Thallumaala Movie Update : ഒലെ മെലഡി പുറത്തിറക്കി തല്ലുമാല ടീം; പാട്ടുക്കാരനായി സലിം കുമാറും

Thallumaala Movie Lyrical Song Ole Melody : ഹരിചരൺ ശേഷാദ്രി, ബെന്നി ദയാൽ, സലിം കുമാർ, വിഷ്ണു വിജയ് എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Jul 2, 2022, 11:33 AM IST
  • നടൻ സലിംകുമാറും ഗാനത്തിലെ ചില ഭാഗങ്ങൾ ആലപിച്ചിട്ടുണ്ട്.
  • ചിത്രം ആഗസ്റ്റ് 12 നാണ് തീയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്.
  • ഗാനത്തിന്റെ വരികൾ രചിച്ചിരിക്കുന്നത് മു.റിയാണ്.
  • ഹരിചരൺ ശേഷാദ്രി, ബെന്നി ദയാൽ, സലിം കുമാർ, വിഷ്ണു വിജയ് എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
Thallumaala Movie Update : ഒലെ മെലഡി പുറത്തിറക്കി തല്ലുമാല ടീം; പാട്ടുക്കാരനായി സലിം കുമാറും

കൊച്ചി :  ടൊവീനോ തോമസ് കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രം തല്ലുമാലയിലെ  ലിറിക്കൽ ഗാനം കൂടി പുറത്തുവിട്ടു. ഒലെ മെലഡി എന്ന ഗാനമാണ് ഇപ്പോൾ  വിട്ടിരിക്കുന്നത്. ഗാനം ഇതിനോടകം തന്നെ  ശ്രദ്ധ നേടിക്കഴിഞ്ഞു. നടൻ സലിംകുമാറും ഗാനത്തിലെ ചില   ഭാഗങ്ങൾ ആലപിച്ചിട്ടുണ്ട്. ചിത്രം ആഗസ്റ്റ് 12 നാണ് തീയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്. ഗാനത്തിന്റെ വരികൾ രചിച്ചിരിക്കുന്നത് മു.റിയാണ്.

ഹരിചരൺ ശേഷാദ്രി, ബെന്നി ദയാൽ, സലിം കുമാർ, വിഷ്ണു വിജയ് എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് വിഷ്ണു വിജയ് ആണ്. സിത്താറും തബലയും ഡോലക്കുമായി വളരെ ഗംഭീരമായി ആണ് ഗാനം ഒരുക്കിയിരിക്കുന്നത്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് തല്ലുമാല.

ALSO READ: Thallumaala Movie: ഫ്രീക്കായി കല്യാണിയും റാപ്പുമായി ടോവിനോയും; തല്ലുമാലയിലെ ഗാനമെത്തി

 ഖാലിദ് റഹ്മാന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തിൽ കല്യാണി പ്രിയദർശൻ  ആണ് നായിക.  ചിത്രത്തിൽ ബീപാത്തു എന്ന കഥാപാത്രമായി ആണ് കല്യാണി പ്രിയദർശൻ എത്തുന്നത്.  ടൊവിനോയും കല്യാണിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് തല്ലുമാല. ചിത്രത്തിന്റെ പോസ്റ്ററുകളും ഗാനങ്ങളും മറ്റും ഏറെ ജനശ്രദ്ധ നേടിയിരുന്നു.

ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് വളരെ വൈബ്രന്റ് കളറുകളിലായിരുന്നു എത്തിയത്. ഇതേ അനുഭവം തന്നെയായിരിക്കും സിനിമയും തരികയെന്ന അണിയറ പ്രവർത്തകർ പറഞ്ഞിരുന്നു. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസ് എന്ന ബാനറിൽ ആഷിഖ് ഉസ്മാനാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൻറെ ഛായാഗ്രാഹകൻ ജിംഷി ഖാലിദാണ്. 

ചിത്രത്തിന് മുഹ്സിൻ പരാരിയും അഷ്റഫ് ഹംസയും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ടൊവീനോയ്ക്കും കല്യാണിയ്ക്കും പുറമെ ഷൈൻ ടോം ചാക്കോ, ലുക്മാൻ അവറാൻ, ചെമ്പൻ വിനോദ് ജോസ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒക്ടോബർ 11നായിരുന്നു ചിത്രത്തിന്റെ പൂജ ചടങ്ങ് നടന്നത്. തല്ലുമാലയുടെ പൂജ അഞ്ചുമന ക്ഷേത്രത്തില്‍ വെച്ചാണ് നടത്തിയത്. 

മുഹ്സിൻ പരാരിയുടെ വരികൾക്ക് വിഷ്ണു വിജയാണ് സംഗീതം നൽകിയിരിക്കുന്നത്. നിഷാദ് യൂസഫാണ് എഡിറ്റിങ്. ചിത്രീകരണം പൂർത്തിയായ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. നേരത്തെ ആഷിഖ് അബു സംവിധാനം ചെയ്യാനിരുന്ന ചിത്രമായിരുന്നു തല്ലുമാല. പിന്നീട് അത് ഖാലിദ് റഹ്മാനിലേക്കെത്തുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News