2022-ൽ ഏറ്റവും അധികം പേർ ഗൂഗിളിൽ തിരഞ്ഞ സിനിമകളുടെ വിവരങ്ങൾ ഗൂഗിൾ പുറത്ത് വിട്ടു.  ഒന്നാം സ്ഥാനത്ത് ആയാൻ മുഖർജി സംവിധാനം ചെയ്ത ബ്രഹ്മാസ്ത്രയാണുള്ളത്. രൺബീർ കപൂർ, അയാൻ മുഖർജി, കരൺ ജോഹർ, അപൂർവ്വ മേത്ത, ഹിരോ ജോഹർ, നമിത് മൽഹോത്ര, മാരീജിക് ഡിസൂസ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സെപ്റ്റംബർ 9-നാണ് ചിത്രം റീലീസ് ചെയ്തത്. 400 കോടിയിൽ നിർമ്മിച്ച ചിത്രത്തിൻറെ ബോക്സോഫീസ് കളക്ഷൻ 431 കോടിയെന്നാണ് റിപ്പോർട്ട് അതിനർഥം തീയ്യേറ്ററുകളിൽ ചിത്രത്തിന് കാര്യമായ നേട്ടം ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല.


COMMERCIAL BREAK
SCROLL TO CONTINUE READING

രണ്ടാമതായി ഏറ്റവും അധികം പേർ തിരഞ്ഞ സിനിമ സൂപ്പർ ഹിറ്റ് ചിത്രം കെജിഎഫ്-2 ആണ്. വെറും 100 കോടിയിൽ നിർമ്മിച്ച ചിത്രത്തിൻറെ ബോക്സോഫീസ് കളക്ഷൻ 1250 കോടിയാണ്. പ്രശാന്ത് നീൽ രചനയും സംവിധാനവും ചെയ്ത സിനിമയിൽ യഷ്, സഞ്ജയ് ദത്ത്, രവീണ ടാൻഡൻ, ശ്രീനിധി ഷെട്ടി,പ്രകാശ് രാജ്, അർച്ചന ജോയിസ്, മാളവിക എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. വിജയ് കിരങ്ങാണ്ടൂർ നിർമ്മിച്ച ചിത്രത്തിൽ സംഗീതം നൽകിയിരിക്കുന്നത് രവി ബാസ്രൂർ ആണ്. ഏപ്രിൽ 14-നായിരുന്നു ചിത്രം റിലീസ് ചെയ്തത്.


ALSO READ: Thankam Movie : ബിജുമേനോനും വിനീത് ശ്രീനിവാസനും ഒന്നിക്കുന്നു ഒപ്പം കൊച്ചു പ്രേമനും; "തങ്കം" ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററെത്തി


വിവാദങ്ങളുയർത്തിയെങ്കിലും കാശ്മീർ ഫയൽ ബോക്സോഫീസിൽ വലിയ വിജയമായിരുന്നു. അനുപം ഖേർ, ദർശൻ കുമാർ, പല്ലവി ജോഷി, ഭാഷ സുബ്ലി, ചിന്മയ് മാന്ദേക്കർ എന്നിങ്ങനെ നിരവധി പേരാണ് ചിത്രത്തിൽ അഭിനയിച്ചത്. വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ചിത്രത്തിൻറെ നിർമ്മാണ് അഭിഷേക് അഗർവാൾ ആർട്സ്, സീ സ്റ്റുഡിയോ, അയാം ബുദ്ധ, വിവേക് അഗ്നിഹോത്രി ക്രിയേറ്റസ് എന്നിനവർ ചേർന്നാണ്. ചിത്രത്തിൻറെ നിർമ്മാണവും സീ സ്റ്റുഡിയോസ് ആണ്.


എസ് എസ് രാജമൌലി കഥയു തിരക്കഥയും നിർവ്വഹിച്ച ബോക്സോഫീസ് ഹിറ്റായിരുന്നു ആർ ആർ ആർ. വി വിജയേന്ദ്ര പ്രസാദിൻറെ കഥക്ക് നിർമ്മാണം ഡിവിവി ധനയ്യ ആയിരുന്നു. എൻടി രാമറാവു ജൂനിയർ, രാം ചരൺ, അജയ് ദേവ്ഗൺ,ആലിയ ഭട്ട്, ശ്രീയ ശരൺ, സമുദ്രക്കനി, എന്നിങ്ങനെ വലിയ താര നിരയാണ് ചിത്രത്തിൽ അണി നിരക്കുന്നത്.  550 കോടിയിൽ നിർമ്മിച്ച ചിത്രത്തിൻറെ ബോക്സോഫീസ് നേട്ടം 1200 കോടിയാണ്.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ