Thallumala Song: മണവാളൻ തഗ്; തല്ലുമാലയിലെ പ്രോമോ സോങ് പുറത്തുവിട്ടു
മണവാളൻ തഗ് എന്ന ക്യാപ്ഷനോടെയാണ് പ്രോമോ വീഡിയോ പുറത്തിറക്കിയിരിക്കുന്നത്.
ടൊവിനോ തോമസ്, കല്യാണി പ്രിയദർശൻ, ഷൈൻ ടോം ചാക്കോ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന തല്ലുമാലയിലെ പ്രോമോ സോങ്ങ് പുറത്തിറങ്ങി. മണവാളൻ തഗ് എന്ന ക്യാപ്ഷനോടെയാണ് പ്രോമോ വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. പുറത്തിറക്കി മണിക്കൂറുകൾക്കുള്ളിൽ അമ്പത്തിമൂവായിരത്തിലധികം പേരാണ് വീഡിയോ കണ്ടത്. ചിത്രം ഓഗസ്റ്റ് 12ന് തിയേറ്ററുകലിൽ റിലീസ് ചെയ്യും. ഖാലിദ് റഹ്മാനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. തല്ലുമാലയിൽ നായികയായി എത്തുന്നത് കല്യാണി പ്രിയദർശനാണ്. ചിത്രത്തിൽ ബീപാത്തു എന്ന കഥാപാത്രമായാണ് കല്യാണി എത്തുന്നത്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് തല്ലുമാല.
ചിത്രത്തിലെ കണ്ണിൽ പെട്ടൊളെയെന്ന് തുടങ്ങുന്ന ഗാനം ഏറെ ശ്രദ്ധ നേടിയിരുന്നു. ഇംഗ്ലീഷിലും അറബിയിലും മലയാളത്തിലുമായി ആണ് ഈ ഗാനത്തിന്റെ വരികൾ ഒരുക്കിയിരിക്കുന്നത്. ഗാനത്തിന്റെ വരികൾ രചിച്ചിരിക്കുന്നത് മു.റിയും ഇർഫാന ഹമ്മീദും ചേർന്നാണ്. ഈ ഗാനം ആലപിച്ചിരിക്കുന്നത് വിഷ്ണു വിജയിയും ഇർഫാന ഹമീദും ചേർന്നാണ്. ചിത്രത്തിന്റെ ഷൂട്ടിങ് പ്രധാനമായും ദുബായിയിൽ ആണ് നടത്തിയത്.
Also Read: Thallumala Song: വേറെ ലെവൽ!!! തല്ലുകൾ കോർത്തിണക്കിയൊരു ' തല്ലുമാല പാട്ട് ', ലിറിക് വീഡിയോ
ടൊവിനോയും കല്യാണിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് തല്ലുമാല. ചിത്രത്തിന്റെ പോസ്റ്ററുകളും മറ്റും സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് വളരെ വൈബ്രന്റ് കളറുകളിലായിരുന്നു എത്തിയത്. ഇതേ അനുഭവം തന്നെയായിരിക്കും സിനിമയും തരികയെന്നും അണിയറ പ്രവർത്തകർ പറഞ്ഞിരുന്നു. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസ് എന്ന ബാനറിൽ ആഷിഖ് ഉസ്മാനാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൻറെ ഛായാഗ്രാഹകൻ ജിംഷി ഖാലിദാണ്.
ചിത്രത്തിന് മുഹ്സിൻ പരാരിയും അഷ്റഫ് ഹംസയും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ടൊവീനോയ്ക്കും കല്യാണിയ്ക്കും പുറമെ ഷൈൻ ടോം ചാക്കോ, ലുക്മാൻ അവറാൻ, ചെമ്പൻ വിനോദ് ജോസ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒക്ടോബർ 11നായിരുന്നു ചിത്രത്തിന്റെ പൂജ ചടങ്ങ് നടന്നത്. തല്ലുമാലയുടെ പൂജ അഞ്ചുമന ക്ഷേത്രത്തില്‍ വെച്ചാണ് നടത്തിയത്. മുഹ്സിൻ പരാരിയുടെ വരികൾക്ക് വിഷ്ണു വിജയാണ് സംഗീതം നൽകിയിരിക്കുന്നത്. നിഷാദ് യൂസഫാണ് എഡിറ്റിങ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...