അടി പിടി ബഹളം പിന്നെ കുറെ ആകാംക്ഷയും കോമഡിയുമായി കനകം കാമിനി കലഹത്തിൻറെ ട്രെയിലർ റിലീസായി. ഇന്നലെയാണ് ട്രെയിലർ യൂ ടൂബിലെത്തിയത്. നിവിൻ പോളി ഗ്രേസ് ആൻറണി എന്നിവർ പ്രധാന കഥാപാത്രങ്ങളിലെത്തുന്ന ചിത്രം നംവംബർ 12-ന് ഹോട്ട് സ്റ്റാറിലാണ് റിലീസാവുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

രതീഷ് ബാലകൃഷ്ണൻ പൊതുവാൾ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രം നിർമ്മിക്കുന്നത് നിവിൻ പോളി തന്നെയാണ്. വിൻസി അലോഷ്യസ്, വിനയ് ഫോട്ട്, ജാഫർ ഇടുക്കി, ഗൌതം കൃഷ്ണ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. ട്രെയിലർ സൂചനകളിൽ ചിത്രം ഒരു കോമഡി എൻറർ ടെയിനറാണ്.


ALSO READ: Theater Opening| ആദ്യ ചിത്രം കുറുപ്പ്, തീയ്യേറ്റർ തുറക്കലിന് തീരുമാനങ്ങൾ ഇങ്ങിനെ



വിനോദ് ഇല്ലംപള്ളിയാണ് ചിത്രത്തിൻറെ ഛായഗ്രാഹണം നിർവ്വഹിക്കുന്നത്. ഒരിടവേളക്ക് ശേഷം ഇറങ്ങാനിരിക്കുന്ന നിവിൻ പോളിയുടെ ഒരു നല്ല ഗ്രൂപ്പ് ചിത്രങ്ങളുടെ സ്റ്റാർട്ടിങ്ങായിരിക്കും ഇതെന്ന കാര്യത്തിൽ സംശയമില്ല.


ALSO READ: Theater Opening Kerala| സിനിമക്ക് പുതുജീവൻ, കേരളത്തിൽ തീയ്യേറ്ററുകൾ തുറക്കുന്നു


നിവിൻ പോളിയുടെ തുറമുഖവും വരാനിരിക്കുന്ന ഹിറ്റാണെന്നാണ് പ്രേക്ഷക പ്രതീക്ഷ. താരതമ്യേനെ ചെറിയ ബജറ്റിലാണ് കനകം കാമിനി നിർമ്മിച്ചിരിക്കുന്നതെന്നതും ശ്രദ്ധയമാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.