മലയാളികളുടെ എക്കാലത്തെയും മികച്ച സൂപ്പർ ഹിറ്റുകളിൽ ഒന്നായ സ്ഫടികം വീണ്ടും പുതിയ രൂപത്തിൽ എത്തിയത് ആവേശത്തോടെയാണ് പ്രേക്ഷകർ നോക്കി കാണുന്നത്. പുതിയ കാലത്തിന്റെ എല്ലാ സാങ്കേതിക വിദ്യകളുടെയും മികവോടെയായിരിക്കും ചിത്രം എത്തുക. അതിനിടയിൽ ചിത്രത്തിനെ കുറിച്ച് എഴുത്തുകാരനും നടനുമായ മുരളി ഗോപി ഇട്ട പോസ്റ്റാണ് സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ചിത്രത്തിൻറെ സംവിധായകൻ കൂടിയായ ഭദ്രൻ ഇത് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. വിലയിരുത്തൽ മഹാ സമുദ്രത്തിന്റെ ആഴത്തോളം ഞാൻ ഏറ്റ് എടുക്കുന്നു എന്നും  തമാശയായി ഏത് യൂണിവേഴ്സിറ്റിയിൽ നിന്നാണ് ഇത്രേം കരുതുള്ള പ്രയോഗങ്ങൾ കരസ്തമാക്കിയതെന്നും ഭദ്രൻ പോസ്റ്റിൽ കുറിച്ചു.


ALSO READ: Spadikam 4k Atmos: ആടുതോമ വീണ്ടും വരുന്നു! 'അപ്പോൾ എങ്ങനാ... ഉറപ്പിക്കാവോ?.' സ്ഫടികം 4k Atmos തിയേറ്ററുകളിലേക്ക്


 ഭദ്രൻറെ പോസ്റ്റിൻറെ പൂർണ രൂപം


ഈ വില ഇരുത്തൽ മഹാ സമുദ്രത്തിന്റെ ആഴത്തോളം ഞാൻ ഏറ്റ് എടുക്കുന്നു! വല്ലപ്പോഴുമേ ഇത്രേം deeper ആയിട്ടുള്ള ചില എഴുത്തുകൾ എന്റെ ശ്രദ്ധയിൽ പെടാറുള്ളു... അതിന്റെ അർത്ഥം ആരും  എഴുതുന്നില്ല എന്നല്ല. ഗംഭീരമായിരിക്കുന്നു മുരളീടെ word power. ഏത് university - ഇൽ നിന്നുമാണ് ഇത്രേം കരുതുള്ള പ്രയോഗങ്ങൾ കരസ്തമാക്കിയത്?! 
വളരെ സ്നേഹത്തോടെ bhadran.


2023 ഫെബ്രുവരി 9 - നാണ് ചിത്രം റിലീസിന് എത്തുന്നത്.ബോക്സ് ഓഫീസിൽ ആ വർഷത്തെ ഏറ്റവുമധികം കളക്ഷൻ നേടിയ ചിത്രമാണ് സ്ഫടികം. എട്ട് കോടിയിലധികം രൂപയാണ് സ്ഫടികം നേടിയത്. തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിലേക്ക് ചിത്രം റീമേക്ക് ചെയ്തിരുന്നു. നിരവധി അവാർഡുകളും ചിത്രം സ്വന്തമാക്കിയിട്ടുണ്ട്.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.