സരയുവിൻ്റെ 'ഷക്കീല' തരംഗമാകുന്നു!!!

നടി ഷക്കീലയും നാട്ടിലെ ഒരു പാവം പെണ്‍കുട്ടിയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍.

Last Updated : Jul 6, 2020, 11:32 AM IST
സരയുവിൻ്റെ 'ഷക്കീല' തരംഗമാകുന്നു!!!

സരയു മോഹനെ കഥാപാത്രമാക്കി സുഗീഷ് സംവിധാനം ചെയ്യുന്ന ‘ഷക്കീല’ എന്ന ഹ്രസ്വചിത്രം തരംഗമാകുന്നു. നടി ഷക്കീലയും നാട്ടിലെ ഒരു പാവം പെണ്‍കുട്ടിയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍.

ഒരു പെണ്‍കുട്ടിക്ക് ഷക്കീല എന്ന പേരിടുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. നല്ലൊരു സന്ദേശം കൂടി നല്‍കിയാണ് ചിത്രം അവസാനിക്കുന്നത്.

Also Read: ടിക് ടോക്കിന് പകരം; ‘ടിക് ടിക്’ ; മെയ്ഡ് ഇന്‍ കേരള

ഫ്രൈഡേ ക്ളബ് ഖത്തർ നിർമ്മിക്കുന്ന ചിത്രം സുഗീഷാണ് സംവിധാനം ചെയ്യുന്നത്. അമല്‍ കെ ജോബിയുടേതാണ് കഥയും തിരക്കഥയും സംഭാഷണവും. ഷിജു എം ഭാസ്‌കര്‍ ആണ് ഛായാഗ്രഹണം. മനു രമേശന്‍ സംഗീതം നിര്‍വഹിച്ചിരിക്കുന്നു. 

അതേസമയം പച്ച എന്ന ഷോർട്ട് ഫിലിം നിർമ്മിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട് സരയു. നിരവധി സംഗീത ആൽബങ്ങളും ഒരുക്കിയിട്ടുണ്ട്. ദിശയുടെ ഭാഗമായി സാമൂഹ്യ പ്രവർത്തനങ്ങളിലും താരം സജീവമാണ്.റിലിസീന് ഒരുങ്ങുന്ന ഷെയ് ൻ നിഗം സിനിമ ഉല്ലാസത്തിൽ അതിഥി വേഷത്തിൽ എത്തുന്നുണ്ട്.

Trending News