Aishwarya Lekshmi : ഐശ്വര്യ ലക്ഷ്മി ശരിക്കും പ്രണയത്തിലോ? അവസാനം സത്യം വെളിപ്പെടുത്തി താരം

Aishwarya Lekshmi - Arjun Das Dating ദുൽഖർ സൽമാൻ ചിത്രം കിങ് ഓഫ് കൊത്തയുടെ സെറ്റിൽ വെച്ചെടുത്ത ചിത്രമാണ് ഐശ്വര്യ ലക്ഷ്മി പങ്കുവച്ചതെന്ന് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു

Written by - Zee Malayalam News Desk | Last Updated : Jan 12, 2023, 06:08 PM IST
  • കഴിഞ്ഞ ദിവസം തമിഴ് താരം അർജ്ജുൻ ദാസിനോടൊപ്പം ഐശ്വര്യ സോഷ്യൽ മീഡിയയിൽ ചിത്രം പങ്കുവച്ചതിന് പിന്നാലെയാണ് താരം പ്രണയത്തിലാണെന്നുള്ള അഭ്യുഹങ്ങളും അതെ തുടർന്ന് റിപ്പോർട്ടുകളും പുറത്ത് വന്നത്.
  • അക്ഷരാർഥത്തിൽ തെന്നിന്ത്യൻ ചലച്ചിത്ര മേഖലയിൽ ഐശ്വര്യ പങ്കുവച്ച് ചിത്രം വൈറലാകുകയും അർജ്ജുനും ഐശ്വര്യയും തമ്മിൽ പ്രണയത്തിലാണെന്ന് റിപ്പോട്ടുകൾ പുറത്ത് വരികയും ചെയ്തു.
Aishwarya Lekshmi : ഐശ്വര്യ ലക്ഷ്മി ശരിക്കും പ്രണയത്തിലോ? അവസാനം സത്യം വെളിപ്പെടുത്തി താരം

മലയാളത്തിൽ എന്നപോലെ തന്നെ തമിഴ് സിനിമയിലും പ്രിയ താരമായി മാറിയിരിക്കുകയാണ് നടി ഐശ്വര്യ ലക്ഷ്മി. ജഗമെ തന്തിരം, പൊന്നിയൻ സെൽവൻ, ഇപ്പോഴിതാ ഗാട്ട കുസ്തി തുടങ്ങിയ ചിത്രങ്ങളിലൂടെ ഐശ്വര്യ തമിഴിൽ പ്രധാന നടിമാരിൽ ഒരാളായി മാറി. മലയാളത്തിലും തമിഴിലും മാത്രമല്ല തെലുങ്കിലും താരത്തിന് നിറെ ആരാധകരുണ്ട്. എന്നാൽ അവരെ എല്ലാം ഞെട്ടിച്ചുകൊണ്ട് കഴിഞ്ഞ ദിവസം പുറത്ത് വന്ന റിപ്പോർട്ടായിരുന്നു മലയാളി താരം പ്രണയത്തിലാണെന്ന്...

കഴിഞ്ഞ ദിവസം തമിഴ് താരം അർജ്ജുൻ ദാസിനോടൊപ്പം ഐശ്വര്യ സോഷ്യൽ മീഡിയയിൽ ചിത്രം പങ്കുവച്ചതിന് പിന്നാലെയാണ് താരം പ്രണയത്തിലാണെന്നുള്ള അഭ്യുഹങ്ങളും അതെ തുടർന്ന് റിപ്പോർട്ടുകളും പുറത്ത് വന്നത്. അക്ഷരാർഥത്തിൽ തെന്നിന്ത്യൻ ചലച്ചിത്ര മേഖലയിൽ ഐശ്വര്യ പങ്കുവച്ച് ചിത്രം വൈറലാകുകയും അർജ്ജുനും ഐശ്വര്യയും തമ്മിൽ പ്രണയത്തിലാണെന്ന് റിപ്പോട്ടുകൾ പുറത്ത് വരികയും ചെയ്തു. എന്തിന് ദേശീയ തലത്തിലുള്ള ഇംഗ്ലീഷ് മാധ്യമങ്ങൾ വരെ മലയാളം നടി പ്രണയത്തിലാണ് അഭ്യുഹങ്ങളെ അടിസ്ഥാനപ്പെടുത്തി റിപ്പോർട്ട് ചെയ്തു. ചിത്രത്തിന് നടി ലവ് ഇമോജി ക്യാപ്ഷനായി നൽകിയതോടെയാണ് അഭ്യുഹങ്ങൾക്ക് ബലമേറിയത്.

ALSO READ : Malikappuram movie: മാളികപ്പുറത്തിന് രണ്ടാം ഭാ​ഗമോ? പറയാൻ ബാക്കി വെച്ചത് തുടരുമെന്ന് അഭിലാഷ് പിള്ള, കാത്തിരിക്കാമെന്ന് പ്രേക്ഷകർ

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Aishwarya Lekshmi (@aishu__)

എന്നാൽ അവയ്ക്കെല്ലാം മറുപടിയുമായി ഐശ്വര്യ തന്നെ രംഗത്തെത്തി. തങ്ങൾ സുഹൃത്തുക്കൾ മാത്രമാണെന്നും പ്രണയത്തിൽ അല്ലയെന്നും സാധാരണ പോലെ ചിത്രമെടുത്ത് സോഷ്യൽ മീഡിയയിൽ പങ്കുവച്ചതാണെന്നും ഐശ്വര്യ തന്റെ ഇൻസ്റ്റാഗ്രം സ്റ്റോറിയിൽ കുറിച്ചു. 

"എന്റെ ഏറ്റവും അവസാനത്തെ പോസ്റ്റിന് ഇത്രയ്ക്ക് വലിയ പ്രചാരം ലഭിക്കമെന്ന് ഞാൻ കരുതിയിരുന്നില്ല. ഞങ്ങൾ കണ്ടുമുട്ടാൻ ഇടയായി, ഒരു ഫോട്ടോ എടുത്തു, അത് പോസ്റ്റ് ചെയ്തു. ഇവിടെ വേറെയൊന്നും നടക്കുന്നില്ല. ഞങ്ങൾ സുഹൃത്തുക്കളാണ്. ഇന്നലെ മുതൽ എനിക്ക് മെസേജ് അയക്കുന്ന അർജ്ജുൻ ഫാൻസിനോട്, സമാധാനപ്പെടുക. അവൻ നിങ്ങളുടേതാണ്" ഐശ്വര്യ തന്റെ ഇൻസ്റ്റാഗ്രം സ്റ്റോറിയിൽ കുറിച്ചു.

ചില റിപ്പോർട്ടുകൾ പ്രകാരം ദുൽഖർ സൽമാന്റെ കിങ് ഓഫ് കൊത്തയുടെ സെറ്റിൽ വെച്ചെടുത്ത ചിത്രമാണിത്. ദുൽഖർ ചിത്രത്തിൽ അർജ്ജുനുണ്ടെന്നും അപ്പോൾ സെറ്റിൽ വെച്ചെടുത്ത ചിത്രമാണ് ഐശ്വര്യ പങ്കുവച്ചതെന്നുമാണ് റിപ്പോർട്ടുകളിൽ പറയുന്നത്. ഹിറ്റ് മേക്കര്‍ ജോഷിയുടെ മകൻ അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രമാണ് കിം​ഗ് ഓഫ് കൊത്ത. ചിത്രത്തിൽ ഗോകുൽ സുരേഷും മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മാസ് ഗ്യാങ്‍സ്റ്റര്‍ ചിത്രമായി ഒരുക്കുന്ന ചിത്രത്തില്‍ നടി ശാന്തി കൃഷ്‍ണയും ഒരു പ്രധാന കഥാപാത്രമായി എത്തും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News