Kochi : Suresh Gopi ഏറെ നാളുകൾക്ക് ശേഷം മാസ് കഥാപാത്രമായി എത്തുന്ന Kaval എന്ന് സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. സുരേഷ് ​ഗോപി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് പുറത്തിറത്തിയത്. ഒരു വിഷു സമ്മാനമെന്ന് പറഞ്ഞു കൊണ്ടാണ് സുരേഷ് ​ഗോപി തന്റെ ചിത്രത്തിന്റെ ആദ്യ പോസ്റ്റ്ർ പുറത്തിറക്കിയത്. 



COMMERCIAL BREAK
SCROLL TO CONTINUE READING

തിരക്കഥകൃത്ത് രഞ്ജി പണിക്കരുടെ മകൻ നിതിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് കാവൽ. മമ്മൂട്ടിയെ നായകനായ കസബയാണ് നിതിന്റെ ആദ്യ ചിത്രം. സുരേഷ് ​ഗോപിയുടെ ബ്ലോക്ക് ബസ്റ്റർ ചിത്രമായ ലേലത്തിന്റെ രണ്ടാം ഭാ​​ഗം ലേലം 2 വും നിതിൻ രഞ്‌ജി പണിക്കർ തന്നെയാണ്  സംവിധാനം ചെയ്യുന്നത്.


ALSO READ : പൊടിപാറുന്ന ആക്ഷൻ, നെയ്യാറ്റിൻകര ഗോപൻറെ പൊളപ്പൻ ഡയലോഗ്, ആറാട്ടിൻറെ ടീസർ റിലീസായി


കൈയ്യിൽ ട്രങ്ക് പെട്ടി ഏന്തി ഒരാളെ ചവിട്ടി വീഴ്ത്തി നിൽക്കുന്ന ഒരു ആക്ഷൻ രം​ഗമാണ് പോസ്റ്ററിൽ ഉള്ളത്. സുരേഷ് ​ഗോപിയുടെ എതിരായി നിൽക്കുന്ന രണ്ട് പേരിൽ ഒരാളുടെ കൈയ്യിൽ തോക്കും ഉണ്ട്. മലയോര പശ്ചാത്തലമാണ് പോസ്റ്ററിൽ കാണാൻ സാധിക്കുന്നത്. ദി പവർ ഹൗസ് ഈസ് ബാക്ക് എന്ന് അടികൂറുപ്പും കൂടി അണിയറ പ്രവർത്തകർ പോസ്റ്ററിന് നൽകിട്ടുണ്ട്. 


ALSO READ : കുടുംബ പ്രേക്ഷകരുടെ ഇഷ്ട കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു, സത്യൻ അന്തിക്കാട് ചിത്രത്തിൽ ജയറാമും മീര ജാസ്മിനും


ഇടത് കണ്ണിൽ കുറുകെയായി വെട്ട് കൊണ്ട് പാടും ഉണ്ട്. മാസിനൊപ്പം പ്രതികാരവും നിറഞ്ഞ് കാവലിലെ സുരേഷ് ​ഗോപി കഥപാത്രത്തിന് തമ്പാൻ എന്നാണ് നൽകിയിരിക്കുന്നത്. 


ചിത്രത്തിൽ സുരേഷ് ​ഗോപിക്കൊപ്പം രഞ്ജി പണിക്കർ, സുരേഷ് കൃഷ്ണ, ശങ്കർ രാമകൃഷ്ണൻ. സായാ ഡേവിഡ്, സാദിഖ് തുടങ്ങിയവർ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. നിതിൻ രഞ്ജി പണിക്കർ തന്നെയാണ് സിനിമയുടെ രചന നിർവഹിച്ചിരിക്കുന്നത്.


ALSO READ : ഒടിടിയും, ഫിയോക്കും, പിന്നെ ഫഹദും വിലക്കാൻ പോയാൽ ആരെയൊക്കെ വിലക്കണം?


നിഖിൽ എസ് പ്രവീണാണ് ക്യാമറ. ​ഗുഡ് വിൽ എന്റർടെയിൻനമെന്റ്സിന്റെ ബാനറിൽ ജോബി ജോർജാണ് ചിത്രം നിർമിച്ചിരിക്കുന്നത്.  


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക