മുംബൈ : ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാന് (Salman Khan) പാമ്പ് കടിയേറ്റു. താരത്തിന്റെ 56-ാം പിറന്നാൾ നാളെ ഡിസംബർ 27ന് ആഘോഷിക്കാനിരിക്കവെയാണ് മുംബൈ പനവേലിലെ ഫാം ഹൗസിൽ വെച്ച് പാമ്പ് കടിയേൽക്കുന്നത്. ഇന്ന് ഞായറാഴ്ച വെളുപ്പിനെ 3.30തോടെയാണ് ബോളിവുഡ് സൂപ്പർ താരത്തിന് പാമ്പ്  കടിയേൽക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

വിഷമില്ലാത്ത പാമ്പിൽ നിന്നാണ് താരത്തിന് കടിയേറ്റതാണ് ആശ്വാസകരമായ വാർത്ത. മുൻ കരുതലിന്റെ ഭാഗമായി താരത്തെ സമീപത്തെ എംജിഎം ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് താരത്തിന് ആന്റി വെനം മരുന്നകൾ നൽകുതയായിരുന്നു.


ALSO READ : Viral Video : 'ഡാൻസ് കളിക്കുന്നത് നിർത്ത്' സെൽഫി എടുക്കാനെത്തിയ ആരോധകനോട് ദേഷ്യപ്പെട്ട് സൽമാൻ ഖാൻ


ആരോഗ്യനില തൃപ്തികരമായിതിനാൽ താരത്തെ രാവിലെ 9 മണിയോടെ ഡിസ്ചാർജ് ചെയ്യുകയും ചെയ്തു. നിലവിൽ താരം തന്റെ ഫാം ഹൗസിൽ വിശ്രമം തുടരുകയാണ്. 


ALS READ : Aryan Khan Drug Case : ഷാറൂഖ് ഖാന്റെ വസതിയിൽ Salman Khan നേരിട്ടെത്തി


സാധാരണയായി സൽമാൻ തന്റെ പിറന്നാൾ ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത് ഈ പനവവേലിലെ ഫാം ഹൗസിൽ വെച്ചാണ്. കഴിഞ്ഞ വർഷം ലോക്ഡൗണിനിടെ താരത്തിന്റെ പിറന്നാൾ ആഘോഷം ഈ ഫാം ഹൗസിൽ വെച്ചായിരുന്നു. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.