ചെന്നൈ : സൂപ്പർ സ്റ്റാർ രജിനികാന്തിന്റെ (Rajinikanth) അടുത്ത ചിത്രം പ്രഖ്യാപിച്ചു. തലൈവർ 169 (Thalaivar 169) വിജയ് ചിത്രം ബീസ്റ്റിന്റെ (Beast) സംവിധായകൻ നെൽസൺ ദിലിപ്കുമാറിനൊപ്പം (Nelson Dilipkumar). അനിരുദ്ധ രവിചന്ദ്രർ സിനിമയ്ക്ക് ഗാനം ഒരുക്കും. മൂന്ന് പേരും ഒരുമിക്കുന്ന ചിത്രത്തിന്റെ പ്രഖ്യാപന വീഡിയോ പുറത്ത് വിട്ടു. 


COMMERCIAL BREAK
SCROLL TO CONTINUE READING

സൺ പിക്ച്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് ചിത്രം നിർമിക്കുന്നത്. രജിനിയുടെ മറ്റൊരു സ്റ്റൈലിഷ് ചിത്രമാകും തലൈവർ 169ത് എന്ന് തോന്നിപ്പിക്കും വിധമുള്ള പ്രഖ്യാപന വീഡിയോയാണ് സൺ പിക്ച്ചേഴ്സ് പുറത്ത് വിട്ടിരിക്കുന്നത്. 


ALSO READ : Shaktimaan Movie | ശക്തിമാൻ ഇനി ബിഗ് സ്ക്രീനിലേക്ക്; അവതരിപ്പിക്കുന്നത് മൂന്ന് ഭാഗമായി



അണാത്തൈയ്ക്ക് ശേഷം തുടർച്ചയായി രജിനി സൺ പിക്ച്ചേഴ്സിനൊപ്പം പങ്കുച്ചേരുന്ന സിനിമയാണ് തലൈവർ 169. സിരുത്തൈ ശിവ സംവിധാനം ചെയ്ത അണാത്തൈയ്ക്ക് മികച്ച റിവ്യു അല്ലായിരുന്നെങ്കിലും ബോക്സ് ഓഫീസിൽ 200 കോടിയോളം രൂപ സ്വന്തമാക്കിയിരുന്നു. 


ALSO READ : ഫിഷ് റോക്കിന്റെ തമിഴ് റീമേക്കോ? ഹേയ് സിനാമികയിലെ വീഡിയോ സോങ് പുറത്ത്


വിജയ് ചിത്രം  ബീസ്റ്റിന്റെ റിലീസിന് ശേഷമാകും തലൈവർ 169ന്റെ പ്രീപ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുക. സിനിമ ഏപ്രിലിൽ തിയറ്ററുകളിൽ എത്തുമെന്ന് ആരാധകർക്കിടിയിൽ നിലനിൽക്കുന്ന റിപ്പോർട്ട്. നെൽസണിന്റെ തന്നെ ശിവകാർത്തികേയൻ ചിത്രം ഡോക്ടറിന് മികച്ച അഭിപ്രായമായിരുന്നു നേടിയിരുന്നത്. ബോക്സ് ഓഫീസിൽ 100 കോടിയോളം രൂപ ചിത്രം സ്വന്തമാക്കുകയും ചെയ്തിരുന്നു. 


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.