സൂര്യ നായകനായെത്തിയ സൂപ്പർ ഹിറ്റ് തമിഴ് ചിത്രം "ഗജനി" വീണ്ടും തിയേറ്ററുകളിലേയ്ക്ക്. മുരുഗദോസ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം പുത്തൻ ഡിജിറ്റൽ റീമാസ്റ്റേഡ് വെർഷനുമായാണ് എത്തുന്നത്. ജൂൺ ഏഴിന് ചിത്രം തിയേറ്ററുകളിൽ വീണ്ടും റിലീസ് ചെയ്യും.


COMMERCIAL BREAK
SCROLL TO CONTINUE READING

സൂര്യയോടൊപ്പം  അസിൻ, നയൻതാര എന്നിവരാണ് ​ഗജിനിയിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മനഃശാസ്ത്രത്തെ ഉൾക്കൊണ്ട് 2005-ൽ റിലീസ് ചെയത് സൂപ്പർ വിജയ തരംഗം സൃഷ്ടിച്ച ഈ തമിഴ് ചിത്രമായ "ഗജനി"യിൽ റിയാസ് ഖാൻ, പ്രദീപ് റാവത്ത് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.


ALSO READ: സംവിധായകൻ ഒമർ ലുലുവിനെതിരെ ബലാത്സംഗ കേസ്; പല തവണ പീഡിപ്പിച്ചെന്ന് യുവനടി


ശ്രീ ശരവണാ ക്രിയേഷൻസിന്റെ ബാനറിൽ സേലം ചന്ദ്രശേഖരൻ നിർമ്മിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം രാജശേഖർ നിർവ്വഹിച്ചിരിക്കുന്നു. സംഗീതം - ഹാരിസ് ജയരാജ്, എഡിറ്റർ - ആന്റണി. പുത്തൻ സാങ്കേതിക മികവോടെ കേരള, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ ഒരുമിച്ച്  റിലീസ് ചെയ്യുന്ന "ഗജിനി" 2k ഹൈ ക്വാളിറ്റി അറ്റ്മോസിൽ അവതരിപ്പിക്കുന്നു. കേരളത്തിൽ റോഷിക എന്റർപ്രൈസസ് റീലീസ് "ഗജിനി" പ്രദർശനത്തിനെത്തിക്കുന്നു. പി ആർ ഒ-എ എസ് ദിനേശ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.