മലയാള സിനിമ മേഖലയ്ക്ക് അവിസ്മരണീയമായ കഥാപാത്രങ്ങൾ സംഭാവന ചെയ്ത, ചെയ്ത് കൊണ്ടിരിക്കുന്ന നടനാണ് മോഹൻലാൽ. 1978 ൽ വെള്ളിത്തിരയിൽ എത്തിയ അദ്ദേഹം മലയാള സിനിമയ്ക്ക് സമ്മാനിച്ച കഥാപാത്രങ്ങൾ അനവധിയാണ്. ആദ്യ വർഷങ്ങളിൽ  പരാജയം എന്താണെന്ന്  അദ്ദേഹം അറിഞ്ഞിട്ടില്ല.  എന്നാൽ ക്രമേണ അദ്ദേഹത്തിൻറെ ചിത്രങ്ങളും പരാജയപ്പെടാൻ ആരംഭിച്ചിരുന്നു. അങ്ങനെ പരാജയപ്പെട്ട ചിത്രങ്ങളിൽ ചിലത് നോക്കാം. 


COMMERCIAL BREAK
SCROLL TO CONTINUE READING

1) കൂതറ (imdb rating : 5.2)


മൂന്ന് എഞ്ചിനീറിങ് വിദ്യാർഥികളുടെ കഥ പറയുന്ന ചിത്രമാണ് കൂതറ. ജീവിതത്തി യാതൊരു കാഴ്ചപ്പാടും ഇല്ലാതിരുന്ന ഇവർക്ക് ജീവിതത്തിന്റെ അർദ്ധം മനസിലാക്കി കൊടുക്കുന്ന കഥാപാത്രമായി ആണ് മോഹൻലാൽ എത്തുന്നത്. ശ്രീനാഥ് രാജേന്ദ്രനാണ് ചിത്രം സംവിധാനം ചെയ്തത്. 


ALSO READ: Rahman about Mohanlal | 'വല്യേട്ടനായി ലാലേട്ടൻ'; മോഹൻലാലിനെ കുറിച്ച് ഹൃദയത്തിൽ തൊടുന്ന കുറിപ്പുമായി റഹ്മാൻ



2) സാഗർ ഏലിയാസ് ജാക്കി റീലോഡ്ഡ് (imdb rating : 5.2)


2009 ൽ പുറത്തിറങ്ങിയ ചിത്രമാണ് സാഗർ ഏലിയാസ് ജാക്കി റീലോഡ്ഡ്. അമൽ നീരദ് സംവിധാനം ചെയ്ത ചിത്രത്തിൽ അണ്ടർവേൾഡ് ഡോൺ ആയി ആണ് മോഹൻലാൽ എത്തിയത്. 1987 ൽ പുറത്തിറങ്ങിയ ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം ഭാഗമായിരുന്നു ഇത്.


3) Mr ഫ്രോഡ് (imdb rating : 4.6 )


2014 ലാണ് ചിത്രം പുറത്തിറങ്ങിയത. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ബി ഉണ്ണി കൃഷ്ണനാണ്. ഒരു കൊട്ടാരത്തിലെ സ്വത്തുക്കളുടെ പേരിലുള്ള തർക്കവും, അതിനെ ചുറ്റിപ്പറ്റിയുള്ള സംഭവങ്ങളുമാണ് ചിത്രത്തിൻറെ പ്രമേയം.


ALSO READ: Minnal Murali Song | റിലീസിന് ഇനി ദിവസങ്ങൾ മാത്രം ശേഷിക്കെ മിന്നൽ മുരളിയിലെ പുതിയ ​ഗാനം പുറത്തിറക്കി


 


4) രസം (imdb rating : 3.9)


അധികം ജനശ്രദ്ധ ലഭിക്കാത്ത, പലർക്കും അറിയാത്ത ഒരു ചിത്രമാണ് രസം. 2015 ലാണ് ചിത്രം റിലീസ് ചെയ്തത്. ഓർ കളയാന് സദ്യയെയും അതിനെ ചുറ്റി പറ്റിയുള്ള  സംഭവങ്ങളെയും കുറിച്ചുള്ള ചിത്രമാണ് രസം. ചിത്രം സംവിധാനം ചെയ്തത് രാജീവ് നാഥാണ്.


5) പെരുച്ചാഴി  (imdb rating : 3.9)


2014 ൽ പുറത്തിറങ്ങിയ പൊളിറ്റിക്കൽ സറ്റയർ ചിത്രമാണ് പെരുച്ചാഴി. അരുൺ വൈദ്യനാഥനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. കാലിഫോർണിയ സ്റ്റേറ്റ് ഗവർണർ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മുഖ്യ രാഷ്ട്രീയ ഉപദേഷ്ടാവായി എത്തുന്ന കഥാപാത്രമാണ് മോഹൻലാലിന്റേത്.  


6) അലക്സാണ്ടർ ദി ഗ്രേറ്റ് (imdb rating : 3.6 )


2010 ൽ പുറത്തിറങ്ങിയ ചിത്രത്തിൽ സ്വത്ത് തര്ക്കം തന്നെയാണ് പ്രധാന പ്രമേയം. 1988 ൽ പുറത്തിറങ്ങിയ അമേരിക്കൻ ചിത്രമായ റൈൻ മാനിൽ നിന്ന് പ്രചോദനം ഉൾകൊണ്ട് നിർമ്മിച്ചിരിക്കുന്ന ചിത്രമാണ് അലക്‌സാണ്ടർ ദി ഗ്രേറ്റ്. ചിത്രത്തിൽ ബാലയും കേന്ദ്ര കഥാപാത്രമായി എത്തുന്നുണ്ട്.


ALSO READ: Kurup 2nd Part : കുറുപ്പിന് രണ്ടാം ഭാഗം എത്തുന്നോ? അലക്‌സാണ്ടറിന്റെ ടീസർ പങ്ക് വെച്ച് ദുൽഖർ


7) കാണ്ഡഹാർ (imdb rating : 3.5) 


പലവട്ടം ഹിറ്റ് ചിത്രങ്ങൾക്ക് കാരണമായ മേജർ മഹാദേവന്റെ മൂന്നാമത്തെ ചിത്രമായിരുന്നു കാണ്ഡഹാർ. ചിത്രം 2010 ലാണ് പുറത്തിറങ്ങിയത്. അന്തരാഷ്ട്ര തലത്തിൽ തീവ്രവാദത്തിനെതിരെ പൊരുതുന്നതാണ് ചിത്രത്തിൻറെ പ്രമേയം


8) കാസനോവ (imdb rating : 3.4)


തന്റെ കാമുകിയുടെ മരണത്തിന് പ്രതികാരം ചോദിക്കാൻ എത്തുന്ന ഒരു പ്ലേ ബോയുടെ കഥയാണ് ചിത്രം പറയുന്നത്. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ചിത്രം 2012 ലാണ് റിലീസ് ചെയ്തത്. ശ്രിയ ശരണും ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി എത്തുന്നുണ്ട്.


9) ഏഞ്ചൽ ജോൺ (imdb rating : 2.6 )


ചിത്രത്തിൽ മാലാഖയായി ആണ് മോഹൻലാൽ എത്തിയത്. ചിത്രത്തിൽ യാതൊരു  ലക്ഷ്യവും ഇല്ലാത്ത ചെറുപ്പക്കാരന്റെ ജീവിതം മാറ്റി മറിയ്ക്കുന്ന മാലാഖയാണ് മോഹൻലാൽ. എസ്എൽ പുരം ജയസൂര്യയാണ് ചിത്രം സംവിധാനം ചെയ്തത്.


10) ഭഗവാൻ (imdb rating : 2.3 )


കേരളത്തിന്റെ ആഭ്യന്തര മന്ത്രിയെയും മൂന്ന് കുട്ടികളെയും തീവ്രവാദികൾ തട്ടി കൊണ്ട് പോകുകയും തുടർന്നുള്ള സംഭവങ്ങളുമാണ് ചിത്രത്തിൻറെ പ്രമേയം. ചിത്രം സംവിധാനം ചെയ്തത് പ്രശാന്ത് മാമ്പുള്ളിയാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.