Sushant Singh Rajput ന്റെ ജീവിതം അടിസ്ഥാനമാക്കിയുള്ള ചിത്രം Nyay തടയണമെന്ന ആവശ്യം ഡൽഹി ഹൈകോടതി തള്ളി
ഹർജ്ജിയിൽ കുടുംബത്തിന്റെ സമ്മതമില്ലാതെയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നതെന്നും സുശാന്തിന്റെ അച്ഛൻ അറിയിച്ചിട്ടുണ്ട്.
Mumbai: സുശാന്ത് സിംഗ് രജപുത്തിന്റെ (Sushant Singh Rajput) ജീവിതം അടിസ്ഥാനമാക്കിയുള്ള ചിത്രത്തിന്റെ റിലീസ് (Release) തടയണമെന്ന് ആവശ്യപ്പെട്ട് സുശാന്തിന്റെ അച്ഛൻ നൽകിയ ഹർജ്ജി ഡൽഹി ഹൈകോടതി തള്ളി. ഇന്ന് ഹർജ്ജി പരിഗണിച്ച കോടതിയാണ് ആവശ്യം തള്ളിയത്. ഹർജ്ജിയിൽ കുടുംബത്തിന്റെ സമ്മതമില്ലാതെയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നതെന്നും സുശാന്തിന്റെ അച്ഛൻ അറിയിച്ചിട്ടുണ്ട്.
കൂടാതെ സുശാന്തിന്റെ (Sushanth) ആത്മഹത്യയിൽ പ്രതി ചേർക്കപ്പെട്ട ആളുകളുടെ സഹായത്തോടെയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നതെന്നും സുശാന്തിന്റെ അച്ഛൻ ഹര്ജിയില് പറഞ്ഞിരുന്നു. മാത്രമല്ല തന്റെ മകന്റെ മരണത്തെ പലരും സ്വാർഥ ലാഭങ്ങൾക്കായി ഉപയോഗിക്കുകയാണെന്നും സുശാന്തിന്റെ അച്ഛൻ കെകെ സിങ് ആരോപിച്ചു.
ALSO READ: Malik, Cold Case OTT റിലീസിനായി ഒരുങ്ങുന്നു, സാമ്പത്തികമായ ബുദ്ധിമുട്ടെന്ന് നിർമാതാവ്
2020 ജൂൺ 14 നാണ് ബോളിവുഡ് താരമായിരുന്ന സുശാന്ത് സിംഗ് രാജ്പുതിനെ മുംബൈയിലെ (Mumbai) ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അതെ സമയം ന്യായ് ജൂൺ 11 നാണ് റിലീസ് ചെയ്യാനൊരുങ്ങുന്നത്. തന്റെ മകന്റെ പേരോ മറ്റ് വിവരങ്ങളോ ആരും ഉപയോഗിക്കരുതെന്ന് ആവശ്യപ്പെട്ടാണ് സുശാന്തിന്റെ അച്ഛൻ ആദ്യം ഹര്ജി നൽകിയത്.
ALSO READ: The Family Man2 Chellam Sir: മീൻകാരനായി,സാധാരണക്കാരനായി ദ വൺ ആൻറ് ഒൺലി ചെല്ലം സർ- അണ്ടർ കവർ
ആദ്യം ചിത്രത്തിന്റെ റിലീസ് കോടതി തടഞ്ഞിരുന്നു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സിനിമ റിലീസ് ചെയ്യരുതെന്നും കോടതി കഴിഞ്ഞ ആഴ്ച അറിയിച്ചിരുന്നു. വിധി പറയാൻ താമസം നേരിട്ടാൽ വിധി പറയുന്നത് വരെ ചിത്രത്തിന്റെ റിലീസ് നീട്ടി വെക്കണമെന്നും പറഞ്ഞിരുന്നു. ചിത്രത്തിന്റെ നിർമ്മാതാക്കൾ അത് സുശാന്തിന്റെ ജീവചരിത്രമല്ലെന്നും താരത്തിന്റെ പേരോ വിവരങ്ങളോ ചിത്രത്തിൽ ഉപയോഗിക്കുന്നില്ലെന്നും കോടതിയെ അറിയിച്ചതിനെ തുടർന്നാണ് റിലീസിന് അനുമതി നൽകിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...