Mumbai : കഴിഞ്ഞ വർഷത്തെ ജൂൺ 14 ഇന്ത്യൻ സിനിമ മേഖലയെ ഒന്നടങ്കം ഞെട്ടിക്കുകയായിരുന്നു. ബോളിവുഡിലെ (Bollywood) മികച്ച നടന്മാരുടെ പട്ടികയിലേക്ക് ഉയർന്ന് വന്നു കൊണ്ടിരുന്നു സുശാന്ത് സിങ് രാജ്പുതിന്റെ(Sushanth Singh Rajput) ആകസ്മികമായ മരണമാണ് മുംബൈ ആസ്ഥാനമായ സിനിമ മേഖലയെ പിടിച്ച് കുലുക്കുകയായിരുന്നു. ഇന്ന് താരത്തിന്റെ വേർപാടിന് ഒരു വയസ് തികയുകയാണ്.

 

മുംബൈയിൽ വസതിൽ തൂങ്ങി മരച്ച നിലയിൽ കണ്ടെത്തിയ സുശാന്തിന്റെ മരണം പ്രഥമിക അന്വേഷണത്തിൽ ആത്മഹത്യ തന്നെയാണെന്ന് പൊലീസ് ഉറപ്പിച്ചു. എന്നാൽ എന്തിന് എന്ന ചോദ്യത്തിന്റെ ഒരു അന്വേഷണ സംഘത്തിനും ഇതുവരെ ഒരു കൃത്യമായ ഉത്തരം നൽകാൻ സാധിച്ചിട്ടില്ല. 

 

വിഷാദ രോഗിയായ സുശാന്ത് എന്ന ഉത്തരമാണ് അന്വേഷണം സംഘം മുന്നോട്ട് വെക്കുന്നത്. അതിനിടയിൽ ബോളിവുഡിലെ പല പ്രമുഖരുടെയും പേരുകൾ താരത്തിന്റെ മരണത്തിന് ബന്ധമുണ്ടെന്ന് ആരോപിച്ച് റിപ്പോർട്ടുകളും വന്നിട്ടുണ്ടായിരുന്നു. മിക്ക് സിനിമകൾ ഒഴിവാക്കി സുശാന്തിന്റെ കരിയറിനെ തടയിടാൻ ശ്രമിച്ചുയെന്നാണ് റിപ്പോർട്ടുകൾ. അങ്ങനെ ബോളിവുഡിലെ സ്വജനപക്ഷപാതം (Nepotism) എന്ന വിഷയം വാർത്ത മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും ചർച്ചയായി.

 


 

മരിക്കുന്നതിന് മുമ്പ് താരം തനിക്കുള്ള മാനസിക പ്രശ്നങ്ങളെയും മരണത്തെ കുറിച്ചാണ് ഗൂഗിൾ സേർച്ച് ചെയ്തത്. വേദയില്ലാത്ത മരണത്തെ കുറിച്ചാണ് അതിൽ അവാസനമായി ഗൂഗിളിൽ തിരഞ്ഞത്. അതോടൊപ്പം സുശാന്തിന്റെ മുൻ മാനേജർ ദിഷ സാലിയാനെ കുറിച്ചുള്ള ചേർച്ച് ലിസ്റ്റിൽ ഉൾപ്പെട്ടത് മറ്റൊരു വിവാദത്തിന് വഴിവെച്ചിരുന്നു. ദിഷയുടെ മരണത്തിന് സുശാന്തിന് പങ്കുണ്ടെന്നും അതിലുണ്ടായി വിഷാദത്തിലാണ് താരം അത്മഹത്യ ചെയ്തതെന്ന് ചിലർ വാദിച്ചിരുന്നു.

 

പക്ഷെ കേസ് ആ വഴിക്ക് പോയില്ല. ആദ്യം പറഞ്ഞപോലെ സുശാന്തിന്റെ മരണം ബോളിവുഡിനെ ഞെട്ടിച്ചെങ്കിൽ അത് സംബന്ധിച്ചുള്ള അന്വേഷണം ഹിന്ദി സിനിമ മേഖലയുടെ മുംബൈയിലെ ആസ്ഥാനങ്ങളെ ഒന്നടങ്കം പിടിച്ചു കുലുക്കുകയായിരുന്നു അന്വേഷണം.

 

അതിന് വഴിവെച്ചത് താരത്തിന് മയക്ക് മരുന്ന് ഉപയോഗമുണ്ടെന്ന് പൊലീസിന്റെ കണ്ടെത്തലുകളായിരുന്നു. പിന്നാലെ താരത്തിന്റെ കാമുകി റിയ ചക്രവർത്തിയെ കേസിൽ ചോദ്യം ചെയ്തതോടെ ബോളിവുഡിനെ ആശങ്കയിലാക്കി മയക്ക് മരുന്നു അത് സംബന്ധിച്ചുള്ള പാർട്ടികളും പുറത്ത് വന്നു. റിയയും റിയയുടെ സഹോദരൻ ഷൗവിക്ക് ചക്രവർത്തിയെയും പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

 


 

മയക്ക് മരുന്നുമായി ബന്ധപ്പെട്ട് താരത്തിന്റെ മരണവുമായി ബന്ധമുണ്ടെന്ന് സുശാന്തിന്റെ കുടുംബം വാദിച്ചു. അതിനിടെയിൽ കേസ് സിബിഐയിലേക്ക് കൈമാറുകയും ചെയ്തു. എയിംസിലെ ഡോക്ടർമാർ നടത്തി പഠനത്തിൽ സുശാന്തിന്റെ മരണം ആത്മഹത്യ തന്നെയാണെന്ന് സ്ഥിരീകരിച്ചു. ആ റിപ്പോർട്ട് സിബിഐ കൈമാറുകയും ചെയ്തിട്ടുണ്ട്. കേസിൽ സിബിഐ അന്വേഷിച്ച് തുടങ്ങിയതിന് ശേഷം ഏറ്റവും അവസാനമായി അറസ്റ്റ് നടന്നത് സുശാന്തിന്റെ സുഹൃത്തിന്റെ ആയിരുന്നു. സുഹൃത്ത് സിദ്ധാർഥ് പിത്താനി താരം മരിച്ച ദിവസം ഫ്ലാറ്റിലുണ്ടായിരുന്നവരിൽ ഒരാളായിരുന്നു പിത്താനി.

 


 

എന്നാൽ ഈ കേസും സംബന്ധിച്ച് സിബിഐ ഇതുവരെ കുറ്റപത്രം കോടതയിൽ സമർപ്പിച്ചിട്ടില്ല. സോഷ്യൽ മീഡിൽ താരത്തിന്റെ മരണത്തിന് പിന്നുള്ള ദുരൂഹതകൾ ചോദ്യം ഉയർന്ന വരുന്നതല്ലാതെ മറ്റൊരു ഉത്തരങ്ങൾ ലഭ്യമല്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക