ഉണ്ണി മുകുന്ദൻ കേന്ദ്ര കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ഷെഫീക്കിന്റെ സന്തോഷത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം നവംബർ 25 ന് തീയേറ്ററുകളിൽ റിലീസ് ചെയ്യും. നവാ​ഗതനായ അനൂപ് പന്തളമാണ് സിനിമ സംവിധാനം ചെയ്യുന്നത്. ഉണ്ണി മുകുന്ദൻ തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്. ഉണ്ണി മുകുന്ദന്റെ രണ്ടാമത്തെ നിർമ്മാണ സംരംഭം എന്ന പ്രത്യേകതയും ഷെഫീക്കിന്റെ സന്തോഷത്തിനുണ്ട്.  ഉണ്ണി മുകുന്ദന്‍ ഫിലിംസിന്‍റെ ബാനറിലാണ് ചിത്രമെത്തുന്നത്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് ഷെഫീക്കിന്റെ സന്തോഷം


COMMERCIAL BREAK
SCROLL TO CONTINUE READING

മേപ്പടിയാൻ എന്ന ചിത്രത്തിന് ശേഷം ഉണ്ണി മുകുന്ദൻ നിർമിക്കുന്ന രണ്ടാമത്തെ ചിത്രമാണ് 'ഷെഫീക്കിന്റെ സന്തോഷം'. ചിത്രത്തില്‍ അച്ഛനും അഭിനയിക്കുന്നുണ്ടെന്ന വിവരം താരം നേരത്തെ പങ്കുവെച്ചിരുന്നു. മനോജ് കെ ജയൻ, ദിവ്യാ പിള്ള, ബാല, ആത്മീയ രാജൻ, ഷഹീൻ സിദ്ദിഖ്, മിഥുൻ രമേശ്, സ്‍മിനു സിജോ, ജോർഡി പൂഞ്ഞാർ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഷാൻ റഹ്മാനാണ് ചിത്രത്തിന്റെ സം​ഗീത സംവിധാനം നിർവഹിക്കുന്നത്. എൽദോ ഐസക് ഛായാ​ഗ്രഹണം നിർവഹിക്കുന്നു. നൗഫൽ അബ്ദുള്ളയാണ് എഡിറ്റിങ്ങ് നിർവഹിക്കുന്നത്.


ALSO READ: Shefeekinte Santhosham : ഉണ്ണി മുകുന്ദന്റെ പുതിയ സിനിമ വരുന്നു; ഷഫീഖിന്റെ സന്തോഷം ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു


ഒരു പ്രവാസിയായ യുവാവ് ആയി ആണ് ഉണ്ണി മുകുന്ദൻ ചിത്രത്തിൽ എത്തുന്നത്. 'പാറത്തോട്' എന്ന ചെറിയ ഗ്രാമത്തെ പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ ബാനറിലാണ് ചിത്രം എത്തുന്നത്. ചിത്രത്തിൽ ഏവരെയും സഹായിക്കാൻ ഇഷ്ടപ്പെടുന്ന ഒരു ചെറുപ്പക്കാരനാണ് ഷഫീഖ്. റിയലിസ്റ്റിക് ഫാമിലി എന്റര്‍ടെയ്‍നർ വിഭാഗത്തിലാണ് ചിത്രം എത്തുന്നത്.


ഉണ്ണി മുകുന്ദന്റെ ഉടൻ പുറത്തിറങ്ങാൻ ഇരിക്കുന്ന മറ്റൊരു ചിത്രമാണ് മിണ്ടിയും പറഞ്ഞും. ദേശീയ ചലച്ചിത്ര അവാർഡ് ജേതാവ് അപർണ ബാലമുരളിയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ചിത്രത്തിൽ സനൽ എന്ന കഥാപാത്രമായി ഉണ്ണി മുകുന്ദൻ എത്തുമ്പോൾ ലീന എന്ന കഥാപാത്രമായി ആണ് അപർണ ബാലമുരളി എത്തുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് അരുൺ ബോസാണ്. ചിത്രത്തിൻറെ റിലീസിനെ കുറിച്ചുള്ള വിവരങ്ങൾ ഇനിയും പുറത്തുവിട്ടിട്ടില്ല. ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മൃദുൽ ജോർജും സംവിധായകൻ അരുൺ ബോസും ചേർന്നാണ്. സലിം അഹമ്മദാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൽ  അപർണ ബാലമുരളി, ഉണ്ണി മുകുന്ദൻ എന്നിവരെ കൂടാതെ  ജാഫർ ഇടുക്കി, ജൂഡ് ആന്റണി ജോസഫ്, മാല പാർവതി, സഞ്ജു മധു, സോഹൻ സീനുലാൽ, ഗീതി സംഗീത, പ്രശാന്ത് മുരളി, ആതിര സുരേഷ് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ചിത്രത്തിൻറെ സഹനിർമ്മാതാക്കൾ  കബീർ കൊട്ടാരത്തിൽ, റസാഖ് അഹമ്മദ് എന്നിവരാണ്.


ചിത്രത്തിനായി പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. ചിത്രത്തിൻറെ ഛായാഗ്രഹണം നിർവഹിക്കുന്നത് മധു അമ്പാട്ടാണ്. എഡിറ്റിംഗ് നിർവഹിക്കുന്നത് കിരൺ ദാസാണ്. ചിത്രത്തിൻറെ സംഗീത സംവിധാനം നിർവഹിക്കുന്നത് സൂരജ് എസ് കുറുപ്പാണ്. ചിത്രത്തിൻറെ പ്രൊഡക്ഷൻ കൺട്രോളർ  അലക്സ് കുര്യൻ ആണ്. ഗാനരചന സുജേഷ് ഹരി. ചീഫ് അസ്സോസിയേറ്റ് രാജേഷ് അടൂർ, കലാസംവിധാനം അനീസ് നാടോടി, ലൊക്കേഷൻ സൗണ്ട്- ബാല ശർമ്മ. സംവിധാന സഹായികള്‍ സഹര്‍ അഹമ്മദ്, അനന്തു ശിവന്‍



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.