Spadikam 4k Atmos: ആടുതോമ വീണ്ടും വരുന്നു! 'അപ്പോൾ എങ്ങനാ... ഉറപ്പിക്കാവോ?.' സ്ഫടികം 4k Atmos തിയേറ്ററുകളിലേക്ക്

Spadikam Re Release: പുതിയ കാലത്തിന്റെ എല്ലാ സാങ്കേതിക വിദ്യകളുടെയും മികവോടെയാണ് സ്ഫടികം റീ റിലീസ് ചെയ്യുന്നത്.  

Written by - Zee Malayalam News Desk | Last Updated : Nov 29, 2022, 03:22 PM IST
  • ആകാംക്ഷയ്ക്കും കാത്തിരിപ്പിനും വിരാമമിട്ട് സ്ഫടികം 4k Atmos തിയേറ്ററുകളിലേക്ക് എത്തുകയാണ്.
  • 2023 ഫെബ്രുവരി ഒമ്പതിന് ചിത്രം തിയേറ്ററുകളിലെത്തും.
  • മോഹൻലാൽ തന്നെയാണ് ഇക്കാര്യം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ പ്രേക്ഷകരെ അറിയിച്ചത്.
Spadikam 4k Atmos: ആടുതോമ വീണ്ടും വരുന്നു! 'അപ്പോൾ എങ്ങനാ... ഉറപ്പിക്കാവോ?.' സ്ഫടികം 4k Atmos തിയേറ്ററുകളിലേക്ക്

മോഹൻലാൽ എന്ന നടന്റെ എക്കാലത്തെയും മികച്ച സിനിമകളിൽ ഒന്നാണ് ഭദ്രൻ എഴുതി സംവിധാനം ചെയ്ത സ്ഫടികം. സ്ഫടികത്തിലെ ആടുതോമ എന്ന കഥാപാത്രം അത്രമാത്രം പ്രേക്ഷകർ സ്വീകരിച്ചവതാണ്. 1995ൽ പുറത്തിറങ്ങിയ ചിത്രം ഇന്നും കണ്ടിരിക്കാൻ പ്രേക്ഷകർക്ക് ഇഷ്ടമാണ്. ചിത്രത്തിലെ സംഭാഷണങ്ങളും വളരെ ശ്ര​ദ്ധ നേടിയിട്ടുണ്ട്. പുതിയ സാങ്കേതിക മിവുകളോടെ ചിത്രം വീണ്ടും തിയേറ്ററുകളിലേക്ക് എത്തിക്കാൻ ശ്രമിക്കുന്നുവെന്ന വാർത്ത കുറച്ച് നാളുകളായി നമ്മൾ കേൾക്കുന്നുണ്ട്. ഈ വാർത്ത വന്നത് മുതൽ പ്രേക്ഷകർ ആവേശത്തിലായിരുന്നു. 

ആകാംക്ഷയ്ക്കും കാത്തിരിപ്പിനും വിരാമമിട്ട് സ്ഫടികം 4k Atmos തിയേറ്ററുകളിലേക്ക് എത്തുകയാണ്. 2023 ഫെബ്രുവരി ഒമ്പതിന് ചിത്രം തിയേറ്ററുകളിലെത്തും. മോഹൻലാൽ തന്നെയാണ് ഇക്കാര്യം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ പ്രേക്ഷകരെ അറിയിച്ചത്. ആടുതോമ നിങ്ങൾ ആഗ്രഹിച്ചത് പോലെ പുതിയ കാലത്തിൻ്റെ എല്ലാ സാങ്കേതിക മികവോടെയും ലോകം എമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ആകുന്നുവെന്നാണ് മോഹൻലാൽ കുറിച്ചത്. 

മോഹൻലാലിന്റെ ഫേസ്ബുക്ക് പോസ്റ്റ്...

''എക്കാലവും നിങ്ങൾ ഹൃദയത്തോട് ചേർത്തുവച്ച എൻ്റെ ആടുതോമ നിങ്ങൾ ആഗ്രഹിച്ചത് പോലെ പുതിയ കാലത്തിൻ്റെ എല്ലാ സാങ്കേതിക മികവോടെയും വീണ്ടും റിലീസാവുന്നു.
ലോകം എമ്പാടുമുള്ള തിയേറ്റുകളിൽ 2023 ഫെബ്രുവരി മാസം 9 - ന് സ്ഫടികം 4k Atmos എത്തുന്നു.
ഓർക്കുക.  28 വർഷങ്ങൾക്കു മുമ്പ് ഇതുപോലൊരു വ്യാഴാഴ്‌ചയാണ് ആടുതോമയെ നിങ്ങൾ അന്നും ഹൃദയം കൊണ്ട് ഏറ്റുവാങ്ങിയത്...
'അപ്പോൾ എങ്ങനാ... ഉറപ്പിക്കാവോ?
.' ''

മോഹൻലാലിന്റെ ഫേസ്ബുക്ക് പോസ്റ്റ് നിമിഷങ്ങൾക്കകം സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു. സിനിമ ആസ്വാദകരും മോഹൻലാൽ ആരാധകരും വലിയ ആവേശത്തിലാണ്. പോസ്റ്റിന് പിന്നാലെ വന്ന കമന്റുകളിൽ നിന്ന് വ്യക്തമാണ് സ്ഫടികം വീണ്ടും റിലീസ് ആകാൻ വേണ്ടി പ്രേക്ഷകർ കാത്തിരിക്കുകയായിരുന്നുവെന്ന്. ചിത്രം എല്ലാവരും വീണ്ടും തിയേറ്ററിൽ പോയി കാണുമെന്നാണ് കമന്റുകളിൽ കൂടുതലായും എഴുതിയിരിക്കുന്നത്. 

Also Read: Sreevidya Mullachery : നടി ശ്രീവിദ്യ മുല്ലച്ചേരി വിവാഹിതയാകാൻ ഒരുങ്ങുന്നു; വരനെ പരിചയപ്പെടുത്തിയത് വ്ളോഗിലൂടെ

തിലകൻ, കെപിഎസി ലളിത, ഉർവശി, നെടുമുടി വേണു, രാജൻ പി ദേവ്, ചിപ്പി, സ്ഫടികം ജോർജ്, സിൽക്ക് സ്മിത തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിന്റെ ഭാ​ഗമായിരുന്നു. ഓരോ കഥാപാത്രങ്ങളും പ്രേക്ഷക മനസിൽ തങ്ങി നിൽക്കുന്നവയാണ്. ബോക്സ് ഓഫീസിൽ ആ വർഷത്തെ ഏറ്റവുമധികം കളക്ഷൻ നേടിയ ചിത്രമാണ് സ്ഫടികം. എട്ട് കോടിയിലധികം രൂപയാണ് സ്ഫടികം നേടിയത്. തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിലേക്ക് ചിത്രം റീമേക്ക് ചെയ്തിരുന്നു. നിരവധി അവാർഡുകളും ചിത്രം സ്വന്തമാക്കിയിട്ടുണ്ട്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News