Sruthi Hariharan പൊലീസ് വേഷത്തിലെത്തുന്ന `Vadham` നാളെ റിലീസ് ചെയ്യും
അപ്പ്ളോസ് എന്റർടൈൻമെന്റ് നിർമ്മിച്ച ശ്രുതി ഹരിഹരന്റെ ഏറ്റവും പുതിയ ക്രൈം ത്രില്ലർ സീരീസായ `വാദം` നാളെ റിലീസ് ചെയ്യും. അപ്പ്ളോസ് എന്റർടൈൻമെന്റും ടാസ മീഡിയയും ചേർന്നാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്.
Chennai: അപ്പ്ളോസ് എന്റർടൈൻമെന്റ് നിർമ്മിച്ച ശ്രുതി ഹരിഹരന്റെ ഏറ്റവും പുതിയ ക്രൈം ത്രില്ലർ സീരീസായ "വാദം" നാളെ റിലീസ് ചെയ്യും. എംഎക്സ് പ്ലേയർ ഒഫീഷ്യൽ ട്വിറ്റർ അക്കൗണ്ടിലൂടെ സീരിസിന്റെ (Series) ട്രെയ്‌ലർ (Trailer) റിലീസ് ചെയ്‌തിരുന്നു. അപ്പ്ളോസ് എന്റർടൈൻമെന്റും ടാസ മീഡിയയും ചേർന്നാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. ഈ സീരിസിൽ ശ്രുതി ഹരിഹരൻ ശക്തി എന്ന പൊലീസ് ഇൻസ്പെക്ടറായി ആണ് എത്തുന്നത്.
ശ്രുതിയോടൊപ്പം (Sruthi Hariharan) അശ്വതി രവികുമാർ, പ്രീതിഷ ലക്ഷ്‌മണം, സെമ്മലർ അന്നം, വിവേക് രാജഗോപാൽ എന്നിവരും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നുണ്ട്. വെങ്ക്ട്ടേഷ് ബാബു തിരക്കഥയും സംവിധാനവും ചെയ്‌തിരിക്കുന്ന സീരിസ് (Series) ഫെബ്രുവരി 12 ന് MX പ്ലെയറിലൂടെയാണ് (MX Player) പ്രേക്ഷകരിലേക്ക് എത്തുക.
ALSO READ:Jallikettu ഒാസ്കർ പട്ടികയിൽ നിന്നും പുറത്ത്,93 രാജ്യങ്ങളിൽ നിന്നുള്ള സിനിമകൾ യോഗ്യത നേടി
ശക്തി പാണ്ഡിയൻ എന്ന ഐപിഎസ് ഓഫീസറിനെ (IPS)ചുറ്റിപ്പറ്റിയാണ് കഥ മുന്നോട്ട് പോകുന്നത്. സ്ത്രീകൾ മാത്രമുള്ള ടീമിനെ ഉപയോഗിച്ച് ഒരു പ്രശസ്‌ത ബിസ്നെസ്സ്ക്കാരന്റെ കൊലപാതകത്തിന്റെ ചുരുളഴിക്കുന്നതും അത് മൂലം ഉണ്ടാകുന്ന പ്രതിസന്ധികളുമാണ് സീരിസിന്റെ പ്രധാന പ്രമേയം.
ALSO READ: Drishyam 2 ൽ Georgekutty യുടെ അടുത്ത നീക്കം പ്രവചിക്കാമോ? പ്രക്ഷകരോടായി Mohanlal ന്റെ ചോദ്യം
ഒരു വനിതാ (Women) ഓഫീസർ എന്ന നിലയിൽ, ശക്തരായ രാഷ്ട്രീയക്കാരെയും അടിച്ചമർത്തലുകളെയും ഭീഷണികളെയും ശക്തി എങ്ങനെ നേരിടുന്നുവെന്നും സീരിസ് (Series) പറയുന്നുണ്ട്. അതോടൊപ്പം തന്നെ കേസ് അന്വേഷണം ശക്തിയുടെ ജീവിതത്തെ എങ്ങനെ ബാധിക്കുന്നുവെന്നും സീരിസ് പ്രതിപാദിക്കുന്നുണ്ട്. സ്‌കാം 1992: ദി ഹർഷദ് മെഹ്ത സ്റ്റോറി, ക്രിമിനൽ ജസ്റ്റിസ്, ഭൗക്കാൽ, ഹോസ്റ്റേജസ്, സിറ്റി ഓഫ് ഡ്രീംസ് എന്നിവ അപ്പ്ളോസ് എന്റർടൈൻമെന്റ്ന്റെ മറ്റ് സീരീസുകളാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.