കൊച്ചി : ശ്രീനാഥ് ബാസിയെ (Sreenath Bhasi) കേന്ദ്രകഥാപാത്രമാക്കി ഒരുക്കുന്ന പുതിയ ചിത്രം ചട്ടമ്പി (Chattambi) സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി. തിരക്കഥകൃത്തായ അഭിലാഷ് എസ് കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

'ഡോണ്‍ പാലത്തറയാണ് കഥയും തിരക്കഥയും ഒരുക്കുന്നത്. ശ്രീനാഥ് ബാസിയെ കൂടാതെ ചിത്രത്തില്‍ ചെമ്പന്‍ വിനോദ്, ഗ്രേസ് ആന്റണി, ബിനു പപ്പു, ഗുരു സോമസുന്ദര്‍, മൈഥിലി ബാലചന്ദ്രന്‍, ആസിഫ് യോഗി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് അലക്സ് ജോസഫ് ആണ്. 


ALSO READ : Bheemante Vazhi | ചെമ്പൻ ചേട്ടനോട് പേടിയോടെയുള്ള ബഹുമാനമായിരുന്നു! പിക്നിക്ക് പോലെ ചിത്രീകരണദിനങ്ങൾ; ഭീമന്റെ വഴിയെ കുറിച്ച് ചിന്നു ചാന്ദ്നി- അഭിമുഖം



ആര്‍ട്ട് ബീറ്റ് സ്റ്റുഡിയോന്റെ ബാനറില്‍ ആസിഫ് യോഗിയാണ്‌ ചിത്രം നിര്‍മിക്കുന്നത്. സിറാജ്, സന്ദീപ്, ഷാനില്‍, ജെസ്ന ഹാഷിം എന്നിവര്‍ സഹ നിര്‍മാതാക്കളാണ്‌. ചിത്രത്തിന്റെ ചിത്രീകരണം തേക്കടിയില്‍ പൂര്‍ത്തിയായി.


ALSO READ : Shekhara Varma Rajavu | ശേഖരവർമ്മ രാജാവായി നിവിൻ പോളിയെത്തുന്നു; ഒപ്പം ഇഷ്കിന്റെ സംവിധായകനും


എഡിറ്റര്‍- ജോയല്‍ കവി, മ്യൂസിക്- ശേഖര്‍ മേനോന്‍, കോസ്റ്റ്യൂം - മഷര്‍ ഹംസ, ആര്‍ട്ട് ഡയറക്ഷന്‍- സെബിന്‍ തോസ്, പി.ആർ.ഓ- ആതിര ദിൽജിത്ത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.