അപ്പാര്‍ട്ട്‌മെന്റില്‍ ചൂതാട്ടം നടത്തിയതിന് തമിഴ് സിനിമയിലെ പ്രമുഖ യുവനടന്‍ ഷാം ഉള്‍പ്പെടെ 12 പേരെ അറസ്റ്റ് ചെയ്തു. നുങ്കംബാക്കം മേഖലയിലെ അപ്പാര്‍ട്ട്‌മെന്റിലാണു ചൂതാട്ടം നടത്തിയത്. നടന്റെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റില്‍നിന്ന് ചൂതാട്ടത്തിന്റെ ടോക്കണുകള്‍ കണ്ടെടുത്തെന്ന് പൊലീസ് പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

വാതുവെപ്പില്‍ മറ്റ് പ്രമുഖ തമിഴ് നടന്മാര്‍ക്കും പങ്കുണ്ടെന്നാണ് സൂചന. ലോക്ക്ഡൗണ്‍ സമയത്ത് രാത്രികാലങ്ങളില്‍ ഫ്ലാറ്റ് കേന്ദ്രീകരിച്ച് വാതുവെപ്പ് നടന്നിരുന്നു. ശ്യാമിനെക്കൂടാതെ മറ്റ് താരങ്ങളെ അറസ്റ്റ് ചെയ്തിട്ടുണ്ടോ എന്ന് വ്യക്തമല്ല.


Also Read: പിറന്നാൾ ദിനത്തിൽ സഞ്ജയ് ദത്തിൻ്റെ സമ്മാനം; കെജിഎഫ് 2 'അധീര' സ്പെഷ്യൽ ലുക്ക് പുറത്തുവിട്ടു


വാതുവെപ്പ് നടത്തി ഒരു പ്രമുഖ നടൻ്റെ പക്കല്‍ നിന്ന് വന്‍തുക നഷ്ടമായതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ശ്യാം അടക്കം 12 പേര്‍ അറസ്റ്റിലാണെന്നും വാതുവെപ്പ് നടത്താന്‍ ഉപയോഗിച്ച ടോക്കണുകളെക്കുറിച്ച് അന്വേഷിക്കുകയാണെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചതായി എന്‍ഡിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു ഓണ്‍ലൈന്‍ ഗെയിമില്‍ പണം നഷ്ടമായി ബിരുദവിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തതിന് പിന്നാലെയാണ് പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയത്.