിക്കാതെ ബോളീവുഡ്; കാത്തിരുന്ന് റിലീസായ ഷംഷേരയും നിരാശ

ഐറ്റം ഡാൻസും, പ്രതികാരം പിന്നാമ്പുറം ആയുള്ള കഥയുമായി സ്ഥിരം കണ്ട് മടുത്ത ശൈലിയിൽ തന്നെയിരുന്നു ഷംഷേരയുടെ പോക്കും. ചിത്രത്തിൽ കുറച്ചെങ്കിലും ആസ്വാദകരമായത് രൺബീർ കപൂറിന്‍റെയും സഞ്ജയ് ദത്തിന്‍റെയും പ്രകടനമാണ്. ഐറ്റം ഡാൻസിൽ ശരീര പ്രകടനവുമായി ഒതുങ്ങിപ്പോകാതെ തന്‍റെ കരിയറിലെ ഒരു മികച്ച പ്രകടനം കാഴ്ച്ച വയ്ക്കാൻ വാണി കപൂറിനും സാധിക്കുന്നുണ്ട്. 

Written by - Ajay Sudha Biju | Edited by - Priyan RS | Last Updated : Jul 22, 2022, 06:15 PM IST
  • കൊവിഡ് സാഹചര്യം കാരണം ഷൂട്ടിങ്ങും മറ്റ് പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകളും പൂർത്തിയാക്കി സിനിമ റിലീസ് ചെയ്യാൻ 4 വർഷത്തോളം താമസിച്ചു.
  • ഐറ്റം ഡാൻസും, പ്രതികാരം പിന്നാമ്പുറം ആയുള്ള കഥയുമായി സ്ഥിരം കണ്ട് മടുത്ത ശൈലിയിൽ തന്നെയിരുന്നു ഷംഷേരയുടെ പോക്കും.
  • റിലീസിന് മുൻപ് ചിത്രത്തിന്‍റെ ഹൈപ്പ് താരതമ്യേന കുറവായതിനാൽ തന്നെ ചിത്രത്തിന്‍റെ അഡ്വാൻസ് ബുക്കിങ്ങും വളരെ കുറവാണ്.
Shamshera Movie Review: എത്ര കിട്ടിയാലും പഠിക്കാതെ ബോളീവുഡ്; കാത്തിരുന്ന് റിലീസായ ഷംഷേരയും നിരാശ

'ഒരു നാട്ടിൽ അടിമകളെപ്പോളെ ജീവിക്കുന്ന ഒരു കൂട്ടം ജനങ്ങൾ. അവരുടെ മുകളിൽ കാട്ടാള സമാനനായ സഞ്ജയ് ദത്തിന്‍റെ വില്ലൻ കഥാപാത്രം. ആ ജനതയെ രക്ഷിക്കാൻ ഒരു സുപ്രഭാതത്തിൽ ഒരു നായകൻ എത്തുന്നു. ആ നായകൻ എങ്ങനെ ആ ജനതയെ രക്ഷിക്കും..?' പറഞ്ഞുവരുന്നത് കെ.ജി.എഫിന്‍റെ പ്ലോട്ട് ആണെങ്കിൽ കരുതിയെങ്കിൽ തെറ്റി. ഇന്ന് പുറത്തിറങ്ങിയ ഷംഷേര എന്ന ചിത്രത്തിന്‍റെ കഥയുടെ സാരാംശം ആണ് ഇത്. 2018 ൽ കെ.ജി.എഫ് ആദ്യ ഭാഗം പുറത്തിറങ്ങിയപ്പോഴാണ് ഷംഷേര എന്ന ചിത്രവും പ്രഖ്യാപിച്ചത്. 

എന്നാൽ കൊവിഡ് സാഹചര്യം കാരണം ഷൂട്ടിങ്ങും മറ്റ് പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകളും പൂർത്തിയാക്കി സിനിമ റിലീസ് ചെയ്യാൻ 4 വർഷത്തോളം താമസിച്ചു. ഒരുപക്ഷെ കൊവിഡ് സൃഷ്ടിച്ച പുതിയ തീയറ്റർ സംസ്കാരത്തിന് മുൻപ് ഈ ചിത്രം പുറത്തിറങ്ങിയിരുന്നെങ്കിൽ ഇപ്പോൾ ഉള്ളതിനേക്കാൾ കൂടുതൽ നേട്ടം ഈ ചിത്രത്തിന് ഉണ്ടായേനെ. 2018 ൽ തഗ്സ് ഓഫ് ഹിന്ദോസ്ഥാൻ എന്ന ബിഗ് ബജറ്റ് ചിത്രം റിലീസ് ചെയ്ത് പരാജയപ്പെട്ടെങ്കിലും അതിൽ നിന്ന് ഷംഷേരയിലേക്ക് വന്നപ്പോൾ യാഷ് രാജ് പ്രൊഡക്ഷൻസ് ഒന്നും തന്നെ പഠിച്ചിട്ടില്ലെന്ന് പറയാം. 

Read Also: Mahaveeryar Success Celebration : മഹാവീര്യരുടെ വിജയം ആഘോഷിച്ച് നിവിനും അണിയറപ്രവർത്തകരും

ഐറ്റം ഡാൻസും, പ്രതികാരം പിന്നാമ്പുറം ആയുള്ള കഥയുമായി സ്ഥിരം കണ്ട് മടുത്ത ശൈലിയിൽ തന്നെയിരുന്നു ഷംഷേരയുടെ പോക്കും. ചിത്രത്തിൽ കുറച്ചെങ്കിലും ആസ്വാദകരമായത് രൺബീർ കപൂറിന്‍റെയും സഞ്ജയ് ദത്തിന്‍റെയും പ്രകടനമാണ്. ഐറ്റം ഡാൻസിൽ ശരീര പ്രകടനവുമായി ഒതുങ്ങിപ്പോകാതെ തന്‍റെ കരിയറിലെ ഒരു മികച്ച പ്രകടനം കാഴ്ച്ച വയ്ക്കാൻ വാണി കപൂറിനും സാധിക്കുന്നുണ്ട്. കരൺ മൽഹോത്ര തന്‍റെ മുൻ ചിത്രങ്ങളായ ബ്രദേഴ്സിനും അഗ്നിപഥിനും സമാനമായി മികച്ച രീതിയിൽ ചിത്രം സംവിധാനം ചെയ്തിട്ടുണ്ടെങ്കിലും വ്യത്യസ്തമായ കഥയുടെയും ശക്തമായ തിരക്കഥയുടെയും അഭാവത്തിലാണ് ചിത്രം പരാജയപ്പെടുന്നത്. 

റിലീസിന് മുൻപ് ചിത്രത്തിന്‍റെ ഹൈപ്പ് താരതമ്യേന കുറവായതിനാൽ തന്നെ ചിത്രത്തിന്‍റെ അഡ്വാൻസ് ബുക്കിങ്ങും വളരെ കുറവാണ്. ഇന്നത്തെ ദിവസത്തെ പ്രേക്ഷക പ്രതികരണത്തെ ആശ്രയിച്ചിരിക്കും 150 കോടി ബജറ്റിലുള്ള ഈ വമ്പൻ ചിത്രത്തിന്‍റെ ഭാവി. സാമ്രാട്ട് പൃഥ്വിരാജിന് സംഭവിച്ച കടുത്ത പരാജയത്തിൽ നിന്ന് കര കയറാനുള്ള യാഷ് രാജ് പ്രൊഡക്ഷൻസിന്‍റെ കച്ചിത്തുരുമ്പായ ഷംഷേരയുടെ ഭാവി എന്താകും എന്നുള്ള ആകാംഷയിലാണ് സിനിമാ ലോകം.
 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News