Mumbai Building Collapse: മുംബൈയിൽ കെട്ടിടം തകർന്നതിനെ തുടർന്ന് മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷം നഷ്ടപരിഹാരം നൽകുമെന്ന് മഹാരാഷ്ട്ര സർക്കാർ

അപകടത്തെ തുടർന്ന് പരിക്കേറ്റവരുടെ ചികിത്സയും ഏറ്റെടുക്കുമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്.

Written by - Zee Malayalam News Desk | Last Updated : Jun 10, 2021, 04:10 PM IST
  • മുംബൈയിലെ മൽവാനിയിലായിരുന്നു സംഭവം.
  • അപകടത്തെ തുടർന്ന് പരിക്കേറ്റവരുടെ ചികിത്സയും ഏറ്റെടുക്കുമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്.
  • അപകടത്തിൽ 8 കുട്ടികളും 3 മുതിർന്നവരുമാണ് മരണപ്പെട്ടത്.
  • ഇതുകൂടാതെ 7 പേർക്ക് പരിക്കും ഏറ്റിട്ടുണ്ട്. ബുധനാഴ്ച രാത്രി 11.15 യോടെയായിരുന്നു സംഭവം.
Mumbai Building Collapse: മുംബൈയിൽ കെട്ടിടം തകർന്നതിനെ തുടർന്ന് മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷം നഷ്ടപരിഹാരം നൽകുമെന്ന് മഹാരാഷ്ട്ര സർക്കാർ

Mumbai : കനത്ത മഴയിൽ കെട്ടിടം തകർന്ന് (Building Collapse) വീണതിനെ തുടർന്ന് ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബത്തിന് 5 ലക്ഷം രൂപ വീതം നൽകുമെന്ന് മഹാരാഷ്ട്ര (Maharashtra) സർക്കാർ ഇന്ന് അറിയിച്ചു. മുംബൈയിലെ (Mumbai)  മൽവാനിയിലായിരുന്നു സംഭവം. അപകടത്തെ തുടർന്ന് പരിക്കേറ്റവരുടെ ചികിത്സയും ഏറ്റെടുക്കുമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്.

അപകടത്തിൽ 8 കുട്ടികളും 3 മുതിർന്നവരുമാണ് മരണപ്പെട്ടത്. ഇതുകൂടാതെ 7 പേർക്ക് പരിക്കും ഏറ്റിട്ടുണ്ട്. ബുധനാഴ്ച രാത്രി 11.15 യോടെയായിരുന്നു സംഭവം. മഹാരാഷ്ട്ര (Maharashtra)മുഖ്യമന്ത്രി ഉദ്ദവ് താക്കറെ മരണപ്പെട്ടവരുടെ കുടുംബങ്ങളെയും പരിക്കേറ്റവരെയും സന്ദർശിച്ചു. പരിക്കേറ്റവരെ മുംബൈയിലെ ശതാബ്തി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

ALSO READ: Covid മരുന്നായ 2-DG വലിയ തോതിൽ ഉത്പാദിപ്പിക്കാൻ ഇന്ത്യൻ കമ്പനികളെ ക്ഷണിച്ച് ഡിആർഡിഒ

മലാദ് വെസ്റ്റ് ന്യൂ കളക്ടർ ഏരിയയിലെ കെട്ടിടമാണ് തകർന്ന് വീണത്. കെട്ടിടത്തിൻറെ കാലപ്പഴക്കമാണ് അപകടമുണ്ടാവാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ കൂടുതൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഇതിന് സമീപത്തുള്ള കെട്ടിടങ്ങളും അപകട ഭീക്ഷണിയിലാണ്. ഇവിടെ നിന്നെല്ലാം ആളുകളെ ഒഴിപ്പിക്കുന്നുണ്ട്.

ALSO READ: Mumbai Building Collapse: കനത്ത മഴയിൽ മുംബൈയിൽ കെട്ടിടം തകർന്നു വിണു,ഒൻപത് പേർ മരിച്ചു

അതേസമയം മുംബൈയിൽ (Mumbai) കെട്ടിടങ്ങൾ ഇത്തരത്തിൽ തകർന്ന് വീഴുന്നത് പുതിയ സംഭവമല്ല. മുനിസിപ്പിൽ കോർപ്പറേഷൻ സ്റ്റോപ്പ് മെമ്മോ കൊടുത്തിട്ടും അനധികൃതമായ നിരവധി കെട്ടിടങ്ങളാണ് ഇപ്പോഴും വിവിധ സ്ഥലങ്ങളിലുള്ളത്.  അഗ്നിരക്ഷാ സേനയുടെ  നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്.

ALSO READ: Covid Delta Variant : Singapore ലും കോവിഡ് ഡെൽറ്റ വേരിയന്റ് വ്യാപകം

രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണ്. അഗ്നി രക്ഷ സേന, സിവിക് ഉദ്യോഗസ്ഥർ, പോലീസ് എന്നിവർ ഇപ്പോഴും സംഭവ സ്ഥലത്ത് തമ്പടിച്ചിട്ടുണ്ട്.  പരിസ്ഥിതി മന്ത്രിയും മുംബൈ സബർബൻ ഗാർഡിയൻ മന്ത്രിയുമായ ആദിത്യ താക്കറെ, സിവിൽ ചീഫ് ചഹാൽ, മേയർ കിഷോരി പെഡ്‌നേക്കർ എന്നിവരും പരിക്കേറ്റവരെ സന്ദർശിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News