കൊച്ചി: മോഹൻലാലിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന എലോൺ ഡയറക്ട് ഒടിടി എത്തിയേക്കും. സംവിധയകാൻ ഷാജി കൈലാസ് ഒരു ഓൺലൈൻ മാധ്യമത്തിന് അഭിമുഖത്തിലാണ് ഈ കാര്യം വ്യക്തമാക്കിയത്. റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നതനുസരിച്ച് ഈ വർഷം ആഗസ്റ്റോട് കൂടി ചിത്രം ഒടിടി പ്ലാറ്റ്‌ഫോമിൽ സ്ട്രീമിങ് ആരംഭിക്കും. എന്നാൽ ഏത് ഒടിടി പ്ലാറ്റ്‌ഫോമിലാണ് ചിത്രമെത്തുന്നതെന്ന് ഇനിയും വെളിപ്പെടുത്തിയിട്ടില്ല.
മോഹൻലാലും ഷാജികൈലാസും 12 വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും എലോണിനുണ്ട്. ആകെ പതിനെട്ട് ദിവസങ്ങൾ മാത്രം എടുത്താണ് ചിത്രത്തിൻറെ ഷൂട്ടിങ് പൂർത്തിയാക്കിയത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ നിർമ്മിക്കുന്ന 30 -മത് ചിത്രമാണിത്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് അലോൺ.
ALSO READ: Alone Movie Teaser : "യഥാർത്ഥ നായകന്മാർ എല്ലായ്‌പ്പോഴും തനിച്ചാണ്"; എലോണിന്റെ ടീസർ പുറത്ത്‌വിട്ടു
എലോണിന്റെ റിലീസ് സംബന്ധിച്ച പ്രഖ്യാപനം വരും ദിവസങ്ങളിൽ തന്നെ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. റിപ്പോർട്ടുകൾ അനുസരിച്ച് കാളിദാസ് എന്നയാളുടെ കഥ്യവും ചിത്രം പറയുന്നത്. ലോക്ഡൗൺ സമയത്ത് കോയമ്പത്തൂർ നിന്ന് കേരളത്തിലേക്ക് കാളിദാസ് വരുന്നതും തുടർന്നുണ്ടാകുന്ന ബുദ്ധിമുട്ടുകളുമാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രത്തിൻറെ ടീസർ മോഹൻലാലിൻറെ പിറന്നാളിന് പുറത്ത് വിട്ടിരുന്നു.
ചിത്രത്തിൽ ആകെ അഭിനയിക്കുന്നത് താൻ മാത്രമായിരിക്കുമെന്നും മോഹൻലാൽ അറിയിച്ചിരുന്നു. ചിത്രത്തിന്റെ തിരക്കഥാ ഒരുക്കിയിരിക്കുന്നത് രാജേഷ് ജയരാമനാണ്.ആശിർവാദ് സിനിമാസിന്റെ ആദ്യ ചിത്രം നരസിംഹം ആയിരുന്നു,. നരസിംഹം സംവിധാനം ചെയ്തതും ഷാജി കൈലാസ് ആയിരുന്നു. ഷാജി കൈലാസും - മോഹൻലാലും ചേർന്ന് അവസാനം പുറത്തിറക്കിയ ചിത്രം റെഡ് ചിലിസ് ആയിരുന്നു.
വർഷങ്ങൾക്ക് ശേഷം ഷാജി കൈലാസുമായി ഒന്നിക്കുന്നതിന്റെ സന്തോഷം മോഹൻലാൽ പങ്ക് വെച്ചിരുന്നു. ഷാജി കൈലാസിന്റെ നായകന്മാർ വളരെ ധീരന്മാരും ശക്തന്മാരുമാണെന്ന് മോഹൻലാൽ പറഞ്ഞു .നായകന്മാർ ഇപ്പോഴും ഒറ്റയ്ക്ക് ആയിരിക്കുമെന്നും അത് ഈ ചിത്രത്തിലൂടെ നിങ്ങൾക്ക് മനസിലാക്കാൻ സാധിക്കുമെന്നും മോഹൻലാൽ പോസ്റ്റർ പുറത്ത് വിട്ട വേളയിൽ പറഞ്ഞിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...