അന്ധവിശ്വാസങ്ങൾ ജനിപ്പിക്കുന്ന അഞ്ചുകണ്ണൻമാർ!!!
ഉല്ലാസ് പന്തളം പ്രധാന വേഷത്തിലെത്തുന്ന പോക്കറ്റ് മൂവി ശ്രദ്ധ നേടുന്നു
സമൂഹമാധ്യമങ്ങളിൽ തരംഗമായി മലയാളത്തിലെ ആദ്യ പോക്കറ്റ് മൂവി അഞ്ചുകണ്ണൻ. അന്ധവിശ്വാസകൾ എങ്ങനെയാണ് സമൂഹത്തിൽ സൃഷ്ടിക്കപ്പെടുന്നതെന്ന് ഹാസ്യത്തിൽ ചാലിച്ച് പറയുകയാണ് അഞ്ചുകണ്ണൻ. ഘോഷീസ് പിക്ചേഴ്സിന്റെ ബാനറിൽ ഉല്ലാസ് പന്തളം കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പ്രതീഷ് ലാൽ ആണ്. അഞ്ചുകണ്ണൻ എന്ന ബിംബത്തെ സംബന്ധിച്ച് സമൂഹത്തിൽ നിലനിൽക്കുന്ന ചില അന്ധവിശ്വാസങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്. ഹാസ്യ കഥാപാത്രങ്ങളിലൂടെയും കോമഡി സ്റ്റേജ് പ്രോഗ്രാമുകളിലൂടെയും ശ്രദ്ധ നേടിയ ഉല്ലാസ് പന്തളം അഞ്ചുകണ്ണനിൽ ഗൗരവമേറിയ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.
അമേരിക്കൻ മലയാളി വിമൽ ഘോഷ് നിർമിച്ച ചിത്രത്തിന്റെ കഥയും തിരക്കഥയും ഷെറിൻലാലിന്റെതാണ്. കിഷോർ കിച്ചുവാണ് ഛായാഗ്രഹണം. 22 മിനിറ്റ് മാത്രം ദൈർഘ്യമുള്ള ചിത്രത്തിന്റെ എഡിറ്റിങും ഗ്രാഫിക്സും നിർവഹിച്ചിരിക്കുന്നത് സുരേഷ് കൃഷ്ണയാണ്. ബി ടി അനിൽകുമാറിന്റെ ഗാനങ്ങൾക്ക് രഘുപതി പൈയാണ് സംഗീതം നൽകിയത്. സൈന പ്ലേയിലൂടാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്. ഇതിനോടകം തന്നെ നിരവധി പേരാണ് ചിത്രം കണ്ടത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ios Link - https://apple.co/3hEw2hyഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.