Viral Video: ചിമ്പുവിന്‍റെ വക മോദിയ്ക്കൊരു ട്രോള്‍!
‘ചായ വിറ്റ് നടന്നാല്‍ മതിയായിരുന്നുവെന്ന് ഇപ്പോള്‍ തോന്നുന്നുണ്ടോ സാര്‍’?
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ട്രോളി തമിഴ് ചലച്ചിത്ര താരം ചിമ്പു. ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ മോദിയെ കണ്ടാല്‍ എന്ത് ചോദിക്കുമെന്ന വിദ്യാര്‍ത്ഥിനിയുടെ ചോദ്യത്തിന് ചിമ്പു നല്‍കിയ മറുപടി സോഷ്യല്‍ മീഡിയയില്‍ ഹിറ്റാണ്.
‘ചായ വിറ്റ് നടന്നാല്‍ മതിയായിരുന്നുവെന്ന് ഇപ്പോള്‍ തോന്നുന്നുണ്ടോ സാര്‍’ എന്നായിരിക്കും മോദിയോട് ചോദിക്കുകയെന്നാണ് ചിമ്പു മറുപടിയായി പറഞ്ഞത്.
നോട്ട് നിരോധന സമയത്ത് മോദിക്കെതിരെ ശക്തമായി പ്രതികരിച്ച താരമാണ് ചിമ്പു. അപ്രതീക്ഷിത നടപടിയില്‍ പ്രതിഷേധിച്ച താരം അതിനെ വിമര്‍ശിച്ച് ഒരു ഗാനവും ആലപിച്ചിരുന്നു.
‘ഡിമൊണടൈസേഷന്‍ ആന്തം’ എന്ന പാട്ട് അന്ന് വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. നോട്ട് നിരോധനം പെട്ടെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ജനങ്ങള്‍ അനുഭവിച്ച ബുദ്ധിമുട്ടും ബാങ്കിലെ നീണ്ട ക്യൂവില്‍ നില്‍ക്കുന്നതുമെല്ലാമാണ് പാട്ടില്‍ ദൃശ്യവത്കരിച്ചത്. നോട്ട് നിരോധനത്തില്‍ നട്ടം തിരിഞ്ഞ ജനങ്ങളെ ജി.എസ്.ടി കൂടുതല്‍ ബുദ്ധിമുട്ടിലാക്കിയെന്നും ഗാനത്തില്‍ പറയുന്നു.
കള്ളപ്പണം കണ്ടെത്തുന്നതിന്‍റെ ഭാഗമായി അസാധുവാക്കിയ 500, 1000 രൂപ നോട്ടുകളില്‍ 99.3 ശതമാനവും തിരിച്ചു വന്നതായി റിസര്‍വ് ബാങ്ക് അറിയിച്ചതിന് പിന്നാലെയാണ് ചിമ്പുവിന്‍റെ തകര്‍പ്പന്‍ ട്രോള്‍ വീഡിയോ പുറത്തുവന്നിരിക്കുന്നത്.