Squid Game : സ്ക്വിഡ് ഗെയിം സീരീസ് നെറ്ഫ്ലിക്സിന് നൽകിയത് വമ്പൻ നേട്ടം; 4.4 മില്യൺ പേർ കൂടി നെറ്ഫ്ലിക്സിലെത്തി
25 ദിവസം കൊണ്ട് മാത്രം സ്ക്വിഡ് ഗെയിം 111 മില്യൺ പ്രേക്ഷകരെ ഉണ്ടാക്കി കഴിഞ്ഞിരുന്നു. സീരീസ് ഇനി ഹിന്ദിയിലും എത്തുമെന്നും റിപ്പോർട്ടുകളുണ്ട്.
കൊറിയൻ വെബ് സീരിയസായ സ്ക്വിഡ് ഗെയിം (Squid Game) നെറ്ഫ്ലിക്സിന് (Netflix) വൻ നേട്ടമാണ് നൽകിയത്. ഈ വർഷത്തെ ഏറ്റവും കൂടുതൽ പ്രേക്ഷകരുള്ള സീരിസായി (Web series) മാറിയിരിക്കുകയാണ് സ്ക്വിഡ് ഗെയിം. സ്ക്വിഡ് ഗെയിമിന് വേണ്ടി മാത്രം നെറ്ഫ്ലിക്സിൽ എത്തിയത് 4.4 മില്യൺ പുതിയ യൂസർമാരാണ്. 25 ദിവസം കൊണ്ട് മാത്രം സ്ക്വിഡ് ഗെയിം 111 മില്യൺ പ്രേക്ഷകരെ ഉണ്ടാക്കി കഴിഞ്ഞിരുന്നു. സീരീസ് ഇനി ഹിന്ദിയിലും എത്തുമെന്നും റിപ്പോർട്ടുകളുണ്ട്.
വൻ സ്വീകാര്യതയാണ് സർവൈവൽ ഗണത്തിൽപ്പെടുന്ന ഈ സീരിസിന് ഇപ്പോൾ ലഭിച്ച് കൊണ്ടിരിക്കുന്നത്. ഇതുവരെ നെറ്റ്ഫ്ലിക്സിന്റെ ഒരു സീരിസിനും ഇത്തരമൊരു പ്രേക്ഷക സ്വീകാര്യത ലഭിച്ചിട്ടില്ല. 90 രാജ്യങ്ങളിളായി സ്ക്വിഡ് ഗെയിം ഇപ്പോഴും ടോപ് വൺ സ്ഥാനത്ത് തന്നെ തുടരുകയാണ്. സീരിസിന് നെറ്റ്ഫ്ലിക്സ് 31 ഭാഷകളിലാണ് സബ്ടൈറ്റിൽ ഒരുക്കിയിരിക്കുന്നത്. കൂടാതെ ഈ സീരിസിനെ 13 ഭാഷകളിലായി ഡബ്ബിങ്ങും ചെയ്തിട്ടുണ്ട് .
ഇതിന് മുമ്പ് ഏറ്റവും കൂടുതൽ പ്രേക്ഷകരെ നേടിയ നെറ്റ്ഫ്ലിക്സ് സീരീസ് ബ്രിജിട്ടണ്‍ ആയിരുന്നു. ആഗോളതലത്തിൽ ആകെ 82 മില്യൺ വ്യൂസ് ആയിരുന്നു ബ്രിജിട്ടണിന് ലഭിച്ചത്. 2020 ൽ റിലീസായ സീരീസാണ് ബ്രിജിട്ടണ്‍. എന്നാൽ ഈ റെക്കോർഡ് മറികടക്കാൻ സ്ക്വിഡ് ഗെയിമിന് വേണ്ടിവന്നത് വെറും ഒരു മാസം മാത്രമാണ്.
നെറ്റ്ഫ്ലിക്സിൽ സ്വീകാര്യത ലഭിച്ച മറ്റ് സീരീസുകൾ മണി ഹീസ്റ്റ്, ഡാര്‍ക്ക്, ലുപിന്‍ എന്നിവയാണ്. സ്ക്വിഡ് ഗെയിമിന്റെ ആദ്യ സീസൺ പുറത്തിറക്കിയത് ഈ വര്ഷം സെപ്തംബര് 17 നായിരുന്നു. ചിത്രത്തിൻറെ ആദ്യ സീസണിന് മികച്ച്ഹ പ്രതികരണം നേടാനായിരുന്നില്ല. എന്നാൽ മണി ഹൈസ്റ്റ് പോലെ തന്നെ ഒരു വമ്പൻ തിരിച്ച് വരവ് നടത്തുകയായിരുന്നു സീരീസ്.
സീരീസ് തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത് ഹ്വാങ്ങ് ഡോങ്ങ് ഹ്യുകാണ് . നിരവധി പ്രൊഡക്ഷൻ കമ്പനികൾ ഏറ്റെടുക്കാൻ നിരസിച്ച സീരീസ് എന്ന വിശേഷണം കൂടിയുണ്ട് സ്ക്വിഡ് ഗെയിമിന്. നിരവധി വെല്ലുവിളികൾ സഹിച്ചാണ് സംവിധായൻ സീരീസ് വെള്ളി വെളിച്ചത്തിൽ കൊണ്ട് വന്നത്. ഇപ്പോൾ ഇത് ഒരു വമ്പൻ വിജയമായി ഓടിക്കൊണ്ടിരിക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...