തോർ ലവ് ആൻഡ് തണ്ടർ ട്രൈലർ; ആരാധകർ ഏറ്റവും കൂടുതൽ തവണ കണ്ടത് ക്രിസ് ഹെമ്സ്വർത്തിന്റെ നഗ്ന ദൃശ്യം
ക്രിസ് ഹെമ്സ്വർത്ത് നായകനാകുന്ന തോർ ലവ് ആൻഡ് തണ്ടർ എന്ന ചിത്രത്തിന്‍റെ ട്രൈലർ കഴിഞ്ഞ ആഴ്ച്ച പുറത്ത് വന്നിരുന്നു. ആരാധകർ വളരെയധികം കാത്തിരുന്ന ഈ ചിത്രത്തിന്‍റെ ട്രൈലർ പുറത്ത് വന്നത് മുതൽ യൂട്യൂബിൽ പുതിയ റെക്കോർഡുകൾ സൃഷ്ടിക്കുന്നു. ട്രൈലർ പുറത്തിറങ്ങി ഒരു മണിക്കൂറിനുള്ളിൽ 2 മില്ല്യണിൽ അധികം ആളുകളാണ് ട്രൈലർ കണ്ടത്. ഇപ്പോൾ ഈ ട്രൈലറുമായി ബന്ധപ്പെട്ട് വളരെയധികം കൗതുകമുണ്ടാക്കുന്ന ഒരു വസ്തുത പുറത്ത് വന്നിരിക്കുകയാണ്. 2 മിനിറ്റ് 16 സെക്കന്‍റ് ഉള്ള ട്രൈലറിൽ ക്രിസ് ഹെമ്സ്വർത്ത് പൂർണ്ണ നഗ്നനായി നിൽക്കുന്ന രംഗമാണ് ഏറ്റവും കൂടുതൽ ആളുകൾ ട്രൈലറിൽ ആവർത്തിച്ച് കണ്ട രംഗം.
ക്രിസ് ഹെമ്സ്വർത്ത് നായകനാകുന്ന തോർ ലവ് ആൻഡ് തണ്ടർ എന്ന ചിത്രത്തിന്‍റെ ട്രൈലർ കഴിഞ്ഞ ആഴ്ച്ച പുറത്ത് വന്നിരുന്നു. ആരാധകർ വളരെയധികം കാത്തിരുന്ന ഈ ചിത്രത്തിന്‍റെ ട്രൈലർ പുറത്ത് വന്നത് മുതൽ യൂട്യൂബിൽ പുതിയ റെക്കോർഡുകൾ സൃഷ്ടിക്കുന്നു. ട്രൈലർ പുറത്തിറങ്ങി ഒരു മണിക്കൂറിനുള്ളിൽ 2 മില്ല്യണിൽ അധികം ആളുകളാണ് ട്രൈലർ കണ്ടത്. ഇപ്പോൾ ഈ ട്രൈലറുമായി ബന്ധപ്പെട്ട് വളരെയധികം കൗതുകമുണ്ടാക്കുന്ന ഒരു വസ്തുത പുറത്ത് വന്നിരിക്കുകയാണ്. 2 മിനിറ്റ് 16 സെക്കന്‍റ് ഉള്ള ട്രൈലറിൽ ക്രിസ് ഹെമ്സ്വർത്ത് പൂർണ്ണ നഗ്നനായി നിൽക്കുന്ന രംഗമാണ് ഏറ്റവും കൂടുതൽ ആളുകൾ ട്രൈലറിൽ ആവർത്തിച്ച് കണ്ട രംഗം.
കോമിക്ബുക്ക് ഡോട് കോം എന്ന വെബ്സൈറ്റാണ് ഈ വിവരം പുറത്ത് വിട്ടത്. തോർ ലവ് ആൻഡ് തണ്ടർ എന്ന ചിത്രത്തിൽ തോർ എന്ന കഥാപാത്രമായാണ് ക്രിസ് ഹെംസ്വർത്ത് അഭിനയിക്കുന്നത്. ട്രൈലറിൽ ഒളിമ്പിയ എന്ന ഗ്രഹത്തിൽ വച്ച് സീയസ് എന്ന ദൈവം തോറിനെ ബന്ധനസ്തനാക്കി നിർത്തി അയാളെ വിവസ്ത്രനാക്കുന്നു. പൂർണ്ണ നഗ്നനായ തോർ തന്‍റെ സിക്സ് പാക്ക് കാണിച്ച് നിൽക്കുന്ന രംഗമാണ് ഇപ്പോൾ ആരാധകരുടെ മനം കവർന്നിരിക്കുന്നത്. ട്രൈലറിൽ 2 മിനിറ്റ് ടൈം സ്റ്റാംപാണ് ഏറ്റവും കൂടുതൽ തവണ റിപ്പീറ്റ് ചെയ്ത് കണ്ടിരിക്കുന്നത് എന്ന് മനസ്സിലാക്കി ആ രംഗം ഏതാണെന്ന് പരിശോധിച്ചപ്പോഴാണ് മാർവൽ സ്റ്റുഡിയോസും ആരാധകരും ഒരുപോലെ ഞെട്ടിപ്പോയത്.
ട്രൈലറിൽ ഏറ്റവും കൂടുതൽ പേർ ആവർത്തിച്ച് കണ്ട രണ്ടാമത്തെ രംഗം ക്രിസ്റ്റ്യൻ ബെയ്ൽ അവതരിപ്പിച്ച ഗോർ ദി ഗോഡ്ബച്ചർ എന്ന കഥാപാത്രത്തെ സ്ക്രീനിൽ കാണിക്കുമ്പോൾ ആണ്. ക്രിസ്റ്റ്യൻ ബെയ്ലിന്‍റെ കഥാപാത്രത്തിന്‍റെ ലുക്ക് ട്രൈലർ റിലീസ് ചെയ്തതോടെയാണ് എല്ലാപേരും കാണുന്നത്. ചിത്രത്തിന്‍റെ പോസ്റ്ററിലോ ടീസറിലോ ഗോർ ദി ഗോഡ്ബച്ചർ എന്ന കഥാപാത്രത്തിന്‍റെ ലുക്ക് പുറത്ത് വിട്ടിരുന്നില്ല. അതുകൊണ്ട് തന്നെ ചിത്രത്തിന്‍റെ ട്രൈലർ റിലീസ് ചെയ്തതോടെ ക്രിസ്റ്റ്യൻ ബെയ്ലിന്‍റെ കഥാപാത്രം ആരാധകർക്കിടയിൽ വലിയ ചർച്ചാ വിഷയമായിരുന്നു.
മാർവൽ സിനിമാറ്റിക് യൂണിവേഴ്സിലെ തോറിന്‍റെ നാലാമത്തെ ചിത്രമാണ് തോർ ലവ് ആന്‍റ് തണ്ടർ. ടൈക വൈറ്റിറ്റിയാണ് ചിത്രത്തിന്‍റെ സംവിധാനം. തോറിന്‍റെ മൂന്നാം ഭാഗമായ തോർ റാഗ്നറോക്കും ടൈക വൈറ്റിറ്റിയാണ് സംവിധാനം ചെയ്തത്. തോർ ചിത്രങ്ങളിൽ അന്ന് വരെ പുറത്ത് വന്നതിൽ ഏറ്റവും മികച്ച അഭിപ്രായങ്ങൾ നേടി വലിയ ബോക്സ് ഓഫീസ് വിജയമായി ഈ ചിത്രം മാറി. തോർ റാഗ്നറോക്കിന്‍റെ ഈ വലിയ വിജയം കാരണം നാലാം ഭാഗം സംവിധാനം ചെയ്യാനും മാർവൽ സ്റ്റുഡിയോസ്, ടൈക വൈറ്റിറ്റിയെ തെരഞ്ഞെടുത്തു.
Read Also: L2 Empuraan: എമ്പുരാൻ ഉടൻ എത്തുമോ? സൂചന നൽകി പൃഥ്വിരാജ്
2019 ലെ സാൻഡിയാഗോ കോമിക് കോണിലാണ് തോർ ലവ് ആന്‍റ് തണ്ടറിന്‍റെ ടൈറ്റിൽ പ്രഖ്യാപിച്ചത്. തോർ ദി ഡാർക്ക് വേൾഡിന് ശേഷം നതാലി പോർട്ട്മാൻ തോറിന്‍റെ കാമുകിയായ ജെയിൻ ഫോസ്റ്ററായി തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ഈ സിനിമയിൽ ആദ്യമായി മൈറ്റി തോർ ആയാണ് നതാലി പോർട്ട്മാൻ അഭിനയിക്കുന്നത്. ജെയിൻ ഫോസ്റ്റർ എന്ന കഥാപാത്രം എങ്ങനം മൈറ്റി തോർ ആയി മാറി എന്നത് ആരാധകർക്കിടയിൽ വലിയ ചോദ്യ ചിഹ്നമായി നിലനിൽക്കുന്നുണ്ട്.
ക്രിസ് ഹെമ്സ്വർത്തിനും നതാലി പോർട്ട്മാനും പുറമേ ടെസ്സ ടോംപ്സൺ അവതരിപ്പിക്കുന്ന വാൽക്കറി എന്ന കഥാപാത്രവും ഗാർഡിയൻസ് ഓഫ് ദി ഗാലക്സി എന്ന സൂപ്പർ ഹീറോ ഗ്രൂപ്പിലെ അംഗങ്ങളും തോർ ലവ് ആന്‍റ് തണ്ടർ എന്ന ചിത്രത്തിൽ എത്തുന്നുണ്ട്. ജൂലെ 8 നാണ് ചിത്രം പുറത്തിറങ്ങുന്നത്. ഡോക്ടർ സ്ട്രെയ്ഞ്ച് ഇൻ ദി മൾട്ടീവേഴ്സ് ഓഫ് മാഡ്നസിന് ശേഷം ഈ വർഷം പുറത്തിറങ്ങുന്ന മാർവൽ സിനിമാറ്റിക് യൂണിവേഴ്സിലെ ചിത്രമായ തോർ ലവ് ആന്‍റ് തണ്ടർ എന്ന ചിത്രത്തിന് വലിയ പ്രതീക്ഷയാണ് ആരാധകരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...