ഞാൻ മരിച്ചിട്ടില്ല; പൂർണ്ണ ആരോഗ്യവതിയായിരിക്കുന്നു: Shakeela
സിനിമാതാരം ഷക്കീല മരിച്ചെന്ന വ്യാജപ്രചാരണത്തിന് മറുപടിയുമായി താരംതന്നെ രംഗത്തെത്തിയിരിക്കുകയാണ്.
ചെന്നൈ: സിനിമാതാരം ഷക്കീല മരിച്ചെന്ന വ്യാജപ്രചാരണത്തിന് മറുപടിയുമായി താരംതന്നെ രംഗത്തെത്തിയിരിക്കുകയാണ്.
ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിലൂടെയാണ് ഷക്കീല (Shakeela) തന്റെ മരണ വാർത്തയോട് പ്രതികരിച്ചത്. താൻ മരിച്ചുവെന്ന വാർത്ത കേട്ടു എന്ന് പറഞ്ഞാണ് ഷക്കീല എത്തിയത്.
Also Read: നിങ്ങൾക്ക് അറിയാമോ Shakeela ക്ക് ഒരു മകളുണ്ടെന്ന്? മകളെക്കുറിച്ച് വെളിപ്പെടുത്തി താരം
താൻ ജീവനോടെ ഉണ്ടെന്നും ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഇരിക്കുന്നുവെന്നും താരം വീഡിയോയിലൂടെ അറിയിച്ചിട്ടുണ്ട്.
കേരളത്തിലെ ജനങ്ങൾ നൽകുന്ന കരുതലിന് നന്ദിയുണ്ടെന്ന് പറഞ്ഞ ഷക്കീല (Shakeela) ആരോ എന്നെക്കുറിച്ച് ഒരു വ്യാജ വാർത്ത പോസ്റ്റ് ചെയ്തുവെന്നും ഇതറിഞ്ഞ നിരവധി പേര് തന്നെ വിളിച്ചു കാര്യങ്ങൾ അന്വേഷിച്ചുവെന്നും പറഞ്ഞ താരം ഈ വാർത്ത നൽകിയ വ്യക്തിക്ക് ഇപ്പോൾ ഞാൻ നന്ദി പറയുന്നുവെന്നും പറഞ്ഞു.
Also Read: സരയുവിൻ്റെ 'ഷക്കീല' തരംഗമാകുന്നു!!!
കാരണം ഈ വ്യക്തി കാരണമാണ് നിങ്ങളെല്ലാവരും എന്നെ ഇപ്പോൾ ഓർമ്മിച്ചതെന്നും ഷക്കീല വീഡിയോയിൽ പറഞ്ഞിട്ടുണ്ട്. വീഡിയോ കാണാം..
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...