ന്യൂഡൽഹി: ലൈം​ഗീകാതിക്രമ കേസിൽ നടൻ സിദ്ദിഖിന് താൽക്കാലിക ആശ്വാസം. കേസിൽ രണ്ടാഴ്ചത്തേക്ക് അറസ്റ്റ് തടഞ്ഞ് കൊണ്ടുള്ള ഉത്തരവ് സുപ്രീം കോടതി പുറപ്പെടുവിച്ചു. ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ നിഷേധിച്ചതിനെ തുടർന്നാണ് സിദ്ദിഖ് സുപ്രീം കോടതിയെ സമീപിച്ചത്. തന്റെ ഭാഗം കേൾക്കാതെയാണ് കേസിൽ ഹൈക്കോടതി ‌‌‌‌‌‌‌മുൻകൂർ ജാമ്യം നിഷേധിച്ചതെന്ന് സിദ്ദിഖിന്റെ അഭിഭാഷകൻ സുപ്രീം കോടതിയിൽ വാദിച്ചു. പരാതിക്കാരിയുടെ മൊഴിയല്ലാതെ കേസിൽ മറ്റ് തെളിവുകളില്ലെന്നും സിനിമയിലെ ചേരിപ്പോരിന്റെ ഭാ​ഗമാണ് പരാതിയെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

വിചാരണ കോടതി വയ്ക്കുന്ന നിബന്ധനകൾക്ക് വിധേയമായിട്ടാണ് അറസ്റ്റ് തടഞ്ഞിരിക്കുന്നത്. താരത്തിനെതിരെ പരാതി നൽകാൻ കാലതാമസമുണ്ടായെന്ന വാദം കണക്കിലെടുത്താണ് സിദ്ദിഖിന്റെ അറസ്റ്റ് സുപ്രീം കോടതി തടഞ്ഞത്. സംസ്ഥാന സർക്കാർ 8 വർഷമായി എന്ത് ചെയ്യുകയായിരുന്നുവെന്നും കോടതി ആരാഞ്ഞു. അന്വേഷണവുമായി സഹകരിക്കണമെന്ന് സുപ്രീം കോടതി സിദ്ദിഖിനോട് നിർദ്ദേശിച്ചു. രണ്ടാഴ്ചയ്ക്ക് ശേഷം കോടതി കേസ് വീണ്ടും പരി​ഗണിക്കും. കേസിൽ കക്ഷി ചേരാൻ ശ്രമിച്ചവരെ കോടതി ശാസിക്കുകയും ചെയ്തു. കേസുമായി ഇവർക്ക് യാതൊരു ബന്ധവുമില്ലെന്ന് കോടതി ചൂണ്ടികാട്ടി.


Also Read: Hema Committee Report: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ആദ്യ കേസ്; മേക്കപ്പ് മാനേജർ സജീവിനെതിരെ കേസെടുത്ത് പൊൻകുന്നം പൊലീസ്


 


ജസ്റ്റിസ് ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശർമ്മ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. 62 ആമത്തെ കേസായിട്ടാണ് കോടതി ഹർജി പരിഗണിച്ചത്. അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടിയ ആണ് സംസ്ഥാനത്തിനായി ഹാജരായത്. സിദ്ദിഖിനായി മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗി ഹാജരായി. ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് സിദ്ദിഖ് ഒളിവിൽ കഴിയുകയായിരുന്നു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.