Telugu Actor Chandrakant Death: തെലുങ്ക് സീരിയൽ താരം ചന്ദ്രകാന്ത് മരിച്ച നിലയിൽ
Chandrakant Death: ഏതാനും ദിവസങ്ങൾക്ക് മുൻപായിരുന്നു നടി പവിത്ര ജയറാം വാഹാനപകടത്തിൽ മരിച്ചത്. ചന്ദ്രകാന്ത് പവിത്രയുടെ അടുത്ത സുഹൃത്തായിരുന്നു.
Actor Chandrakant Suicide: തെലുങ്ക് സീരിയൽ താരം ചന്ദ്രകാന്തിനെ മരിച്ച നിലയിൽ കണ്ടെത്തിയായതായി റിപ്പോർട്ട്. വെള്ളിയാഴ്ച അൽകാപൂരിലെ വീട്ടിലാണ് താരത്തിന്റെ മൃതദേഹം കണ്ടെത്തിയതെന്നാണ് റിപ്പോർട്ട്.
Also Read: കന്നഡ ടെലിവിഷൻ താരം പവിത്ര ജയറാം വാഹനാപകടത്തിൽ മരിച്ചു
ഫോണിൽ വിളിച്ചിട്ടും നടൻ ഫോൺ എടുക്കാത്തതിനെ തുടർന്ന് കുടുംബാംഗങ്ങൾ മുറിയുടെ വാതിൽ തകർത്ത് അകത്ത് കയറിയപ്പോഴാണ് താരത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. നടന്റെ ആത്മഹത്യാകുറിപ്പും പോലീസ് കണ്ടെത്തി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Also Read: സ്വർണ്ണവില സർവ്വകാല റെക്കോഡിലേക്ക്; ഇന്ന് കൂടിയത് 640 രൂപ
ചന്ദു എന്നാണ് മരിച്ച ചന്ദ്രകാന്ത് അറിയപ്പെട്ടിരുന്നത്. ഏതാനും ദിവസങ്ങൾക്ക് മുൻപായിരുന്നു നടി പവിത്ര ജയറാം വാഹാനപകടത്തിൽ മരിച്ചത്. ചന്ദ്രകാന്ത് പവിത്രയുടെ അടുത്ത സുഹൃത്തായിരുന്നു. പ്രിയസുഹൃത്തിന്റെ വേർപാട് താരത്തെ ശരിക്കും മാനസികമായി തകർത്തിരുന്നുവെന്നും നടൻ വിഷാദത്തിലായിരുന്നുവെന്നുമാണ് സുഹൃത്തുക്കൾ പറയുന്നത്.
Also Read: 12 വർഷങ്ങൾക്ക് ശേഷം മോഹിനി ഏകാദശിയിൽ അത്ഭുതയോഗം; ഇവർക്ക് ലഭിക്കും അപ്രതീക്ഷിത ധനനേട്ടം
പവിത്ര അപകടത്തിൽപ്പെട്ട വാഹനത്തിൽ ചന്ദ്രകാന്തും ഉണ്ടായിരുന്നു. പവിത്ര സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ നടി സംഭവസ്ഥലത്തു വെച്ചുതന്നെ മരിച്ചു. ഇരുവരും ത്രിനയനി എന്ന തെലുങ്ക് പരമ്പരയിലൂടെയാണ് ശ്രദ്ധേയരായത്. പവിത്രയും ചന്ദ്രകാന്തും തമ്മിൽ വിവാഹിതരാകാൻ ഒരുങ്ങവേയായിരുന്നു അപ്രതീക്ഷിതമായി നടിയുടെ വിയോഗമുണ്ടായതെന്നും റിപ്പോർട്ടുണ്ട്. താരങ്ങളുടെ പെട്ടെന്നുള്ള വിയോഗത്തിൽ അക്ഷരർത്ഥത്തിൽ ഞെട്ടയിരിക്കുകയാണ് തെലുങ്ക് സീരിയൽ താരങ്ങൾ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.