Guruvayoorappa Song: ശങ്കർ മഹാദേവൻ പാടിയ ആദ്യ ഗുരുവായൂരപ്പ ഭക്തിഗാനം പുറത്തിറങ്ങി
ഇന്ത്യയിലെ പുല്ലാങ്കുഴൽ പ്രതിഭകളിൽ ഒരാളായ എസ്. ആകാശ്, കി ബോർഡ് മാന്ത്രികൻ തുടങ്ങിയവരാണ് ഈ പാട്ടിൻ്റെ പിന്നണിയിൽ പ്രവർത്തിച്ചിട്ടുള്ളത്.
ഗായകനും , സംഗീത സംവിധായകനുമായ ശങ്കർ മഹാദേവൻ പാടുന്ന ആദ്യ ഗുരുവായൂരപ്പ ഭക്തിഗാനം പുറത്തിറങ്ങി. പാടൂ ബാസുരീ നീ എന്ന് തുടങ്ങുന്നതാണ് ഗാനം. കൃഷ്ണനും ഓടക്കുഴലും തമ്മിലുള്ള നിതാന്ത പ്രണയമാണ് പാട്ടിൻ്റെ ഇതിവൃത്തം. പ്രശ്സ്ത സംഗീതജ്ഞൻ പ്രകാശ് ഉള്ളിയേരിയുടെ സംഗീതത്തിൽ ബി.കെ ഹരിനാരായണനാണ് ഗാനത്തിൻ്റെ രചന.
ഇന്ത്യയിലെ പുല്ലാങ്കുഴൽ പ്രതിഭകളിൽ ഒരാളായ എസ്. ആകാശ്, കി ബോർഡ് മാന്ത്രികൻ തുടങ്ങിയവരാണ് ഈ പാട്ടിൻ്റെ പിന്നണിയിൽ പ്രവർത്തിച്ചിട്ടുള്ളത്. സജി ആർ നായരാണ് ശബ്ദമിശ്രണം നിർവ്വഹിച്ചത്. ബാസുരി ആൻറ് ബീറ്റ്സിലൂടെയാണ് ഗാനം ആസ്വാദകരിലേക്കെത്തുന്നത്.
ALSO READ: ഉടൽ സൈന പ്ലേയിൽ മാത്രമല്ല; ഈ ഒടിടി പ്ലാറ്റ്ഫോമിലും കാണാം
നടി അപർണ ദാസും നടൻ ദീപക് പറമ്പോളും തമ്മിൽ വിവാഹിതരാകുന്നു
നടി അപർണ ദാസും നടൻ ദീപക് പറമ്പോളും തമ്മിൽ വിവാഹിതരാകുന്നു. മനോഹരം സിനിമയിൽ ശ്രീജയും (അപർണ ദാസ്) രാഹുലും (ദീപക് പറമ്പോൾ) തമ്മിൽ വിവാഹിതരാകുന്നുയെന്ന് റിപ്പോർട്ട്. ഇരുവരും ഏപ്രിൽ 24ന് വടക്കാഞ്ചേരിയിൽ വെച്ച് വിവാഹിതരാകുന്നു എന്നറയിച്ചുകൊണ്ടുള്ള കല്യാണക്കുറി സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്. അതേസമയം ഇരുതാരങ്ങളും ഇത് സംബന്ധിച്ച് ഔദ്യോഗികമായി ഒരു പ്രതികരണവും നടത്തിയിട്ടില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.