മലയാള  സിനിമയിലെ യുവതാരം ടൊവിനോ തോമസ്  സമൂഹമാധ്യമങ്ങളില്‍ "U" എന്നക്ഷരം അപ്‌ഡേറ്റ് ചെയ്തതോടെ ഒന്നും മനസിലാകാതെ  അമ്പരന്നിരിയ്ക്കുകയാണ്  ആരാധകര്‍.... 


COMMERCIAL BREAK
SCROLL TO CONTINUE READING

"U" എന്നക്ഷരം  ടൊവിനോ  (Tovino Thomas) അപ്‌ഡേറ്റ് ചെയ്തതോടെ സോഷ്യല്‍ മീഡിയയും ചര്‍ച്ച ആരംഭിച്ചു. U എന്ന അക്ഷരത്തിന് സ്വന്തം ഭാവനയിലുള്ള വിശദീകരണം ആരാധകര്‍ പങ്കുവയ്ക്കാന്‍ ആരംഭിച്ചു. ഇതോടെ ടൊവിനോ തോമസും  U എന്ന അക്ഷരവും ചര്‍ച്ചയായി  മാറിയിരിയ്ക്കുകയാണ്.
 
"U" ടൊവിനോയുടെ പ്രൊഡക്ഷന്‍ ഹൗസാണെന്ന് ഒരുകൂട്ടര്‍ പറയുമ്പോള്‍, അല്ല  പുതിയ പടത്തിന്‍റെ  ഫസ്റ്റ് ലുക്കാണെന്ന് ഒരു വിഭാഗം. 


Also read: KPAC Lalitha: ജീവിതത്തിലെ പ്രതിസന്ധി ഘട്ടത്തില്‍ ഒപ്പംനിന്നു സഹായിച്ച നടനെക്കുറിച്ച്‌ KPAC ലളിത


ഇത് U ആണോ എന്നുറപ്പില്ലെന്നും മറ്റെന്തോ ചിഹ്നമാണെന്നും കമന്‍റ്   ചെയ്തവരും കുറവല്ല.  U എന്നാല്‍ U സര്‍ട്ടിഫിക്കറ്റ് ആണെന്നും ഇനി മുതല്‍ ടോവിനൊ U സര്‍ട്ടിഫിക്കറ്റ് സിനിമകള്‍ മാത്രം ചെയ്യാന്‍ ചാന്‍സുണ്ടെന്നും ഒരു വിഭാഗം പ്രതികരിച്ചു.


Also read:  Tandav Web Series: താണ്ഡവ് മതവികാരം വ്രണപ്പെടുത്തുന്നു, ആമസോണ്‍ പ്രൈമിനോട് വിശദീകരണം തേടി MIB


എന്തായാലും,   ടൊവിനോയുടെ "U" സോഷ്യല്‍  മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. സോഷ്യല്‍ മീഡിയ  'U'വിനെപ്പറ്റിയുള്ള ചര്‍ച്ചകളിലും  ഊഹാപോഹങ്ങളിലും   മുഴുകുമ്പോഴും  തരത്തിന്‍റെ  ഭാഗത്തു നിന്നും  യാതൊരു പ്രതികരണവും ഉണ്ടായിട്ടില്ല എന്നതാണ് വസ്തുത...