പ്രൈം വീഡിയോ, ആമസോൺ ഒറിജിനൽ തങ്ങളുടെ സീരീസായ വദന്തി - ദി ഫെബിൾ ഓഫ് വെലോണിയുടെ  പ്രീമിയർ ഇന്ന് പ്രഖ്യാപിച്ചു. നിരൂപക പ്രശംസ നേടിയ സുഴൽ - ദി വോർട്ടക്‌സിന് ശേഷം, വാൾവാച്ചർ ഫിലിംസിന്‍റെ ബാനറിൽ പുഷ്‌കറും ഗായത്രിയും ചേർന്നാണ് ഈ തമിഴ് ക്രൈം ത്രില്ലർ, നിർമ്മിച്ചിരിക്കുന്നത് .


COMMERCIAL BREAK
SCROLL TO CONTINUE READING

ഈ സീരീസ് സംവിധാനം ചെയ്തിരിക്കുന്നത്  ആൻഡ്രൂ ലൂയിസാണ്. എട്ട് എപ്പിസോഡുകളുള്ള ഈ ത്രില്ലർ ഹിന്ദി, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളിൽ 240-ലധികം രാജ്യങ്ങളിലെ പ്രദേശങ്ങളിൽ ഉള്ള പ്രൈം അംഗങ്ങൾക്കായി ഡിസംബർ 2 മുതൽ ലഭ്യമാകും.


ALSO READ: Nalla Samayam Movie : ഒമർ ലുലുവിന്റെ 'നല്ല സമയം' നവംബർ 18ന് തിയറ്ററുകളിൽ എത്തും


കിംവദന്തികൾ എന്നർത്ഥം വരുന്ന വദന്തി, പേര് പോലെ തന്നെ, ഈ ഷോ പ്രേക്ഷകരെ യുവ സുന്ദരി വെലോനിയുടെ ലോകത്തേക്ക് കൊണ്ടുപോകുന്നു, അരങ്ങേറ്റക്കാരിയായ സഞ്ജന അവതരിപ്പിച്ച ഈ കഥാപാത്രം കിംവദന്തികൾ നിറഞ്ഞതാണ്. പ്രശ്നക്കാരനായ എന്നാൽ നിശ്ചയദാർഢ്യമുള്ള ഒരു പോലീസുകാരനാനായിട്ടാണ്  എസ് ജെ സൂര്യ വേഷമിടുന്നത്.


 



ചെറിയ പട്ടണത്തിന്‍റെ സമ്പന്നവും പാളികളുള്ളതുമായ ടേപ്പ്‌സ്ട്രി വെലോനി എന്ന കെട്ടുകഥയെ കൂടുതൽ സങ്കീർണ്ണവും എന്നാൽ നിഗൂഢവുമാക്കുന്നു. ലൈല, എം. നാസർ, വിവേക് ​​പ്രസന്ന, കുമാരൻ, സ്മൃതി വെങ്കട്ട് തുടങ്ങിയ പ്രമുഖ അഭിനേതാക്കളും ഇതിൽ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ