Kochi : വൻ വിജയം നേടിയ ചിത്രം കുറുപ്പിന് രണ്ടാം ഭാഗം (Kurup 2nd Part) എത്തുന്നുവെന്ന് സൂചന. ചിത്രത്തിൻറെ അവസാന ഭാഗത്തിൽ കുറുപ്പ് അലക്സാണ്ടർ (Alexander) ആയി മാറുന്നതായി കാണിച്ചിരുന്നു. അതിനോടനുബന്ധിച്ച് കുറുപ്പിന് രണ്ടാം ഭാഗം ഉണ്ടാകുമെന്ന് അഭ്യൂഹങ്ങളും വന്നിരുന്നു. ഇപ്പോൾ ഈ സംശയം ബലപ്പെടുത്തിയിരിക്കുകയാണ് ദുൽഖർ സൽമാൻ.
അലെക്സാണ്ടർ എന്ന കഥാപാത്രത്തിന്റെ ഒരു ചെറിയ ടീസർ വീഡിയോ ദുൽഖർ തന്റെ ഫേസ്ബുക്ക് പേജിൽ പങ്ക് വെച്ചു. കുറുപ്പിന്റെ രണ്ടാം ഭാഗത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടായേക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പിന്റെ കഥ പറഞ്ഞ സിനിമ ബോക്സ് ഓഫിസിൽ വൻ വിജയമാണ് നേടിയത്.
ALSO READ: Kurup on Netflix | നെറ്റ്ഫ്ലിക്സിൽ നിശബദ്നായി 'കുറുപ്പ്' എത്തി; തൊട്ടുപിന്നാലെ ടെലിഗ്രാമിൽ വ്യാജനും
അതേസമയം കുറുപ്പ് ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിൽ (Netflix) പ്രദർശനം ആരംഭിച്ചു. 80 കോടിയിലധികം വേൾഡ് വൈഡ് കളക്ഷനുമായി (WorldWide Collection) കുതിക്കുന്ന കുറുപ്പ് ഡിസംബർ 17ന് നെറ്റ്ഫ്ലിക്സിൽ എത്തുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും സർപ്രൈസായിട്ട് സ്ട്രീമിങ് ആരംഭിക്കുകയായിരുന്നു.
നവംബർ 12 നാണ് ചിത്രം റിലീസിനെത്തിയത്. ബോക്സ്ഓഫീസിൽ ഏകദേശം 75 കോടി രൂപയാണ് കുറുപ്പ് നേടിയത് നാല് ദിവസം കൊണ്ട് അമ്പത് കോടി ക്ലബിൽ ചിത്രം കേറിയിരുന്നു. കോവിഡ് രണ്ടാം തരംഗത്തി ശേഷം തിയേറ്ററിൽ വൻ വിജയം നേടിയ ചിത്രമാണ് കുറുപ്പ്. ആദ്യ ദിനത്തിൽ മാത്രം ചിത്രം നേടിയത് ആറ് കോടി മുപ്പത് ലക്ഷം ഗ്രോസ് കളക്ഷനായിരുന്നു.
ദുൽഖർ സൽമാന്റെ ആദ്യചിത്രമായ സെക്കൻഡ് ഷോ ഒരുക്കിയ ശ്രീനാഥ് രാജേന്ദ്രൻ ആണ് കുറുപ്പ് സംവിധാനം ചെയ്തിരിക്കുന്നത്. നെറ്റ്ഫ്ലിക്സിൽ ഡയറക്ടറ്റ് ഒടിടി റിലീസ് ചെയ്യുവാൻ റെക്കോർഡ് തുകയുടെ ഓഫറാണ് ചിത്രത്തിന് ലഭിച്ചത്. എങ്കിലും ആ ഓഫറുകളെ അവഗണിച്ച് ചിത്രം തിയേറ്ററുകളിൽ തന്നെ പ്രദർശനത്തിന് എത്തിക്കുവാൻ തീരുമാനിക്കുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...