മോഹൻലാലിന്റെ ഭക്ഷണപ്രിയവും പാചകവുമൊക്കെ ആരാധകർക്ക് അറിവുള്ള കാര്യമാണ് അല്ലെ.  പുതിയ രുചികൾ തേടിയുള്ള മലയാളത്തിന്റെ മഹാനടന്റെ യാത്രകളും പാചക പരീക്ഷണങ്ങളും സമൂഹമാധ്യമങ്ങളിൽ പലപ്പോഴും ഹിറ്റാണ്. ജാപ്പനീസ്  സ്റ്റീലിലുള്ള തെപ്പിനാക്കി രീതിയിൽ ചെമ്മീൻ പാചകം, മസാലകൾ വളരെ കുറച്ച് ചേർത്തുള്ള ചിക്കൻ കറി, ഫ്ലാംബേ സ്റ്റൈലിൽ മീൻ രുചികൾ എന്നിവയൊക്കെ സോഷ്യൽ മീഡിയയിലൂടെ മോഹൻലാൽ പങ്കുവച്ചപ്പോൾ അദ്ദേഹത്തിൻറെ ആരാധകർ ആ വിഭവങ്ങളുടെയും ആരാധകരായി മാറിയെന്നുവേണം പറയാൻ.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Aishwarya Lekshmi : ഐശ്വര്യ ലക്ഷ്മി ശരിക്കും പ്രണയത്തിലോ? അവസാനം സത്യം വെളിപ്പെടുത്തി താരം


ശരിക്കും പറഞ്ഞാൽ ഭക്ഷണം ആസ്വദിക്കുന്നത് മാത്രമല്ല പാചകത്തിൽ നിരവധി പരീക്ഷണങ്ങളാണ് ഈ മഹാനടൻ നടത്തുന്നത്. ഇപ്പോഴിതാ  പാട്ടും പാചകവുമായി ഫിറ്റ്നസ് ട്രെയിനർ ജെയ്‌സൺ പോർസനൊപ്പമുള്ള മോഹൻലാലിൻറെ വിഡിയോയാണ് സോഷ്യൽ മീഡിയയിലെ സംസാരവിഷയം. ജെയ്‌സൺ ഗട്ട് ഹെൽത്തിന് പ്രാധാന്യം കൊടുക്കുന്ന വെയ്റ്റ് ലോസ് ട്രെയിനറാണ്. വീഡിയോയിൽ 'പാലാപ്പള്ളി' പാട്ടിനൊപ്പം പാചകം ചെയ്യുന്ന താരത്തെ നിങ്ങൾക്ക് കാണാൻ കഴിയും. വീഡിയോ ഇതിനോടകം വൈറലായിട്ടുണ്ട്. വീഡിയോ കാണാം...


Also Read:  Viral Video: മഞ്ഞിന് മുകളിൽ ചിറകു വിടർത്തി നൃത്തം ചെയ്യുന്ന പക്ഷി, വീഡിയോ വൈറൽ 


 



Also Read: വെറും 3 ദിവസം... ശനി സ്വന്തം രാശിയിലേക്ക്; ഈ രാശിക്കാരുടെ ഭാഗ്യം നിമിഷനേരം കൊണ്ട് തെളിയും! 


രജനികാന്ത് ചിത്രം 'ജയിലറി'ൽ മോഹൻലാൽ എത്തുന്നുവെന്ന വാർത്തയെ തുടർന്ന് സ്റ്റൈൽ മന്നനൊപ്പമുള്ള മോഹൻലാലിന്റെ അഭിനയമുഹൂർത്തങ്ങൾക്ക് സാക്ഷ്യം വഹിക്കാനുള്ള കാത്തിരിപ്പിലാണ് ആരാധകർ.  കൂടാതെ പെല്ലിശ്ശേരി ചിത്രം 'മലൈക്കോട്ടൈ വാലിബനും' അണിയറയിൽ ഒരുങ്ങുന്നുണ്ട്.  റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ജയിലർ മുഴുനീള ആക്ഷൻ ചിത്രമായിരിക്കും. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.