Shefeekinte Santhosham : ഉണ്ണി മുകുന്ദന്റെ പുതിയ സിനിമ വരുന്നു; ഷഫീഖിന്റെ സന്തോഷം ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു

Shafeekkinte Santhosham Movie First look Poster : ഉണ്ണി മുകുന്ദൻ തൻറെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലൂടെയാണ് ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടത്. 

Written by - Zee Malayalam News Desk | Last Updated : Jul 10, 2022, 02:00 PM IST
  • നവാഗതനായ അനൂപ് പന്തളമാണ് ഷഫീഖിന്റെ സന്തോഷം അംവിധാനം ചെയ്യുന്നത്.
  • ഉണ്ണി മുകുന്ദൻ തൻറെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലൂടെയാണ് ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടത്.
  • ചിത്രം നിർമ്മിക്കുന്നത് ഉണ്ണി മുകുന്ദൻ തന്നെയാണ്.
  • ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സംവിധായകനായ അനൂപ് പന്തളം തന്നെയാണ്.
Shefeekinte Santhosham : ഉണ്ണി മുകുന്ദന്റെ പുതിയ സിനിമ വരുന്നു;  ഷഫീഖിന്റെ സന്തോഷം ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു

ഉണ്ണി മുകുന്ദൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ഷഫീഖിന്റെ സന്തോഷത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. ചിത്രം ഉടൻ തീയേറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നവാഗതനായ അനൂപ് പന്തളമാണ് ഷഫീഖിന്റെ സന്തോഷം അംവിധാനം ചെയ്യുന്നത്. ഉണ്ണി മുകുന്ദൻ തൻറെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലൂടെയാണ് ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടത്. ചിത്രം നിർമ്മിക്കുന്നത് ഉണ്ണി മുകുന്ദൻ തന്നെയാണ്. 

ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സംവിധായകനായ അനൂപ് പന്തളം തന്നെയാണ്. ഒരു പ്രവാസിയായ യുവാവ് ആയി ആണ് ഉണ്ണി മുകുന്ദൻ ചിത്രത്ത്തിൽ എത്തുന്നത്.   'പാറത്തോട്' എന്ന ചെറിയ ഗ്രാമത്തെ പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്, ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ ബാനറിലാണ് ചിത്രം എത്തുന്നത്. ചിത്രത്തിൽ ഏവരെയും സഹായിക്കാൻ ഇഷ്ടപ്പെടുന്ന ഒരു ചെറുപ്പക്കാരനാണ് ഷഫീഖ്. ചിത്രത്തിൽ ഉണ്ണി മുകുന്ദന്റെ അച്ഛനും അഭിനയിക്കുന്നുണ്ട്.

ALSO READ: Aanaparambile Worldcup Movie: ഫുട്ബോൾ കഥയുമായി ആന്റണി വർഗീസ് വരുന്നു; 'ആനപ്പറമ്പിലെ വേൾഡ്കപ്പ്' ഉടൻ തീയേറ്ററുകളിലേക്ക്

റിയലിസ്റ്റിക് ഫാമിലി എന്റര്‍ടെയ്‍നർ വിഭാഗത്തിലാണ് ചിത്രം എത്തുന്നത്. ചിത്രത്തിൽ ഉണ്ണി മുകുന്ദനെയും അച്ഛനെയും കൂടാതെ മനോജ് കെ ജയൻ, ദിവ്യാ പിള്ള, ബാല, സ്‍മിനു സിജോ, ജോർഡി പൂഞ്ഞാർ, ആത്മീയ രാജൻ, ഷഹീൻ സിദ്ദിഖ്, മിഥുൻ രമേശ്, എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ചിത്രത്തിൻറെ സംഗീത സംവിധാനം നിർവഹിക്കുന്നത് ഷാൻ റഹ്‌മാനാണ്. ഛായാഗ്രഹണം നിർവഹിക്കുന്നത് എൽദോ ഐസക്കും, എഡിറ്റിങ് നൗഫൽ അബ്ദുള്ളയുമാണ്.

 അതേസമയം  ആന്റണി വർഗീസിന്റെ ഏറ്റവും പുതിയ ചിത്രം ആനപ്പറമ്പിലെ വേൾഡ് കപ്പ് ഉടൻ തിയേറ്ററുകളിലേക്ക് എത്തുമെന്ന് അറിയിച്ചിട്ടുണ്ട്.   ആന്റണി വർഗീസ് തന്നെയാണ് ചിത്രം ഉടൻ തീയേറ്ററുകളിൽ റിലീസ് ചെയ്യുമെന്ന് അറിയിച്ചത്. പ്രേക്ഷകർക്ക് ഈദ് ആശംസകൾ അറിയിച്ച താരം, ചിത്രത്തിൻറെ പുതിയ പോസ്റ്ററും പങ്കുവെച്ചു. നവാഗതനായ നിഖില്‍ പ്രേംരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം ഈ വർഷം മെയ് മാസത്തിൽ റിലീസ് ചെയ്യാനാണ് ഒരുങ്ങിയിരുന്നതെങ്കിലും പിന്നീട് മാറ്റി വെക്കുകയായിരുന്നു.

കഴിഞ്ഞ മാർച്ചിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഫൈനലിന് ഇറങ്ങുന്നതിന് മുന്നോടിയായി ചിത്രത്തിൻറെ പോസ്റ്റർ താരം പങ്കുവെച്ചിരുന്നു.  ഐഎം വിജയനും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ഫുട്ബോള്‍ പശ്ചാത്തലത്തിൽ ഒരുക്കുന്ന ഒരു ഒരു ഫീല്‍ ഗുഡ് എന്‍റര്‍ടെയ്‍നര്‍ ആയിരിക്കും ചിത്രം. ചിത്രത്തിന് തിയേറ്ററിൽ മികച്ച പ്രതികരണം തന്നെ നേടാൻ കഴിയുമെന്നാണ് അണിയറ പ്രവർത്തകരുടെ വിശ്വാസം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News