തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടർന്ന് അടഞ്ഞ് കിടന്ന സംസ്ഥാനത്തെ തിയറ്ററുകൾ ഇന്ന് മുതൽ തുറന്ന് പ്രവർത്തിക്കും. മലയാള സിനിമ വ്യവസായം ​ഗംഭീരമാക്കാൻ ആദ്യം തിയറ്ററുകളിൽ പ്രദർശനം നടത്തുന്നത് തമിഴ് നടൻ വിജയുടെ ബി​ഗ് ബജറ്റ് ചിത്രം മാസ്റ്ററാണ്. മൂന്ന് മാസത്തേക്ക് സിനിമ മേഖലയ്ക്ക സംസ്ഥാന സർക്കാർ താൽക്കാലികമായ ആനുകൂല്യങ്ങൾ നൽകയിതിന് പിന്നാലെയാണ് കേരളത്തിലെ തിയറ്ററുകൾ തുറന്ന് പ്രവർത്തിക്കാൻ തീരുമാനമായത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

സെക്കൻഡ് ഷോ ഒഴിവാക്കി ദിവസും മൂന്ന് ഷോകൾ വെച്ചാണ് പ്രദർശനം നടത്തുക. രാവിലെ 9 മുതൽ രാത്രി 9 വരെയാണ് തിയറ്ററുകളുടെ പ്രവർത്തന സമയം. ഹാൾ മുഴുവൻ ശുചീകരിച്ചും സാമൂഹിക അകലം പാലിക്കാനുള്ള (Social Distancing) ക്രമീകരണങ്ങൾ നടത്തിയാണ് തിയറ്ററുകൾ പ്രദർശനത്തിനായി ഒരുങ്ങിയിരിക്കുന്നത്. 


ALSO READ: മാസ്റ്ററിന്റെ Climax രം​ഗം ചോർന്നു


ആദ്യ ദിനം തിയറ്ററുകളെ കൊഴുപ്പിക്കാനായി എത്തുന്ന വിജയ്-വിജയ് സേതുപതി ചിത്രം മാസ്റ്ററാണ് (Master). 200 ഓളം തിയറ്ററുകളിലാണ് സംസ്ഥാനത്ത് മാസ്റ്റർ ആദ്യ ദിനത്തിൽ പ്രദർശനം നടത്തുന്നത്. അതിനിടെ സിനിമയുടെ ക്ലൈമാക്സ് രംഗങ്ങൾ സമൂഹമാധ്യമങ്ങളിൽ ചോർന്നത് സിനിമയ്ക്ക് ഒരു വെല്ലിവിളിയായിരുക്കുകയാണ്. ആദ്യ ദിവസത്തെ ഷോകളിൽ ഭൂരിഭാ​ഗവും ഫാൻസുകാർ ബുക്ക് ചെയ്തു കഴിഞ്ഞു എന്നാൽ മാസ്റ്റർ റിലീസാകാത്ത തിയറ്റുകളിൽ വരും ആഴ്ചകളിലായി സെൻസറിംങ് പൂ‌ർത്തിയായ സിനിമകൾ മുൻ​ഗണ അടിസ്ഥാനത്തിൽ പ്രദർശനം നടത്തും. 


ALSO READ: സിനിമ മേഖലയ്ക്ക് താൽക്കാലിക ആശ്വാസം; മൂന്ന് മാസത്തേക്ക് നികുതിയിൽ ഇളവുകൾ


അതോടടൊപ്പം സിനിമ വ്യവസായത്തിന് കൂടുതൽ സഹായവുമായി സംസ്ഥാന സർക്കാർ മുന്നോട്ട് വന്നിരുന്നു. ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള മൂന്ന് മാസത്തേക്ക് തിയറ്ററുകളുടെ വിനോദ നികുതി (Entertainment Tax) ഒഴിവാക്കി. 10 മാസത്തേക്ക് അടഞ്ഞ് കിടന്ന തിയറ്ററുകളുടെ വൈദ്യുതി ഫിക്സഡ് ചാര്‍ജ്ജ് 50 ശതമാനമാക്കി കുറച്ചു. ബാക്കിയുള്ളവ ഗഡുക്കളായി അടയ്ച്ചാൽ മതി. 2020 മാര്‍ച്ച് 31നുള്ളില്‍ തിയറ്ററുകള്‍ തദ്ദേശസ്ഥാപനങ്ങളില്‍ ഒടുക്കേണ്ട വസ്തുനികുതി മാസഗഡുക്കളായി അടക്കാം. തദ്ദേശസ്വയംഭരണം, ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ്, ഫിലിംസ് ഡിവിഷന്‍, ബില്‍ഡിംഗ് ഫിറ്റ്നസ്, ആരോഗ്യം, ഫയര്‍ഫോഴ്സ് എന്നിവയുമായി ബന്ധപ്പെട്ട വിവിധ ലൈസന്‍സുകളുടെ കാലാവധി മാര്‍ച്ച് അവസാനം വരെ ദീര്‍ഘിപ്പിച്ചു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.