ടൊവീനോ കോവിഡ് നെഗറ്റീവായി,പ്രശ്‌നങ്ങളൊന്നും ഇല്ലാത്തത് ഭാഗ്യമായി കരുതുന്നുവെന്ന് താരം
ഏപ്രിൽ 15നാണ് ടൊവീനോ കോവിഡ് പോസിറ്റീവായത് തുടർന്ന് വീട്ടിൽ നിരീക്ഷണത്തിലേക്ക് മാറുകയായിരുന്നു
ഏഴ് ദിവസങ്ങൾക്ക് ശേഷം താൻ കോവിഡ് (Covid19) നെഗറ്റീവ് ആയ വിവരം സമൂഹ മാധ്യമങ്ങളിൽ പങ്ക് വെച്ച് നടൻ ടൊവീനോ തോമസ്. ഏപ്രിൽ 15നായിരുന്നു താൻ കോവിഡ് പോസിറ്റീവായ വിവരം അദ്ദേഹം ട്വിറ്ററിൽ പങ്കുവെച്ചത് തുടർന്ന് വീട്ടിൽ നിരീക്ഷണത്തിലേക്ക് മാറുകയായിരുന്നു.
എനിക്ക് കൊവിഡ് ഭേദമായി. എല്ലാവരുടെയും സ്‌നേഹത്തിനും, പിന്തുണയ്ക്കും നന്ദി. നിലവില്‍ എനിക്ക് യാതൊരു പ്രശ്‌നവുമില്ല. പക്ഷെ എല്ലാവരുടെയും അവസ്ഥ അങ്ങനെയല്ലെന്ന് എനിക്ക് അറിയാം. രോഗം ഭേദമായതിന് ശേഷം പ്രശ്‌നങ്ങളൊന്നും ഇല്ലാത്തത് ഞാന്‍ ഭാഗ്യമായി കരുതുന്നു. അതിനാല്‍ എല്ലാവരും സുരക്ഷിതരായി തന്നെ ഇരിക്കുക എന്നാണ് ടൊവീനോ (Tovino Thomas) ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചത്.
ALSO READ : Shang-Chi And The Legend of The Ten Rings : മാർവലിന്റെ ആദ്യത്തെ ഏഷ്യൻ സൂപ്പർ ഹീറോ; ഷാങ് ചീ ട്രെയിലർ ഇറങ്ങി
മൂപ്പത്തി അയ്യാായിരത്തിലധികം പേരാണ് ടൊവീനോയുടെ പോസ്റ്റ് ലൈക്ക് ചെയ്തത്. തൻറെ പ്രവർത്തനങ്ങൾ കൊണ്ട് തന്നെ ആരാധകർക്കിടയിൽ ഏറ്റവും അധികം സ്വീകാര്യതയുള്ള നടൻ കൂടിയാണ് ടൊവീനോ.
ബേസിൽ തോമസ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ ചിത്രം മിന്നൽ മുരളിയിലാണ് ടോവിനോ ഇപ്പോൾ അഭിനയിച്ച് കൊണ്ടിരിക്കുന്നത്. വീക്കെൻഡ് ബ്ലോക്കബ്സ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോളാണ് ചിത്രം നിർമ്മിക്കുന്നത്. മോഷൻ പോസ്റ്റർ റിലീസ് ചെയ്തതിനോടൊപ്പം. 2021 ഓഗസ്റ്റ് 19ന് ഓണം റിലീസ് ചിത്രമായി ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തുമെന്നുമെന്നും അറിയിച്ചിട്ടുണ്ട്. ചിത്രം നെറ്ഫ്ലിക്സിൽ (Netflix) റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഗോദയ്ക്ക് ശേഷം ടോവിനോ തോമസും ബേസിൽ ജോസെഫും (Basil Joseph) ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടി മിന്നൽ മുരളിയ്ക്കുണ്ട്. അതേസമയം കോവിഡ് വിശ്രമത്തിന് ശേഷം മാത്രമെ അദ്ദേഹം എപ്പോഴാണ്
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...