Thallumala Song: വേറെ ലെവൽ!!! തല്ലുകൾ കോർത്തിണക്കിയൊരു ' തല്ലുമാല പാട്ട് ', ലിറിക് വീഡിയോ

ഹൃത്വിക് ജയകിഷ്, നേഹ ഗിരീഷ്, ഇഷാൻ സനിൽ, തേജസ് കൃഷ്ണ, വിഷ്ണു വിജയ് എന്നിവർ ചേർന്നാണ് ​തല്ലുമാല പാട്ട് ആലപിച്ചിരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Jul 24, 2022, 07:35 AM IST
  • സിനിമയിലെ തല്ലുകളുടെ രം​ഗങ്ങൾ കോർത്തിണക്കി കൊണ്ടൊരു വീഡിയോ ആണ് പുറത്തുവിട്ടിരിക്കുന്നത്.
  • ' തല്ലുമാല പാട്ട് 'എന്ന് പറഞ്ഞാണ് അണിയറക്കാർ ​ഗാനം പുറത്തിറക്കിയിരിക്കുന്നത്.
  • മണവാളന്‍ വസീം എന്ന കഥാപാത്രമായിട്ടാണ് ടൊവിനോ എത്തുന്നത്.
  • വ്ലോ​ഗർ ബീത്തുവായി കല്യാണിയും എത്തുന്ന ചിത്രം ഓഗസ്റ്റ് 12ന് റിലീസ് തിയേറ്ററുകളിൽ ചെയ്യും.
Thallumala Song: വേറെ ലെവൽ!!! തല്ലുകൾ കോർത്തിണക്കിയൊരു ' തല്ലുമാല പാട്ട് ',  ലിറിക് വീഡിയോ

ടൊവീനോ തോമസ് കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രമാണ് തല്ലുമാല. പേര് പോലെ തല്ല് ആണ് ചിത്രത്തിൽ കൂടുതലായും ഉണ്ടാകുക എന്നാണ് ട്രെയിലർ കാണുമ്പോൾ മനസിലാകുക. ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ലിറിക് വീഡിയോ പുറത്തിറക്കിയിരിക്കുകയാണ് അണിയറ പ്രവർത്തകർ. സിനിമയിലെ തല്ലുകളുടെ രം​ഗങ്ങൾ കോർത്തിണക്കി കൊണ്ടൊരു വീഡിയോ ആണ് പുറത്തുവിട്ടിരിക്കുന്നത്. തല്ലുമാല പാട്ട് എന്ന് പറഞ്ഞാണ് അണിയറക്കാർ ​ഗാനം പുറത്തിറക്കിയിരിക്കുന്നത്. 

ഹൃത്വിക് ജയകിഷ്, നേഹ ഗിരീഷ്, ഇഷാൻ സനിൽ, തേജസ് കൃഷ്ണ, വിഷ്ണു വിജയ് എന്നിവർ ചേർന്നാണ് ​തല്ലുമാല പാട്ട് ആലപിച്ചിരിക്കുന്നത്. വിഷ്ണു വിജയ് ആണ് സംഗീതം നൽകിയിരിക്കുന്നത്. കല്യാണി പ്രിയദർശൻ ആണ് ചിത്രത്തിലെ നായിക. മണവാളന്‍ വസീം എന്ന കഥാപാത്രമായിട്ടാണ് ടൊവിനോ എത്തുന്നത്. വ്ലോ​ഗർ ബീത്തുവായി കല്യാണിയും എത്തുന്ന ചിത്രം ഓഗസ്റ്റ് 12ന് റിലീസ് തിയേറ്ററുകളിൽ ചെയ്യും. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തരിക്കുന്ന ചിത്രമാണിത്. ട്രെയിലർ കൂടി വന്നതോടെ പ്രേക്ഷകരുടെ പ്രതീക്ഷ ഇരട്ടിച്ചുവെന്ന് തന്നെ പറയാം. ടൊവീനോയുടെ കരിയറിലെ മികച്ച ചിത്രങ്ങളിലൊന്നായിരിക്കും തല്ലുമാല എന്നും പ്രേക്ഷകർ പ്രതീക്ഷിക്കുന്നു. 

 

ഷൈൻ ടോം ചാക്കോ, ലുക്മാന്‍, ചെമ്പന്‍ വിനോദ് ജോസ്, ജോണി ആന്‍റണി, ഓസ്റ്റിന്‍, അസിം ജമാല്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. നേരത്തെ ആഷിക് അബുവിന്‍റെ നിര്‍മ്മാണത്തില്‍ മുഹ്‍സിന്‍ പരാരി സംവിധാനം ചെയ്യുമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. എന്നാൽ പിന്നീട് ഖാലിദ് റഹ്മാൻ ചിത്രം സംവിധാനം ചെയ്യുകയായിരുന്നു. മുഹ്സിൻ പെരാരിയാണ് രചന. 

Also Read: Thallumala Movie: തീയേറ്ററുകൾ പൊളിച്ചടുക്കാൻ തല്ലുമാല വരുന്നു; റിലീസിങ് തീയതി പ്രഖ്യാപിച്ചു

 

ചിത്രത്തിലെ കണ്ണിൽ പെട്ടൊളെയെന്ന് തുടങ്ങുന്ന ഗാനം ഏറെ ശ്രദ്ധ നേടിയിരുന്നു.  ഇംഗ്ലീഷിലും അറബിയിലും മലയാളത്തിലുമായി ആണ് ഈ ഗാനത്തിന്റെ വരികൾ ഒരുക്കിയിരിക്കുന്നത്. ഗാനം ആലപിച്ചിരിക്കുന്നത് വിഷ്ണു വിജയിയും ഇർഫാന ഹമീദും ചേർന്നാണ്. ചിത്രത്തിന്റെ ഷൂട്ടിങ് പ്രധാനമായും ദുബായിയിൽ ആണ് നടത്തിയത്.

ടൊവിനോയും കല്യാണിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് തല്ലുമാല. ചിത്രത്തിന്റെ പോസ്റ്ററുകളും മറ്റും സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് വളരെ വൈബ്രന്റ് കളറുകളിലായിരുന്നു എത്തിയത്. ഇതേ അനുഭവം തന്നെയായിരിക്കും സിനിമയും തരികയെന്നും അണിയറ പ്രവർത്തകർ പറഞ്ഞിരുന്നു. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസ് എന്ന ബാനറിൽ ആഷിഖ് ഉസ്മാനാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൻറെ ഛായാഗ്രാഹകൻ ജിംഷി ഖാലിദാണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News