Sanchari Vijay Accident : കന്നഡ നടൻ സഞ്ചാരി വിജയ് വാഹനാപകടത്തിൽപ്പെട്ടു ; താരം ഗുരുതരാവസ്ഥയിൽ

ബംഗളുരുവിൽ വെച്ചാണ് താരത്തിന്റെ വാഹനം അപകടത്തിൽപെട്ടത്.   

Written by - Zee Malayalam News Desk | Last Updated : Jun 13, 2021, 07:10 PM IST
  • ബംഗളുരുവിൽ വെച്ചാണ് താരത്തിന്റെ വാഹനം അപകടത്തിൽപെട്ടത്.
  • ഇപ്പോൾ താരത്തെ ഇന്റെൻസീവ് കെയർ യൂണിറ്റിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
  • റിപ്പോർട്ടുകൾ അനുസരിച്ച് ബെംഗളൂരുവിലെ സിറ്റി ഹോസ്പിറ്റലിലാണ് താരത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്.
  • വെള്ളിയാഴ്ച്ച ബൈക്കിൽ വീട്ടിലേക്ക് മടങ്ങി വരുന്ന വാഴിക്കാൻ താരത്തിന്റെ വാഹനം അപകടത്തിൽപ്പെട്ടത്.
Sanchari Vijay Accident : കന്നഡ നടൻ സഞ്ചാരി വിജയ് വാഹനാപകടത്തിൽപ്പെട്ടു ; താരം ഗുരുതരാവസ്ഥയിൽ

Bengaluru : പ്രശസ്‌ത കന്നഡ (Kannada) നടൻ സഞ്ചാരി വിജയി (Sanchari Vijay) വാഹനാപകടത്തെ തുടർന്ന് ഗുരുതരാവസ്ഥയിൽ. ബംഗളുരുവിൽ വെച്ചാണ് താരത്തിന്റെ വാഹനം അപകടത്തിൽപെട്ടത്. ഇപ്പോൾ താരത്തെ ഇന്റെൻസീവ് കെയർ യൂണിറ്റിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. റിപ്പോർട്ടുകൾ അനുസരിച്ച് ബെംഗളൂരുവിലെ സിറ്റി ഹോസ്പിറ്റലിലാണ് താരത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്.

വെള്ളിയാഴ്ച്ച ബൈക്കിൽ വീട്ടിലേക്ക് മടങ്ങി വരുന്ന വാഴിക്കാൻ താരത്തിന്റെ വാഹനം അപകടത്തിൽപ്പെട്ടത്. അപകടത്തെ (Accident) തുടർന്ന് താരത്തിന്റെ തലച്ചോറിന് സാരമായി പരിക്കേറ്റിട്ടുണ്ട്. തലച്ചോറിൽ രക്തം കട്ടപിടിച്ചിട്ടുണ്ടെന്നും ഉടൻ തന്നെ ശസ്ത്രക്രിയ ആവശ്യമാണെന്നും ന്യൂറോസർജനായ അരുൺ നായക് പറഞ്ഞു. മാത്രമല്ല അടുത്ത 48 മണിക്കൂർ വളരെ പ്രധാനമാണെന്നും അറിയിച്ചിട്ടുണ്ട്.

ALSO READ: Rapper Vedan എതിരെ ലൈംഗിക പീഡനാരോപണം, From A Native Daughter മ്യുസിക് വീഡിയോ നിർത്തിവെക്കുന്നതായി സംവിധായകൻ മുഹ്സിൻ പരാരി

കന്നഡ ചലച്ചിത്ര രംഗത്ത് തന്റെ കഴിവ് തെളിയിച്ച സഞ്ചാരി വിജയ് തമിഴ് , ഹിന്ദി ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. നാടക രംഗത്ത് നിന്ന് ചലച്ചിത്ര രംഗത്തേക്ക് എത്തിയ വ്യക്തി കൂടിയാണ് സഞ്ചാരി വിജയ്. നാനു അവനല്ല അവളു എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച അഭിനയത്താവിനുള്ള ദേശിയ അവാർഡും താരം നേടിയിരുന്നു. ചിത്രത്തിൽ താരം ട്രാൻസ്‌ജെൻഡർ ആയി ആണ് എത്തിയത്.

ALSO READ: Sushant Singh Rajput ന്റെ ജീവിതം അടിസ്ഥാനമാക്കിയുള്ള ചിത്രം Nyay തടയണമെന്ന ആവശ്യം ഡൽഹി ഹൈകോടതി തള്ളി

2011 ൽ രംഗപ്പ ഹോഗിബ്ത്ന എന്ന ചിത്രത്തിലൂടെ ചലച്ചിത്ര രംഗത്തേക്ക് എത്തിയ വ്യക്തിയാണ് സഞ്ചാരി വിജയ്. അതിന് ശേഷം രാമ രാമ രഘു രാമ എന്ന ചിത്രത്തിലും ദാസവാല എന്ന ചിത്രത്തിലും അദ്ദേഹം അഭിനയിച്ചു.  ദാസവാല എന്ന ചിത്രത്തിലെ അഭിനയത്തിന് അദ്ദേഹത്തിന് വളരെയധികം ജനശ്രദ്ധ ലഭിച്ചിരുന്നു. പിന്നീട 2014 ൽ ഹരിവു എന്ന ചിത്രത്തിൽ നായക കഥാപാത്രമായും അദ്ദേഹം അഭിനയിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News