ചെന്നൈ:  തമിഴ് നടനും യുവ സംവിധാനയകനുമായ ശരൺ രാജ് വാഹനാപകടത്തിൽ മരിച്ചു.  29 വയസായിരുന്നു.  ചെന്നൈയിലെ കെകെ ന​ഗറിൽ വച്ച് കഴിഞ്ഞ ദിവസം രാത്രി നടന്ന അപകടത്തിലായിരുന്നു യുവ സംവിധായകന്റെ ജീവൻ പൊലിഞ്ഞത്.  തമിഴ് സംവിധായകൻ വെട്രിമാരന്റെ അസിസ്റ്റന്റായിരുന്നു മരിച്ച ശരൺ.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Kollam Sudhi Died: പ്രശസ്ത ഹാസ്യ താരം കൊല്ലം സുധി വാഹനാപകടത്തിൽ മരിച്ചു


സപ്പോർട്ടിം​ഗ് ആർട്ടിസ്റ്റായ പളനിയപ്പന്റെ കാറും ശരൺ സഞ്ചരിച്ച ബൈക്കും കൂട്ടിയിടിച്ചായിരുന്നു അപകടം നടന്നത്. ശരൺ താമസ സ്ഥലത്തേക്ക് പോകവെയായിരുന്നു അപകടം.  ഉടൻ തന്നെ ശരണിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടം നടക്കുമ്പോൾ പളനിയപ്പൻ മദ്യപിച്ചിരുന്നതായിട്ടാണ് റിപ്പോർട്ട്.


Also Read: Shani Vakri 2023: 7 ദിവസത്തിന് ശേഷം ശനി വക്രഗതിയിൽ; 2 സൂപ്പർ രാജയോഗങ്ങൾ ഈ രാശിക്കാരുടെ ഭാഗ്യം തെളിയിക്കും!


അപകടത്തെ തുടർന്ന് പോലീസ് അന്വേഷം ആരംഭിച്ചിട്ടുണ്ട്. ശരണിന്റെ അകാല വിയോ​ഗത്തിന്റെ ‍ഞെട്ടലിലാണ് അദ്ദേഹത്തിൻറെ കുടുംബവും സുഹൃത്തുക്കളും തമിഴ് സിനിമാ ലോകവും. വെട്രിമാരന്റെ വാടചെന്നൈ എന്ന സിനിമയിൽ സഹ സംവിധായകനായി പ്രവർത്തിച്ചിരുന്നു ശരൺ. വാടാചെന്നൈ, അസുരൻ എന്നീ ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുമുണ്ട്. സഹനടനായി അഭിനയിക്കുന്ന പളനിയപ്പൻ ഒടുവിൽ അഭിനയിച്ചത് രജനി മുരുകൻ, ചന്ദ്രമുഖി-2 എന്നീ ചിത്രങ്ങളിലായിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.