ധനുഷ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രം തിരുചിത്രമ്പലത്തിലെ ആദ്യ ​ഗാനം പുറത്തിറങ്ങി. തായ് കെളവി എന്ന ടൈറ്റിലിലാണ് ​ഗാനം ഇറക്കിയത്. ധനുഷ് തന്നെയാണ് ​ഗാനം ആലപിച്ചിരിക്കുന്നതും വരികൾ എഴുതിയിരിക്കുന്നതും. അനിരുദ്ധ് രവിചന്ദർ ആണ് സം​ഗീതം നൽകിയിരിക്കുന്നത്. ലിറിക്കൽ ​ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. നിത്യ മേനോനും ​ഗാനത്തിലുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

യാരടി നീ മോഹിനി എന്ന ചിത്രത്തിന്റെ സംവിധായകൻ മിത്രൻ ജവഹർ സംവിധാനം ചെയ്യുന്ന ചിത്രമാണ് തിരുചിത്രമ്പലം. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളുടെ ക്യാരക്ടർ പോസ്റ്ററുകൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തിറക്കിയിരുന്നു. നായകനായ ധനുഷിന്റെ ക്യാരക്ടർ വീഡിയോയും പുറത്തിറക്കി. 



പ്രകാശ് രാജ്, ഭാരതിരാജ, നിത്യ മേനോൻ, പ്രിയ ഭവാനി, രാശി ഖന്ന തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ശോഭന കഥാപാത്രമായാണ് നിത്യ മേനോൻ എത്തുന്നത്. രഞ്ജനി, അനുഷ എന്നിങ്ങനെയാണ് പ്രിയ ഭവാനിയുടെയും രാശി ഖന്നയുടെയും കഥാപാത്രങ്ങളുടെ പേര്. ഇൻസ്പെക്ടർ നീലകണ്ഠൻ എന്ന കഥാപാത്രമായാണ് പ്രകാശ് രാജ് എത്തുന്നത്. 


Also Read: Thiruchitrambalam movie: 'തിരുചിത്രമ്പല'മായി ധനുഷ് എത്തുന്നു; ക്യാരക്ടർ വീഡിയോ പുറത്തുവിട്ടു


വര്‍ഷ ഭരത്, ശ്രേയസ് ശ്രീനിവാസൻ, മിത്രൻ ജവഹര്‍ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. 'യാരടി നീ മോഹനി' എന്ന ചിത്രത്തിന് ശേഷം ധനുഷും മിത്രൻ ജവഹറും ഒന്നിക്കുന്ന ചിത്രമാണ് തിരുചിത്രമ്പലം. കലാനിധി മാരൻ ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. റെഡ് ജിയാന്റ് മൂവീസാണ് വിതരണം ചെയ്യുന്നത്. അനിരുദ്ധ് രവിചന്ദര്‍ ആണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. പ്രസന്ന ജി കെ ചിത്ര സംയോജനം, ഓം പ്രകാശ് ഛായാഗ്രാഹകനും. ചിത്രം ജൂലൈ ഒന്നിന് പ്രദർശനത്തിനെത്തുമെന്നാണ് റിപ്പോർട്ട്.


Nivin Pauly and Alphonse Puthren: ഇതാണ് നിവിൻ പോളിയുടെ ആദ്യ ആൽബം, എഡിറ്റ് ചെയ്ത ആളെയും നിങ്ങൾക്കറിയാം, ഒന്ന് കണ്ട് നോക്കൂ


വിനീത് ശ്രീനിവാസന്റെ മലർവാടി ആർട്ട്സ് ക്ലബ് എന്ന ചിത്രത്തിലൂടെ എത്തി പ്രേക്ഷക മനസ് കീഴടക്കിയ താരമാണ് നിവിൻ പോളി. വളരെ പെട്ടെന്ന് തന്നെ മുൻനിര നായകൻ എന്ന തലത്തിലേക്ക് നിവിൻ പോളി ഉയർന്നു. ഏറ്റെടുത്ത കഥാപാത്രങ്ങൾ ​ഗംഭീരമാക്കി കൊണ്ടായിരുന്നു നിവിന്റെ പിന്നീടുള്ള യാത്ര. കോമഡി, സീരിയസ്, റൊമാൻസ് തുടങ്ങി എല്ലാ റോളുകളും അനായാസം കൈകാര്യം ചെയ്യാൻ നിവിന് പ്രത്യേക കഴിവുണ്ടായിരുന്നു. നിവിന്റെ ആദ്യ ചിത്രം മലർവാടി ആർട്ട്സ് ക്ലബ് ആണ്. എന്നാൽ നിവിൻ ആദ്യം ക്യാമറയ്ക്ക് മുന്നിലെത്തിയത്. ഒരു വീഡിയോ ആൽബത്തിലൂടെയാണ്. അധികം ആരും കണ്ടിട്ടുണ്ടാകില്ല ഈ ആൽബം. 


2003ൽ ഇറങ്ങിയ ഒലിവ് എന്ന മ്യൂസിക്കൽ ആൽബത്തിലെ ഓർമകളിൽ എന്ന് തുടങ്ങുന്ന ഗാനം ആണ് നിവിൻ പോളിയുടെ ആദ്യ വീഡിയോ ആൽബം. നിവിൻ തന്റെ കോളേജ് പഠന കാലത്ത് അഭിനയിച്ച ആൽബമാണിത്. ഈ ആൽബത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഇതിന്റെ എഡിറ്റിം​ഗ് ചെയ്തിരിക്കുന്നത് പ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകൻ അൽഫോൻസ് പുത്രനാണ്. നേരം, പ്രേമം തുടങ്ങിയ ചിത്രങ്ങളിലൂടെ ആരാധകരെ നേടിയ അൽഫോൻസ് പുത്രനാണ് നിവിന്റെ ഈ വീഡിയോ ആൽബത്തിന്റെ എഡിറ്റിം​ഗ് നിർവഹിച്ചിരിക്കുന്നത്. 


ഒരു കൂട്ടം ചെറുപ്പക്കാരുടെ സംരംഭം ആയിരുന്നു ഒലിവ് എന്ന മ്യൂസിക് ആൽബം. ഒരു പ്രൊഫഷണൽ മ്യൂസിക് ഡയറക്ടറോട് കിടപിടിക്കുന്ന തരത്തിലുള്ള ഓർക്കസ്ട്രേഷൻ ആണ് ഈ പാട്ടിന് ഇവർ നൽകിയിരിക്കുന്നത്. നിവിനും അൽഫോൻസും ഇന്ന് പ്രശസ്തരാണെങ്കിലും ഈ ആൽബത്തിന്റെ പിന്നണിയിൽ പ്രവർത്തിച്ച മറ്റുള്ളവർ ഇന്ന് എവിടെയെന്ന് പോലും അറിയില്ല. നിവിൻ പോളി, അൽഫോൻസ് പുത്രൻ കൂട്ടുകെട്ടിൽ ഇറങ്ങിയ നേരം, പ്രേമം എന്നീ ചിത്രങ്ങൾ സൂപ്പർഹിറ്റുകളായിരുന്നു. പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ച ചിത്രങ്ങളായിരുന്നു ഇവ രണ്ടും. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.