സിനിമ ആഗ്രഹിക്കുന്നവർ ഷക്കീല പറയുന്നത് ശ്രദ്ധിക്കൂക...

താൻ ജീവിച്ചിരിക്കുമ്പോൾ തന്നെ തന്റെ ബയോപിക് നിർമ്മിക്കുന്നതിൽ സന്തോഷമുണ്ടെന്ന പ്രതികരണവുമായി ഷക്കീല എത്തിയിരിക്കുകയാണ്.    

Written by - Ajitha Kumari | Last Updated : Dec 22, 2020, 12:48 PM IST
  • എന്റെ പുറകിൽ നിന്നും പറയുന്നതിനെ ഞാൻ ശ്രദ്ധിക്കുന്നില്ലയെന്നും എന്റെ മുഖത്ത് നോക്കി ഒന്നും പറയാൻ ആർക്കും ധൈര്യമില്ലയെന്നും ഷക്കീല പറഞ്ഞു.
  • കൂടാതെ ഭാവിയിൽ സിനിമയിലേക്ക് വരാൻ ആഗ്രഹിക്കുന്നവരോട് ഷക്കീല പറയുന്നത് ' ഞാൻ ചെയ്ത തെറ്റുകൾ ആവർത്തിക്കാതിരിക്കുക, വഞ്ചിക്കപ്പെടാതിരിക്കുക' എന്നാണ്.
സിനിമ ആഗ്രഹിക്കുന്നവർ ഷക്കീല പറയുന്നത് ശ്രദ്ധിക്കൂക...

നടി ഷക്കീലയുടെ ജീവചരിത്രം റിലീസിന് തയ്യാറെടുക്കുകയാണ്.  ക്രിസ്തുമസ് ദിനമായ ഡിസംബർ 25 (December 25) നാണ് ചിത്രം റിലീസ് ചെയ്യുന്നത്.  ഇന്ദ്രജിത്ത് ലങ്കേഷിന്റെ ആദ്യ ഹിന്ദി ചിത്രമാണ് ഷക്കീല (Shakeela Movie).  താൻ ജീവിച്ചിരിക്കുമ്പോൾ തന്നെ തന്റെ ബയോപിക് നിർമ്മിക്കുന്നതിൽ സന്തോഷമുണ്ടെന്ന പ്രതികരണവുമായി ഷക്കീല എത്തിയിരിക്കുകയാണ്.  

ചിത്രവുമായി ബന്ധപ്പെട്ട് നടത്തിയ വാർത്ത സമ്മേളനത്തിലാണ് ഷക്കീല (Actress Shakeela) ഇപ്രകാരം പറഞ്ഞത്.  എന്നെക്കുറിച്ച് സംസാരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ലയെന്നും പക്ഷേ ജീവിച്ചിരിക്കുമ്പോൾ എന്റെ ജീവചരിത്ര സിനിമ നിർമ്മിച്ചതിൽ ഒരുപാട് സന്തോഷമുണ്ടെന്നും എല്ലാവർക്കും അവരവരുടെ ജീവിതത്തിൽ വേദനകളുണ്ടെന്നും ഞാൻ അതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ലയെന്നും ഞാൻ ആരോടും സഹതാപമോ ബഹുമാനമോ ചോദിക്കുന്നില്ലയെന്നും ഷക്കീല പറഞ്ഞു.  

Also Read: Trailer: 'ഷക്കീല'യുടെ ട്രയിലർ പുറത്ത്; ക്രിസ്മസിന് തീയറ്ററുകളിൽ

മാത്രമല്ല എന്റെ പുറകിൽ നിന്നും പറയുന്നതിനെ ഞാൻ ശ്രദ്ധിക്കുന്നില്ലയെന്നും എന്റെ മുഖത്ത് നോക്കി ഒന്നും പറയാൻ ആർക്കും ധൈര്യമില്ലയെന്നും ഷക്കീല പറഞ്ഞു.  കൂടാതെ ഭാവിയിൽ സിനിമയിലേക്ക് വരാൻ ആഗ്രഹിക്കുന്നവരോട് ഷക്കീല പറയുന്നത് ' ഞാൻ ചെയ്ത തെറ്റുകൾ ആവർത്തിക്കാതിരിക്കുക, വഞ്ചിക്കപ്പെടാതിരിക്കുക' എന്നാണ്.  അതാണ് താൻ തന്റെ പുസ്തകത്തിലും എഴുതിയിരിക്കുന്നതെന്നും അവർ പറഞ്ഞു.  മാത്രമല്ല ഈ സിനിമ സ്ത്രീകൾക്ക് നല്ലൊരു സന്ദേശം നൽകുന്നുണ്ടെന്നും അതിൽ തനിക്ക് അതിയായ സന്തോഷമുണ്ടെന്നും ഷക്കീല പറഞ്ഞു.    

ചിത്രത്തിൽ റിച്ച ചദ്ദയാണ് (Richa Chadha) ഷക്കീലയായി വേഷമിടുന്നത്, ചിത്രത്തിന്റെ ടീസറും ട്രെയ്ലറുമെല്ലാം വലിയ ശ്രദ്ധയാണ് നേടിയിരിക്കുന്നത്.   റിച്ചയ്ക്ക് പുറമെ പങ്കജ് ത്രിപാഠി, രാജീവ് പിള്ള, കന്നഡ താരം എസ്തർ നൊറോണ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.  

More Stories

Trending News