Thallumaala Movie Trailer : `കുറച്ചു കാലം കമ്പനി അടിച്ച് നടക്കാൻ താല്പര്യമുണ്ടോ?` ചിരി പടർത്തി തല്ലുമാലയുടെ ട്രെയ്‌ലർ
Thallumaala Movie Trailer Released : സോഷ്യൽ മീഡിയയുടെ ഉപയോഗവും ചിത്രത്തിൽ ചർച്ച ചെയ്യുമെന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന. ചിത്രം ആഗോളതലത്തിൽ ആഗസ്റ്റ് 12 ന് തീയേറ്ററുകളിൽ റിലീസ് ചെയ്യും
Thallumaala Movie Release : ടൊവിനോ തോമസ് കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രം തല്ലുമാലയുടെ ട്രെയ്‌ലർ പുറത്തുവിട്ടു. പ്രേക്ഷകരുടെ ചുണ്ടിൽ ചിരി പടർത്തി കൊണ്ടാണ് ചിത്രത്തിൻറെ ട്രെയ്‌ലർ എത്തിയിരിക്കുന്നത്. അതിനോടൊപ്പം തന്നെ സോഷ്യൽ മീഡിയയുടെ ഉപയോഗവും ചിത്രത്തിൽ ചർച്ച ചെയ്യുമെന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന. ചിത്രം ആഗോളതലത്തിൽ ആഗസ്റ്റ് 12 ന് തീയേറ്ററുകളിൽ റിലീസ് ചെയ്യും. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഖാലിദ് റഹ്മാനാണ്. ചിത്രത്തിൽ നായികയായി എത്തുന്നത് കല്യാണി പ്രിയദർശനാണ്. ചിത്രത്തിൽ ബീപാത്തു എന്ന കഥാപാത്രമായി ആണ് കല്യാണി പ്രിയദർശൻ എത്തുന്നത്. മണവാളൻ വസീം എന്നാണ് ചിത്രത്തിലെ ടോവിനോയുടെ കഥാപാത്രത്തിന്റെ പേര്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് തല്ലുമാല.
ചിത്രത്തിലെ കണ്ണിൽ പെട്ടൊളെയെന്ന് തുടങ്ങുന്ന ഗാനവും ഒലെ മെലഡി എന്ന ഗാനവും ഏറെ ശ്രദ്ധ നേടിയിരുന്നു. ഇംഗ്ലീഷിലും അറബിയിലും മലയാളത്തിലുമായി ആണ് കണ്ണിൽ പെട്ടൊളെയെന്ന് ഗാനത്തിന്റെ വരികൾ ഒരുക്കിയിരിക്കുന്നത്. ഗാനത്തിന്റെ വരികൾ രചിച്ചിരിക്കുന്നത് മു.റിയും ഇർഫാന ഹമ്മീദും ചേർന്നാണ്. ഗാനം ആലപിച്ചിരിക്കുന്നത് വിഷ്ണു വിജയിയും ഇർഫാന ഹമീദും ചേർന്നാണ്. അതേസമയം ഒലെ മെലഡി ഗാനത്തിലെ ചില ഭാഗങ്ങൾ നടൻ സലിംകുമാറും ആലപിച്ചിട്ടുണ്ട്. സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് വിഷ്ണു വിജയ് ആണ്. സിത്താറും തബലയും ഡോലക്കുമായി വളരെ ഗംഭീരമായി ആണ് ഗാനം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൻറെ പോസ്റ്ററുകളും മറ്റും സാമൂഹിക മാധ്യമങ്ങളിൽ വൻ തരംഗം സൃഷ്ടിച്ചിരുന്നു.
ALSO READ: Thallumaala Movie Update : ഒലെ മെലഡി പുറത്തിറക്കി തല്ലുമാല ടീം; പാട്ടുക്കാരനായി സലിം കുമാറും
ചിത്രത്തിന്റെ ഷൂട്ടിങ് പ്രധാനമായും ദുബായിയിൽ ആണ് നടത്തിയത്. ടൊവിനോയും കല്യാണിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് തല്ലുമാല. ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് വളരെ വൈബ്രന്റ് കളറുകളിലായിരുന്നു എത്തിയത്. ഇതേ അനുഭവം തന്നെയായിരിക്കും സിനിമയും തരികയെന്നും അണിയറ പ്രവർത്തകർ പറഞ്ഞിരുന്നു. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസ് എന്ന ബാനറിൽ ആഷിഖ് ഉസ്മാനാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൻറെ ഛായാഗ്രാഹകൻ ജിംഷി ഖാലിദാണ്. ചിത്രത്തിന് മുഹ്സിൻ പരാരിയും അഷ്റഫ് ഹംസയും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ടൊവീനോയ്ക്കും കല്യാണിയ്ക്കും പുറമെ ഷൈൻ ടോം ചാക്കോ, ലുക്മാൻ അവറാൻ, ചെമ്പൻ വിനോദ് ജോസ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഒക്ടോബർ 11നായിരുന്നു ചിത്രത്തിന്റെ പൂജ ചടങ്ങ് നടന്നത്. തല്ലുമാലയുടെ പൂജ അഞ്ചുമന ക്ഷേത്രത്തില്‍ വെച്ചാണ് നടത്തിയത്. മുഹ്സിൻ പരാരിയുടെ വരികൾക്ക് വിഷ്ണു വിജയാണ് സംഗീതം നൽകിയിരിക്കുന്നത്. നിഷാദ് യൂസഫാണ് എഡിറ്റിങ്. ചിത്രീകരണം പൂർത്തിയായ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. നേരത്തെ ആഷിഖ് അബു സംവിധാനം ചെയ്യാനിരുന്ന ചിത്രമായിരുന്നു തല്ലുമാല. പിന്നീട് അത് ഖാലിദ് റഹ്മാനിലേക്കെത്തുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...