Sushant Singh Rajput Death: മയക്കുമരുന്ന് കേസില്‍ 33 പേര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ച്‌ NCB

ബോളിവുഡ് താരം Sushant Singh Rajputന്‍റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസില്‍  33 പേര്‍ക്കെതിരെ  കുറ്റപത്രം...

Written by - Zee Malayalam News Desk | Last Updated : Mar 5, 2021, 04:43 PM IST
  • നടി റിയ ചക്രബര്‍ത്തിയടക്കം 33 പേര്‍ക്കെതിരെയാണ് നാര്‍ക്കോട്ടിക്സ് കണ്ട്രോള്‍ ബ്യൂറോ ( Narcotics Control Bureau - NCB) കുറ്റപത്രം സമര്‍പ്പിച്ചത്.
  • മുംബൈയിലെ പ്രത്യേക കോടതിയിലാണ് 12,000 പേജുള്ള കുറ്റപത്രം സംര്‍പ്പിച്ചിരിയ്ക്കുന്നത്‌.
  • കുറ്റപത്രത്തില്‍ ഏകദേശം 200ലലധികം പേര്‍ സാക്ഷികളാണ്.
Sushant Singh Rajput Death: മയക്കുമരുന്ന് കേസില്‍ 33 പേര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ച്‌  NCB

Mumbai: ബോളിവുഡ് താരം Sushant Singh Rajputന്‍റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസില്‍  33 പേര്‍ക്കെതിരെ  കുറ്റപത്രം...

നടി റിയ ചക്രബര്‍ത്തിയടക്കം  33 പേര്‍ക്കെതിരെയാണ് നാര്‍ക്കോട്ടിക്സ് കണ്ട്രോള്‍  ബ്യൂറോ (Narcotics Control Bureau - NCB) കുറ്റപത്രം   സമര്‍പ്പിച്ചത്.  മുംബൈയിലെ പ്രത്യേക കോടതിയിലാണ് 12,000 പേജുള്ള കുറ്റപത്രം സംര്‍പ്പിച്ചിരിയ്ക്കുന്നത്‌.   കുറ്റപത്രത്തില്‍ ഏകദേശം 200ലലധികം പേര്‍ സാക്ഷികളാണ്.

റിയ ചക്രബര്‍ത്തി (Rhea Chakraborty),  റിയയുടെ സഹോദരന്‍  ഷോവികിന്‍റെ  പേരും കുറ്റപത്രത്തിലുണ്ട്. റിയ ചക്രബര്‍ത്തിയും    സഹോദരനും  മയക്കുമരുന്ന് കേസില്‍  മുന്‍പ്  അറസ്റ്റിലാവുകയും പിന്നീട് ജാമ്യത്തില്‍  ഇറങ്ങുകയും ചെയ്തിരുന്നു.  സൂശാന്തിന്‍റെ സുഹൃത്തായ റിയ ചക്രബര്‍ത്തിയെ സെപ്റ്റംബര്‍ ഒന്‍പതിനാണ്  NCB അറസ്റ്റ് ചെയ്തത്. ഒരു മാസത്തോളം ജയിലില്‍ കഴിഞ്ഞ ശേഷമാണ് റിയ ചക്രബര്‍ത്തിക്ക് ജാമ്യം ലഭിച്ചത്.

Also read: ചാറ്റ് തന്‍റേത് തന്നെയെന്ന് ദീപിക? മറുപടികള്‍ തൃപ്തികരമല്ലെന്ന് NCB, വീണ്ടും ചോദ്യം ചെയ്തേക്കും

NCB സമര്‍പ്പിച്ച കുറ്റപത്രത്തില്‍  പേരുള്ള 33 പേരില്‍  8 പേര്‍  ഇപ്പോഴും ജുഡീഷ്യല്‍  കസ്റ്റഡിയിലാണുള്ളത്.

സുശാന്ത് സിംഗിന്‍റെ മരണശേഷമാണ് ബോളിവുഡ് മേഖലയിലെ  മയക്കുമരുന്ന് ഇടപാടുകള്‍  മറനീക്കി പുറത്തുവരുന്നത്‌.  പല പ്രമുഖ താരങ്ങളും NCBയുടെ  ചോദ്യം ചെയ്യലിന് വിധേയരായിരുന്നു.  

Also read: ലഹരി കേസ്: എന്തുക്കൊണ്ട് കങ്കണയെ ചോദ്യം ചെയ്യുന്നില്ല? ചോദ്യമുയര്‍ത്തി നഗ്മ

കഴിഞ്ഞ  ജൂണ്‍ 14നാണ് സുശാന്ത് സിംഗ് രാജ്പുതിനെ ബാന്ദ്രയിലെ വസതിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സുഷാന്തിന്‍റെ  മരണമാണ്  ബോളിവുഡിന്‍റെ അകത്തളങ്ങളിലെ കഥകള്‍ പലതും  പുറത്തു കൊണ്ടുവന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News