രാജ്യമൊട്ടാകെ ലോകമൊട്ടാകെ ചർച്ചയായ ബോളിവുഡ് ചിത്രമാണ് 'ദി കശ്‌മീർ ഫയൽസ്'. ചിത്രത്തിന്റെ പ്രമേയം ഏറെ ചര്‍ച്ചയും വിവാദവും സൃഷ്ടിച്ചിരുന്നു. മാർച്ച് 11നാണ് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്തത്. റിലീസ് ചെയ്ത ദിവസം മുതൽ വിവാദങ്ങളിൽ നിറഞ്ഞുനിൽക്കുകയാണ് ചിത്രം. ചിത്രത്തിൽ മുസ്ലിം വിരുദ്ധത അടങ്ങിയിട്ടുണ്ടെന്ന ആരോപണത്തെ തുടർന്നാണ് വൻവിവാദമായത്. ഇപ്പോൾ ചിത്രം ഒടിടിയിൽ സ്ട്രീമിങ് തുടങ്ങാൻ പോകുകയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

നാളെ, മെയ് 13 മുതൽ പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ സീ 5ലൂടെ സ്ട്രീം ചെയ്ത് തുടങ്ങും. സീ 5 സ്ബ്സക്രിപ്ഷൻ എടുത്തവർക്ക് ചിത്രം കാണാൻ കഴിയും. പ്രതിവർഷം ZEE5 പ്രീമിയം സബ്‌സ്‌ക്രിപ്‌ഷന് ഇന്ത്യയിലെ വില 999 രൂപയാണ്. എന്നാൽ ലിമിറ്റഡ് പീരിയഡ് (പരിമിത കാലയളവ്) ഓഫറിൽ ഇത് നിലവിൽ 599 രൂപയ്ക്ക് ലഭ്യമാണ് (പ്രതിമാസം 50 രൂപ). 12 മാസത്തേക്കാണ് സബ്‌സ്‌ക്രിപ്‌ഷൻ. ഒരു സമയം മൂന്ന് പേർക്ക് കാണാൻ കഴിയും. പിന്നീട് ഉള്ളത് 399 രൂപയുടെ പ്ലാൻ ആണ്. മൂന്ന് മാസത്തേക്കാമിത്. ഒരു സമയം രണ്ട് പേർക്ക് കാണാൻ കഴിയും.



 


നാല് ഭാഷകളിലാണ് ചിത്രത്തിന്റെ ഒടിടി റിലീസ്. ഹിന്ദി കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ ചിത്രമെത്തും. വിവേക് രഞ്ജൻ അഗ്നിഹോത്രിയാണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിൽ അനുപം ഖേർ, ദർശൻ കുമാർ, മിഥുൻ ചക്രവർത്തി, പല്ലവി ജോഷി തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കൾ.  


Also Read: The Kashmir Files OTT Release : ദി കാശ്മീർ ഫയൽസ് ഒടിടി റിലീസ് ഉടൻ; ചിത്രം സീ 5 ലെത്തും


1990ൽ കാശ്മീരിലെ ഹിന്ദുക്കളുടെ വംശീയ ഉന്മൂലനത്തെ ചുറ്റിപ്പറ്റിയുള്ള സത്യവും യഥാർത്ഥവുമായ സംഭവങ്ങളെക്കുറിച്ചുള്ളതാണ് ഈ ചിത്രം. കശ്മീരി പണ്ഡിറ്റുകളുടെ പാലായനം ചിത്രീകരിക്കുന്ന ഈ ചിത്രത്തിന് നികുതി ഇളവുകള്‍ നല്‍കിയും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ചിത്രം കാണുവാന്‍ അവധി നല്‍കിയും BJP ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ചിത്രത്തിന് പിന്തുണ നല്‍കിയിരുന്നു. അതേസമയം ചിത്രം ഏകപക്ഷീയവും വസ്തുതകളെ വളച്ചൊടിക്കുന്നതുമാണ് എന്നും ആരോപണങ്ങൾ ഉണ്ടായിരുന്നു.


Also Read: Kashmir Files: കശ്‌മീർ ഫയൽസ് കഴിഞ്ഞു; ഇനി പോകുന്നത് ഡൽഹി ഫയൽസിലേക്ക്; പുതിയ ചിത്രം പ്രഖ്യാപിച്ച് വിവേക് അഗ്നിഹോത്രി


 


10 കോടി രൂപയ്ക്ക് നിർമിച്ച കശ്മീർ ഫയൽസ് 250 കോടിയിലേറെ രൂപയാണ് തിയേറ്ററിൽ നിന്നും വാരികൂട്ടിയത്. രാജ്യമൊട്ടാകെ വലിയ കോളിളക്കം സൃഷ്ടിച്ച ചിത്രത്തിന് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും രംഗത്തെത്തിയിരുന്നു. അഭിഷേക് അഗര്‍വാള്‍ ആര്‍ട്സും ഐ ആം ബുദ്ധ പ്രൊഡക്ഷനും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.