ബോളിവുഡ് നിര്‍മ്മാതാവ് ഏക്താ കപൂര്‍ തയാറാക്കുന്ന 'കാമസൂത്ര'യില്‍ സണ്ണി ലിയോണി നായികയായേക്കുമെന്ന് സൂചന. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഒരു വെബ് സീരീസായാവും ചിത്രം ഒരുങ്ങുന്നതെന്നും, അതിനു സണ്ണി സമ്മതം മൂളിയതായുമാണ് റിപ്പോർട്ട്. ചിത്രത്തിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.


13-ാം നൂറ്റാണ്ടിൽ രാജസ്ഥാനിലെ രാജാക്കന്മാരുടെ പങ്കാളികളായി ജീവിച്ചു പോന്ന ഗോലി സമുദായത്തില്‍പ്പെട്ട സ്ത്രീകളെക്കുറിച്ചുള്ള കഥയാണ് 'കാമസൂത്ര' പറയുന്നത്.


രാഗിണി MMS എന്ന ചിത്രത്തിൽ സണ്ണിയും ഏക്തയും ഒന്നിച്ചു പ്രവർത്തിച്ചിട്ടുണ്ട്.


1996 ൽ ഹോളിവുഡ്-ബോളിവുഡ് സംവിധായിക മീരാനായർ കാമസൂത്രത്തെ അടിസ്ഥാനപ്പെടുത്തി ഒരു ചിത്രം സംവിധാനം ചെയ്തിരുന്നു. ഈ ചിത്രം ഏറെ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു.


രേഖ, ഇന്ദിര വര്‍മ്മ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രം 'കാമസൂത്ര-എ ടെയില്‍ ഓഫ് ലവ്' എന്ന ടൈറ്റിലിലാണ് റിലീസ് ചെയ്തത്. 


എന്നാല്‍, അശ്ലീല-നഗ്ന രംഗങ്ങളുടെ അതിപ്രസരം കാരണം ചിത്രം ഇന്ത്യയിലും പാക്കിസ്ഥാനിലും നിരോധിക്കുകയായിരുന്നു.