പ്രഖ്യാപിച്ച നിമിഷം മുതൽ വാർത്തകളിൽ ഇടം നേടിയ സിനിമയാണ് 'Spark L.I.F.E'. പുതുമുഖതാരം വിക്രാന്ത്, മെഹ്‌റിൻ പിർസാദ, രുക്‌സാർ ധില്ലൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ടീസർ ഓഗസ്റ്റ് 2 വൈകിട്ട് 6.45 ന് റിലീസ് ചെയ്യും. ബിഗ് ബജറ്റിൽ ഒരുക്കിയ  'Spark L.I.F.E' ആക്ഷൻ ത്രില്ലറാണ്. ചിത്രത്തിന്റെ പോസ്റ്റർ പുറത്തുവിട്ടു. കൗതുകമുണർത്തുന്ന പോസ്റ്ററിനൊപ്പം ചിത്രത്തിന്റെ ടീസറിനെക്കുറിച്ചുള്ള ആവേശകരമായ അപ്‌ഡേറ്റ് ഇന്ന് നിർമ്മാതാക്കൾ പുറത്തുവിട്ടു.  ഇരുണ്ട നിറത്തിലുള്ള പോസ്റ്റർ പ്രേക്ഷകരുടെ കണ്ണ് കീഴടക്കിയിട്ടുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Oru Jathi Jathakam: എം.മോഹനന്റെ ഒരു ജാതി ജാതകത്തിന്റെ ലൊക്കേഷൻ സന്ദർശിച്ച് ശൈലജ ടീച്ചർ


വിക്രാന്ത് നായകനായി അരങ്ങേറ്റം കുറിക്കുന്ന മലയാള താരം ഗുരു സോമസുന്ദരം പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ സംവിധാനവും നിർമ്മാണവും ഡീഫ് ഫ്രോഗ് പ്രൊഡക്ഷൻസാണ് നിർവ്വഹിക്കുന്നത്. നാസർ, വെണ്ണേല കിഷോർ, സുഹാസിനി മണിരത്‌നം, സത്യ, ബ്രഹ്മാജി, ശ്രീകാന്ത് അയ്യങ്കാർ, അന്നപൂർണമ്മ, രാജാ രവീന്ദ്ര തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. ചിത്രത്തിന്റെ ടീസറിനായി ആകാംക്ഷയോടെയാണ് ഏവരും കാത്തിരിക്കുന്നത്. ചിത്രീകരണം പൂർത്തിയാക്കിയ ചിത്രം ഇപ്പോൾ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകളുടെ തിരക്കിലാണ്.


Also Read: Viral Video: ഇത് രമ്യാ കൃഷ്ണൻ സ്റ്റൈൽ; കാവാലയ്യക്ക് ചുവടുവച്ച് താരം


തെലുങ്ക്, തമിഴ്, ഹിന്ദി, കന്നഡ, മലയാളം എന്നീ അഞ്ച് ഭാഷകളിലായി പുറത്തിറങ്ങുന്ന ഒരു പാൻ ഇന്ത്യൻ സിനിമയാണ് 'Spark L.I.F.E'. ഹൃദയം ഫെയിം ഹേഷാം അബ്ദുൾ വഹാബ് ആണ് ചിത്രത്തിനായി സംഗീതം പകരുന്നത്. പിആർഒ: ശബരി.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.