Aryan Khan Drug Case : ഷാറൂഖ് ഖാന്റെ വസതിയിൽ Salman Khan നേരിട്ടെത്തി

മുംബൈ ബാൻഡ്സ്റ്റാൻഡ് പ്രദേശത്തുള്ള ഷാറൂഖിന്റെ വസതിയിലാണ് സൽമാൻ നേരിട്ടെത്തിയത്,

Written by - Zee Malayalam News Desk | Last Updated : Oct 4, 2021, 12:29 AM IST
  • മകന്റെ അറസ്റ്റിനെ തുടർന്ന് ഷാറൂഖിനെ നേരിട്ട് കാണനെത്തിയ ബോളിവുഡ് ഏക ഒരാൾ സൽമാൻ ഖാനാണ്.
  • മുംബൈ ബാൻഡ്സ്റ്റാൻഡ് പ്രദേശത്തുള്ള ഷാറൂഖിന്റെ വസതിയിലാണ് സൽമാൻ നേരിട്ടെത്തിയത്,.
Aryan Khan Drug Case : ഷാറൂഖ് ഖാന്റെ വസതിയിൽ Salman Khan നേരിട്ടെത്തി

Mumbai : കപ്പലിൽ വെച്ച് ലഹരി പാർട്ടിക്കിടെ ആര്യൻ ഖാൻ അറസ്റ്റിലായതിന്റെ പശ്ചാത്തലത്തിൽ ബോളിവുഡ് മെഗാ സ്റ്റാർ സൽമാൻ ഖാൻ ഷാറൂഖിന്റെ വീട് സന്ദർശിച്ചു. മകന്റെ അറസ്റ്റിനെ തുടർന്ന് ഷാറൂഖിനെ നേരിട്ട് കാണനെത്തിയ ബോളിവുഡ് ഏക ഒരാൾ സൽമാൻ ഖാനാണ്.

മുംബൈ ബാൻഡ്സ്റ്റാൻഡ് പ്രദേശത്തുള്ള ഷാറൂഖിന്റെ വസതിയിലാണ് സൽമാൻ നേരിട്ടെത്തിയത്,. 

ALSO READ : Aryan Khan Drug Case : ആര്യൻ ഖാനെ ഒരു ദിവസത്തേക്ക് NCB കസ്റ്റഡിയിലേക്ക് വിട്ടു

അതേസമയം നേരത്തെ കോടതിയിൽ ഹാജരാക്കിയ ആര്യനെ കോടതി ഒരു ദിവസത്തേക്ക് നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ കസ്റ്റഡിയിൽ വിട്ടു. ആര്യൻ ഖാനിനോടൊപ്പം ഉറ്റ സുഹൃത്തുക്കളായ അർബാസ് മെർച്ചന്റിനെയും മുൻമുൻ ധേമേച്ചയും NCB കസ്റ്റഡിയിലേക്ക് കോടതി അയക്കുകയും ചെയ്തു.

നാളെ ഒക്ടോബർ 4ന് ഉച്ചയ്ക്ക് ശേഷമാണ് കേസിൽ വീണ്ടും പരിഗണിക്കുക. അഡീഷണൽ ചീഫ് മെട്രോപൊലീറ്റൻ മജിസ്ട്രേറ്റ് ആർ.കെ രാജെഭോസ്ലെയാണ് പ്രതിയായ ആര്യനെ കസ്റ്റഡിയിലേക്കയച്ചത്.

ALSO READ::   Aryan Khan Drugs Case : ആര്യൻ ഖാൻ അഴിക്കുള്ളിലേക്ക്, താര പുത്രന്റെയും ഉറ്റ സുഹൃത്തിന്റെയും അറസ്റ്റ് NCB രേഖപ്പെടുത്തി

മണിക്കൂറുകളോമുള്ള എൻസിബിയുടെ ചോദ്യം ചെയ്തിലിന് ശേഷമാണ് താരപുത്രന്റെയും സുഹൃത്തുക്കളുടെയും അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ആര്യൻ ഖാനിനോടൊപ്പം ഉറ്റ സുഹൃത്തായ അർബാസ് മർച്ചന്റ് നടിയും മോഡലുമായ മുൻമുൻ ധമേച്ച എന്നിവരുടെ അറസ്റ്റാണ് നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ രേഖപ്പെടുത്തിരിക്കുന്നത്. അതേസമയം ഇവരോടൊപ്പം പിടിയിലായ നുപുർ സരിഗ, ഇസ്മീത്ത സിങ്, മൊഹക് ജസ്വാൽ, വിക്രാന്ത് ഛോക്കാർ, ഗോമിത് ചോപ്രോ എന്നിവരുടെ അറസ്റ്റം സംബന്ധിച്ച വിവരങ്ങൾ ഇതുവരെ പുറത്ത് വന്നിട്ടില്ല.

ALSO READ : Aryan Khan | ഷാരൂഖിൻറെ മകൻ ആര്യൻ ഖാനെയും ചോദ്യം ചെയ്യുന്നു, റെയിഡിൽ അറസ്റ്റിലായത് 10 പേർ

മുംബൈയിൽ നിന്ന് ഗോവയിലേക്ക് പോകുന്ന റേവ് പാർട്ടി സംഘടിപ്പിച്ച ക്രൂസ് കപ്പലിലാണ് ലഹരി ഉത്പനങ്ങൾ എൻസിബി കണ്ടെത്തിയത്. എൻസിബിയുടെ രണ്ടാഴ്ച നീണ്ട അന്വേണത്തിനൊടുവിലാണ് ഇന്നലെ ശനിയാഴ്ച ഒക്ടോബർ 2ന് ക്രൂയിസ് കപ്പലിൽ റെയ്ഡ് സംഘടിപ്പിച്ചത്. മാരക മയക്ക് മരുന്നകളായ MDMA, കൊക്കെയ്ൻ, മെഫെഡ്രോൺ, ചരസ് തുടങ്ങിയവയാണ് എൻസിബി ക്രൂസിൽ നിന്ന് പ്രതികളിൽ പക്കൽ നിന്ന് കണ്ടെത്തിയത്.

യാത്രക്കാരുടെ വേഷത്തിൽ ഉദ്യോഗസ്ഥർ കപ്പലിൽ കയറി പറ്റുകയായിരുന്നു. കപ്പൽ മുംബൈ തീരം വിട്ട് നടക്കടലിൽ എത്തിയപ്പോഴാണ് ലഹരി പാർട്ടി ആരംഭിച്ചത്. തുടർന്ന് എൻസിബി ഉദ്യോഗസ്ഥർ പ്രതികളെ പിടികൂടുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 
 

Trending News