Gopi Sundar Amrutha Suresh : 'ഒരു പണിയുമില്ലാത്തവർക്ക് പുട്ടും മുട്ട കറിയും സമർപ്പിർക്കുന്നു'; പുതിയ ചിത്രം പങ്കുവച്ച് ഗോപി സുന്ദറും അമൃത സുരേഷും

Gopi Sundar Amrutha Suresh Relationship നിരവധി പേർ ഇവരുടെ ബന്ധം അനുകൂലിക്കുമ്പോൾ അതേപോലെ തന്നെ വിമർശനങ്ങളുമായി എത്തുന്ന കമന്റും ഇവരുടെ പോസ്റ്റിന് താഴെ പ്രത്യക്ഷപ്പെടാറുണ്ട്. അവർക്കുള്ള മറുപടിയാണ് ഗോപി സുന്ദർ ഇന്ന് മെയ് 31ന് പങ്കുവച്ച് പോസ്റ്റിൽ കുറിച്ചിരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : May 31, 2022, 02:39 PM IST
  • നിരവധി പേർ ഇവരുടെ ബന്ധം അനുകൂലിക്കുമ്പോൾ അതേപോലെ തന്നെ വിമർശനങ്ങളുമായി എത്തുന്ന കമന്റും ഇവരുടെ പോസ്റ്റിന് താഴെ പ്രത്യക്ഷപ്പെടാറുണ്ട്.
  • അവർക്കുള്ള മറുപടിയാണ് ഗോപി സുന്ദർ ഇന്ന് മെയ് 31ന് പങ്കുവച്ച പോസ്റ്റിൽ കുറിച്ചിരിക്കുന്നത്.
Gopi Sundar Amrutha Suresh : 'ഒരു പണിയുമില്ലാത്തവർക്ക് പുട്ടും മുട്ട കറിയും സമർപ്പിർക്കുന്നു'; പുതിയ ചിത്രം പങ്കുവച്ച് ഗോപി സുന്ദറും അമൃത സുരേഷും

കൊച്ചി : പ്രണയം ഔദ്യോഗികമായി വെളിപ്പെടുത്തിയില്ലെങ്കിലും സംഗീത സംവിധായകൻ ഗോപി സുന്ദറും അമൃത സുരേഷും പ്രണയത്തിലാണെന്നുള്ള ചർച്ച സോഷ്യൽ മീഡിയയിൽ സജീവാണ്. കഴിഞ്ഞ കുറച്ച ദിവസങ്ങളിലായി തുടർച്ചയായി ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ച് താരങ്ങളോട് ആരാധകർ പ്രണയത്തിലാണോ എന്ന ചോദ്യങ്ങളാണ് ഉയർത്തുന്നത്. നിരവധി പേർ ഇവരുടെ ബന്ധം അനുകൂലിക്കുമ്പോൾ അതേപോലെ തന്നെ വിമർശനങ്ങളുമായി എത്തുന്ന കമന്റും ഇവരുടെ പോസ്റ്റിന് താഴെ പ്രത്യക്ഷപ്പെടാറുണ്ട്. അവർക്കുള്ള മറുപടിയാണ് ഗോപി സുന്ദർ ഇന്ന് മെയ് 31ന് പങ്കുവച്ച പോസ്റ്റിൽ കുറിച്ചിരിക്കുന്നത്. 

"ഒരു പണിയുമില്ലാതെ മറ്റുള്ളവരുടെ വ്യക്തിജീവിതത്തെ കുറിച്ച് അഭിപ്രായം വിലയിരുത്തലും നടത്തുന്നവർക്ക് ഞങ്ങൾ ഈ പുട്ടും മുട്ട കറിയും സമർപ്പിക്കുന്നു" എന്ന കുറിപ്പും നൽകിയാണ് ഗോപി സുന്ദർ അമൃതയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചത്. 

ALSO READ : Viral: രണ്ടാളും നല്ല ഹാപ്പി, ഇത് കണ്ടിട്ട് അസഹിഷ്ണുത തോന്നുണ്ടോ??അപ്പുറത്ത് മാറി നിന്ന് ചൊറിഞ്ഞാൽ മതി

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Gopi Sundar Official (@gopisundar__official)

കഴിഞ്ഞ ദിവസം സംഗീത സംവിധായകന്റെ പിറന്നാൾ ദിവസം അമൃതയും ഗോപി സുന്ദറും മകൾ അവന്തികയ്ക്കൊപ്പം (പാപ്പു) ക്ഷേത്രം സന്ദർശനം നടത്തിയ ചിത്രം ഗായിക തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവക്കുകയും ചെയ്തു.

രണ്ട് ദിവസം മുമ്പാണ് ഇരുവരും തമ്മിൽ പ്രണിയത്തിലാണെന്നുള്ള സംശയത്തിന് വഴിവെച്ചുകൊണ്ടുള്ള സോഷ്യൽ മീഡിയ പോസ്റ്റ് ഉടലെടത്തത്. "പിന്നിട്ട കാതങ്ങൾ മനസ്സിൽ കുറിച്ച് അനുഭവങ്ങളുടെ കനൽവരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്…" എന്ന അടികുറുപ്പോടെ സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റിലൂടെയാണ് ഇരുവരും തങ്ങൾ പ്രണയത്തിലാണെന്ന് തങ്ങളുടെ ആരാധകർക്ക് സൂചന നൽകിയത്.

ALSO READ : 'My Power Bank.., ഗ്ലാമറസ് ലുക്കിൽ അഭയ ഹിരണ്മയി, ചിത്രങ്ങൾ പങ്കുവെച്ച് ഗോപി സുന്ദർ

ആദ്യ ഭാര്യയുമായി വേർപിരിഞ്ഞ ഗോപി സുന്ദർ കഴിഞ്ഞ 9 വർഷത്തോളായി ഗായിക അഭയ ഹിരണ്മയിയുമായി ലിവിങ് റിലേഷനിലാണ്. പല പൊതുപരിപാടികളിലും അഭയയും ഗോപിയും ഒരുമിച്ച് പങ്കെടുത്തിട്ടുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. എന്നാൽ അടുത്തിടെയായി ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ പ്രത്യക്ഷപ്പെടുന്നില്ലായിരുന്നു. ഏറ്റവും അവസാനമായി 2021 ഓഗസ്റ്റിലാണ് ഗോപി സുന്ദറും അഭയയുമായിട്ടുള്ള ചിത്രം സംഗീത സംവിധായകൻ ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുള്ളത്.

ഐഡിയ സ്റ്റാർ സിങ്ങറിലൂടെ സുപരിചിതയായ ഗായികയാണ് അമൃത സുരേഷ്. നടൻ ബാല 2010ൽ അമൃതയെ വിവാഹം ചെയ്തിരുന്നു. എന്നാൽ 2019ൽ ഇരുവരും വിവാഹ ബന്ധം വേർപെടുത്തി. ആ ബന്ധത്തിൽ അവന്തിക എന്ന് പേരുളള ഒരു മകളുണ്ട്. 2021 സെപ്റ്റംബറിലാണ് ബാല രണ്ടാമത് വിവാഹം ചെയ്യുന്നത്. തൃശ്ശൂർ കുന്നംകുളം സ്വദേശി എലിസബത്തിനെയാണ് ബാല രണ്ടാമത് വിവാഹം ചെയ്യുന്നത്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News